Monday, December 31, 2007

2007 എന്റെ പ്രിയ വര്‍ഷം..!


എന്റെ പ്രിയ 2007 വിട പറയുന്നു. ഞാന്‍ വല്ലാത്ത വിഷമത്തിലാണ്.! ഒട്ടേറെ സന്തോഷങ്ങളും കുറച്ചൊക്കെ വിഷമങ്ങളും തന്നു അതങ്ങനെ പോകുമ്പോള്‍.. മനസ്സു വല്ലാതെ വിങ്ങുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട വര്‍ഷമേതാന്നു ചോദിച്ചാ ഞാനുറപ്പിച്ചു പറയും 2007..! സംശയമെന്താ ഞാനൊരു ബ്ലോഗറായ വര്‍ഷമല്ലെ .!
ഏകാന്തതയില്‍ ഞെരിപൊരി കൊണ്ടിരുന്ന ഞാന്‍ വിശാലമായ ബൂലോകത്തേക്കു പറന്നുയര്‍ന്ന വര്‍ഷം..!

സ്നേഹം കൊണ്ടെന്നെ ഞെക്കിയും നക്കിയും കൊന്നു കൊണ്ടിരിക്കുന്ന ഒരു പാടു കൂട്ടുകാരെ തന്ന സൌഹൃദത്തിന്റെ വര്‍ഷം..!
കാലചക്രത്തിന്റെ വേഗതയില്‍ അതങ്ങു പോകുമ്പോള്‍ അരുതേന്നു പറയാനൊരു അതിമോഹം..!
പ്രിയപ്പെട്ട എന്റെ 2007 നിനക്കു വിട..!
മനസ്സിന്റെ ഭിത്തിയില്‍ സ്നേഹം കൊണ്ട് ഞാന്‍ നിന്നെ കോറിയിട്ടിട്ടുണ്ട്, മറക്കില്ലൊരിക്കലും..

സ്നേഹത്തോടെ ഉപദേശിക്കാനും ശാസിക്കാനും പ്രോത്സാഹിപ്പിക്കാനും മനസ്സില്‍ നന്മ മാത്രം സൂക്ഷിക്കുന്ന കുറെ നല്ല മനുഷ്യര്‍..!

പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളില്‍ പെട്ട് ഭൂമിയുടെ നാനാഭാഗങ്ങളില്‍ ചിന്നിച്ചിതറിക്കിടക്കുമ്പോഴും മനസ്സില്‍ മലയാളത്തിന്റെ പച്ചപ്പു കാത്തു സൂക്ഷ്ഷിക്കുന്ന മലയാളം ബ്ലോഗേര്‍സ്..!

സന്തോഷങ്ങളില്‍ കൂടെ ചിരിക്കുകയും വിഷമങ്ങളില്‍ കൂടെ കരയുകയും ചെയ്യുന്ന കുറെ നല്ല കൂട്ടുകാര്‍..!

സ്നേഹിച്ചു കൊല്ലുന്ന സ്നേഹകൂട്ടുകാര്‍..!

പാരവെച്ചു രസിക്കുന്ന പാരകൂട്ടുകാര്‍..!

പഞ്ചാരയടിക്കുന്ന പഞ്ചാരകൂട്ടുകാര്‍..!

വിവാദിക്കുന്ന വിവാദകൂട്ടുകാര്‍..!

തെറി കേള്‍ക്കാനായി മാത്രം ബ്ലൊഗുന്ന തെറിക്കൂട്ടുകാര്‍..!

ചുമ്മാ ബ്ലോഗുന്ന ബ്ലൊ കൂട്ടുകാര്‍..!

അങ്ങനെ ഏതെല്ലാം തരത്തിലുള്ളവര്‍..അഭിമാനത്തോടെ ഞാന്‍ വിളിച്ചു പറയും ഞാന്‍ ഭാഗ്യവാനാണ്.. കാരണം ഞാനൊരു ബ്ലോഗറാണ്.

സജീവേട്ടന്റെ പുലിവേട്ടയിലെ ഒന്നാം പുലി മുതല്‍ അവസാനത്തെ ബ്ലോഗര്‍ക്കു വരെ.. സ്നേഹത്തിന്റെ ഭാഷയില്‍ ഹൃദയത്തില്‍ നിന്നും ഒരായിരം സ്നേഹപ്പൂക്കള്‍..

നമുക്കു വരവേള്‍ക്കാം സ്നേഹവും സമാധാനവും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ, നേട്ടങ്ങള്‍ മാത്രം തരുന്ന നന്മയുള്ള ഒരു വര്‍ഷത്തെ,

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ആശംസകള്‍.. ആശംസകള്‍..പുതുവര്‍ഷാശംസകള്‍.!
Monday, December 17, 2007

എല്ലാവര്‍ക്കുമായി.. ത്രീ ഇന്‍ വന്‍..!

എല്ലാര്‍ക്കും പ്രയാസിയുടെ ഈദ്, ക്രിസ്തുമസ്, പുതുവത്സരാശംസകള്‍.. എല്ലാം കൂടി ഒന്നിച്ചു വന്നാല്‍ ഇങ്ങനെ പറ്റൂ..

Sunday, December 9, 2007

പിറന്നാള്‍ ആശംസകള്‍..

നീതുക്കുട്ടിക്കു പ്രയാസി മാമയുടെ പിറന്നാള്‍ ആശംസകള്‍, ഇവള്‍ നമ്മുടെ മായാജാലക്കാരന്‍ മന്‍സുവിന്റെ മാന്ത്രികകുടുക്ക.

Monday, December 3, 2007

തീപ്പെട്ടിക്കൊള്ളികൊണ്ടൊരു താജ്മഹല്‍..!!!

തീപ്പെട്ടിക്കൊള്ളികള്‍ : 7000 (വിശാല്‍ജി പറയുമ്പോലെ കുറച്ചു കുറയും അല്ലെങ്കില്‍ ഇച്ചിരി കൂടും..!)
ഫെവിക്കോള്‍ : ആവശ്യം പോലെ..
ബ്ലെയിഡ് : ചെത്താനായി..
നീളം : 35 cm
വീതി : 35 cm
ഉയരം : 25 cm
വേണ്ടി വന്ന സമയം : രണ്ടര മാസം..
ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള പ്രയാസിയുടെ ഒരു ഹോബി..! ഇതിന്റെ പിറകിലും ഒരു ചരിത്രമുണ്ട്.. ചോദിച്ചാലും പറയില്ല..! പ്രയാസി റിച്ചല്ലാത്തോണ്ട് ഇങ്ങനെ അഡ്ജസ്റ്റു ചെയ്തു..

Saturday, November 24, 2007

ഉടുമ്പ്..! ( ആണൊ..!? )

ഇവിടെ സ്ഥിരമായി കാണാറുള്ള അണ്ണന്‍..! ഉടുമ്പാണോ.. അറിയാമെങ്കില്‍ പറയൂ..


ഒരു ക്ലോസ്സപ് ചിത്രം.. കാണാനിങ്ങനെയാണെങ്കിലും ഇവന്‍ പാവമാ...


ഈ ചുട്ടുപഴുത്ത മണ്ണില്‍ ഇവന്‍ എങ്ങനെ ഇഴഞ്ഞു നടക്കുന്നു.. !?


നേരെയുള്ളൊരു ഫോട്ടൊ..! അവന്റെയൊരാഗ്രഹമല്ലെ.. പാവം സാധിച്ചു കൊടുത്തു..

Tuesday, November 13, 2007

കടുവ..!, ആന..!, സിംഗം..!

തേനീച്ചയും കൊതുകും നിശാശലഭവും..!

തേനീച്ചയാണൊ!? എങ്കില്‍ ഏതൊ പ്രവാസി തേനീച്ചയാണു..! അല്ലാതെ പൂവും തേനുമില്ലാത്തിടത്തു ഇവനെന്തു കാര്യം..!
കടുവ വരയനായതു കൊണ്ടു കടുവാ എന്നു വിളിക്കുന്നു..! ഓഫീസിലെ ഫയലു തിരയുകയാ..!

ഞാനൊന്നും ചെയ്തതല്ല..! കാലത്തെ കീ ബോര്‍ഡിനിടക്കു സമാധിയായി കിടക്കുന്നു..! തുമ്പിക്കൈ കണ്ടില്ലെ ആനക്കൊതുകെന്നു വിളിക്കാം..

ഇവന്‍ സിംഗം തന്നെ..! ഒരു നിശാശലഭം..
പേരറിയാവുന്നവര്‍ അറിയിക്കുമല്ലൊ..!?

Thursday, November 8, 2007

മരുഭൂമിയിലെ ചെറുപറവകള്‍..

എന്തൊ ഈ പറവള്‍ക്കു മനുഷ്യനെ വല്ലാത്ത ഭയമാണ്..! അടുത്തു ചെന്നെടുക്കല്‍ അസാധ്യം..! വെള്ളമില്ലാത്ത ഇവിടെ ഇവയെങ്ങനെ ജീവിക്കുന്നു എന്നതു വല്ലാത്തൊരു അത്ഭുതം തന്നെ.. പടങ്ങള്‍ നിലവാരം പുലര്‍ത്തണമെന്നില്ല..! കാരണം ഇവിടെ എനിക്കേറെ പരിമിതികള്‍ ഉണ്ട്... ഇവിടുത്തെ പറവകളെ നിങ്ങളെക്കാണിക്കാനൊരു ചെറിയ ശ്രമം.. എന്റെ കൂടെപ്പിറപ്പുകള്‍ കൂടെയുണ്ടെന്ന വിശ്വാസത്തോടെ....


പക്ഷികള്‍ പോലും ഇവിടെ ഒറ്റക്കാണ്..!

മുള്ളുവേലികളും അതിരുകളുമില്ലാത്ത ആകാശത്തില്‍ ആരെയൊ പ്രതീക്ഷിച്ചു കൊണ്ട്..

നഷ്ടസ്വപനങ്ങള്‍ക്കു മുന്നില്‍ പകച്ചു പോയ ഒരു പാവം..

ചാഞ്ചാടുന്ന മരച്ചില്ലകളില്ലെങ്കിലെന്താ..! ഞങ്ങള്‍ സന്തുഷ്ടരാണ്..

ലോകത്തെവിടെച്ചെന്നാലും ഇതിനൊരു കുറവുമില്ല..! ഒരങ്കം..!
കാലില്‍ വീണു മാപ്പിരന്നാലൊന്നും രക്ഷയില്ല..!
എതിരാളി രക്ഷപ്പെട്ട നിരാശയില്‍..

രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാ...

ഇവന്‍ പക്ഷികളിലെ ചാത്തനാ..! ഒരാഴ്ചത്തെ ശ്രമം ഇങ്ങനെയെങ്കിലും ഒന്നു കിട്ടി..എന്താ സ്പീഡ്..!

നമ്മുടെ പൂച്ചനടത്തക്കാരികള്‍ തോറ്റു പോകും നടക്കുന്ന സ്റ്റൈല്‍ കണ്ടോ..
പ്രയാസിയുടെ ഒരു അതിമോഹം.! ഒന്നു ഭംഗിയാക്കി...

Tuesday, November 6, 2007

കാള്‍മി മന്‍സുവിനെ കാണാനില്ല!!!

പ്രിയപ്പെട്ട ബൂലോക കൂടപ്പിറപ്പുകളെ...
ഒരാഴ്ചയിലധികമായി നമ്മുടെ പ്രിയപ്പെട്ട കാള്‍മീ മന്‍സു (മന്‍സൂര്‍ നിലമ്പൂര്‍)
ബ്ലോഗു ലോകത്തില്‍ നിന്നും അപ്രത്യക്ഷനായിരിക്കുന്നു. പല രീതിയില്‍ അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല എന്തെങ്കിലും അറിവു കിട്ടുന്നവര്‍ ചക്രംചവയില്‍ അറിയിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.
ബൂലോക കൂടപ്പിറപ്പിനു ആപത്തൊന്നും വരുത്തല്ലെയെന്നു സര്‍വ്വേശ്വരനോടു പ്രാര്‍ത്ഥിച്ചു കൊണ്ട് പ്രയാസി.


മന്‍സുവിന്റെ ബ്ലോഗുകള്‍:
http://maduranombharanghal.blogspot.com/
http://mansoorsmagics.blogspot.com/
http://kaanakazhchakal.blogspot.com/
http://mazhathullikilukam.blogspot.com/

Saturday, November 3, 2007

ഇതു പോസ്റ്റാതിരിക്കാന്‍ കഴിയുന്നില്ലാ..! (ഒരു സ്റ്റുഡിയൊ ഫോട്ടൊ)

ഒരു പ്രവാസിയുടെ ക്രൂരകൃത്യം..!
എനിക്കിവിടെ അന്നം കിട്ടുന്നു എന്നു വീട്ടുകാരെ അറിയിക്കാനുള്ള ഒരു നിഷ്കളങ്കന്റെ ശ്രമം!
ഒരു സുഹൃത്തു അയച്ച മെയില്‍, പക്ഷെ ഇതിനെക്കാള്‍ ക്രൂരമായ ഫോട്ടോസ് ഞാനെടുത്തിട്ടുണ്ട്..!
ഒന്നു കൂടി.. ഈ ഫോട്ടോക്കു അടിക്കുറിപ്പുകള്‍ പുലികളില്‍ നിന്നും എലികളില്‍ നിന്നും പ്രതീക്ഷിക്കുന്നു..

Thursday, November 1, 2007

വൈകിയൊരു ആശംസ..
കമ്പ്യൂട്ടര്‍ ചതിച്ചതു കൊണ്ടു ഇപ്പോഴെങ്കിലും പോസ്റ്റാന്‍ പറ്റി..!
എല്ലാ മലയാളികള്‍ക്കും ആശംസകള്‍..

Wednesday, October 31, 2007

മരുഭൂമിയിലെ സൂര്യാസ്തമയം..

റൂബ് അല്‍ ഖാലി സൂര്യാസ്തമയം പടം ഒന്ന്

റൂബ് അല്‍ ഖാലി സൂര്യാസ്തമയം പടം രണ്ട്

Wednesday, October 24, 2007

എന്റെ പ്രകൃതിരമണീയമായ ആവാസ സ്ഥാന്‍..!


സൌദിഅറേബ്യയുടെ മൂന്നിലൊരു ഭാഗം മരുഭൂമി
ആ മരുഭൂമിയുടെ പേരാണു റൂബ് അല്‍ ഖാലി
അതിന്റെ ഏകദേശം മധ്യഭാഗത്തു നിന്നുള്ള പ്രകൃതിരമണീയമായ ദൃശ്യം..!

റിഗ്ഗ്
(ഓയിലും ഗ്യാസും കുഴിച്ചെടുക്കുന്ന സംഭവം..ഇവിടെ ഗ്യാസിനു വേണ്ടിയുള്ള അങ്കം..!)

തെക്കും ഭാഗം
(സ്വിമ്മിംഗ് പൂളൊ പുഞ്ചപ്പാടമൊ അല്ല..! വേസ്റ്റ്..!!! കെമിക്കല്‍ വേസ്റ്റ്..!)

വടക്ക്
(ഈ കാണുന്ന ഓരൊ പെട്ടികളും ഓരൊ ആപ്പീസ്സുകള്‍..!)

കിഴക്ക്
(ലോണ്ടെ ഇടത്തു കാണണ പെട്ടികളിലാണു അന്തിയുറക്കം..!)
പടിഞ്ഞാറ്
(സീനറി കണ്ടിട്ടു കൊതിയാവണാ..!)

Sunday, October 21, 2007

വിവാഹമംഗളാശംസകള്‍


പ്രയാസിയും ഒരു പടം പോസ്റ്റു തുടങ്ങുന്നു..!


ബ്ലോഗുലോകത്തിലെ നല്ല സുഹൃത്തുക്കള്‍ എന്നും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയില്‍..


ഐശ്വര്യമായി നമ്മുടെ ഇക്കാസിന്റെയും ജാസൂട്ടിയുടെയും ആശംസാകാര്‍ഡു തന്നെ ആയിക്കോട്ടെ..