
ഞങ്ങള്‍ക്കിരിക്കാനുള്ള സര്‍വ്വതും വെട്ടി നശിപ്പിച്ചു! നീയൊക്കെ കാട്ടില്‍ കയറിയപ്പോ ഞങ്ങളിങ്ങോട്ട് പോന്നു, ഇവിടെയും മനസ്സമാധാനം തരില്ലല്ലെ! മതിയാക്കടെ അവന്റെ ഒരു പോട്ടം പിടുത്തം!

ഒരുമാതിരി അനോണിപ്പയലുകളെപ്പോലെ ഒളിച്ചിരുന്നുള്ള തറവേല കാണിക്കാതെടെ, കാര്യങ്ങളൊക്കെ നേരിട്ടു പറയുന്നവനെയാ..തന്തക്ക് പിറന്നവനെന്നു പറയുന്നത്!

ഉടനെ തന്നെ പുലിയാകാനുള്ള ശ്രമത്തിലാ.. ഇച്ചിരിക്കൂടി വിവാദമുണ്ടാക്കി എനിക്കിച്ചിരി പബ്ലിസിറ്റി തരൂ... അല്ലേല്‍ ഞാന്‍ അനോണിയിറക്കും!

ഇതാ ഒരു ഗ്രൂപ്പ്!!! ഇവരാ ബൂലോകം ഉരുണ്ടതാണൊ പരന്നതാണോന്ന് തീരുമാനിക്കുന്നവര്‍, മെയില്‍ വഴി തീരുമാനിച്ചുറപ്പിച്ചാ..പോസ്റ്റും കമന്റുകളുമൊക്കെ പടച്ചു വിടുന്നത്, വിശ്വസാഹിത്യകാരന്മാരും വിരഹിണികളുമാ പഥ്യം!
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -- - -
രാത്രിയില്‍ പ്രതീക്ഷിക്കാതെ “ഇവറ്റകളെ” (മറുമൊഴിയില്‍ കണ്ടേക്കാം) കണ്ടപ്പോള്‍ പടം പിടിച്ച് നിങ്ങളെ കാണിക്കാതിരിക്കാന്‍ കഴിയുന്നില്ല, പക്ഷികള്‍ ഒരുപാടു കണ്ടിട്ടുണ്ടാകും പക്ഷെ ഇതപൂര്‍വ്വമാ..
മലപ്പുറത്തെ മൊല്ലാക്കമാരിതിനെ ചുണ്ടാന്നാ വിളിക്കുന്നെ.
അറിയിപ്പ്: ആസനത്തില്‍ ആണി കേറിയ മുള്ളന്‍ പന്നിയെ കിട്ടിയിട്ടില്ല! ഉടനെ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു (ജാഗ്രതൈ)