കുറച്ചു നാളായുള്ളൊരു ആഗ്രഹമാ ബൂലോകര്‍ക്ക് ഇങ്ങനെയൊരു പാര്‍ട്ടി കൊടുക്കണമെന്നുള്ളത്, എന്തായാലും ഈ ഈദിന് അതിനവസരം കിട്ടി, എല്ലാര്‍ക്കും സന്തോഷമായല്ലൊ..:) ആക്രാന്തം കാട്ടാതെ കഴിച്ചോളൂ.. ഇനി പ്രയാസി പിശുക്കനാണെന്ന് പറയരുത്, ഇറച്ചി കഴിക്കാത്തവര്‍ സന്തോഷത്തിനായി ഒരു പീസ് കേക്കെങ്കിലും കഴിക്കൂ.. ഇത് പ്രയാസിയുടെ ആദ്യ ഹാപ്പി ബര്‍ത്ത് ഡേ ക്കുള്ള ചിലവും കൂടിയാ..:)
പ്രയാസിയെ സ്നേഹിച്ച സഹിച്ച
എല്ലാ ബ്ലോഗേര്‍സിനും ഒരായിരം നന്ദി..:)
കഴിച്ചവര്‍ക്കും നോക്കി വായില്‍ വെള്ളമൂറിയവര്‍ക്കും
ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ
ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ
എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി,
വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും
കണ്ടില്ലെന്നു നടിക്കരുതു! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും...