ഞാന്‍ തിരിച്ചെത്തി..! പക്ഷെ ഓഫീസില്‍ നെറ്റ് കട്ടാക്കി..! കുറച്ചുപേര്‍ക്കു സന്തോഷമായിക്കാണുമല്ലൊ..! ഞാനും ഹാപ്പിയിലാ.. ബൂലോകത്തു നടക്കുന്ന ബെല്യ ബെല്യ വിവാദങ്ങളിലൊന്നും ചെന്നു ചാടേണ്ടല്ലൊ..! നമ്മളെപ്പോലുള്ള പാവങ്ങളെ കിട്ടാഞ്ഞിട്ട് ഇനി അണ്ണന്മാര്‍ ഉറക്കമൊഴിഞ്ഞു ആരെ പിടിക്കുമൊ എന്തൊ..!??? എന്തിരായാലും മനസ്സുകള് നെറഞ്ഞ്.. മനസ്സില്‍ സ്നേഹം മാത്രം സൂക്ഷിക്കുന്ന കുറെ നല്ലവരായ കൂട്ടുകാരുണ്ട് ഇവിടെ.. അവരെ കാണാനായി സമയം കിട്ടുമ്പോലെ വരാം.
വര്‍ക്കല പാപനാശത്ത് ഇച്ചിരി പാപം ഇറക്കിവെക്കാന്‍ പോയപ്പൊ കണ്ട കാഴ്ച..!
“മച്ചൂ കലിപ്പുകള് വ്യേണ്ടാ... അവളെ പിടിയെങ്ങാനും വിട്ടാല്‍ പണി കിട്ടും..!“
ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ
ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ
എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി,
വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും
കണ്ടില്ലെന്നു നടിക്കരുതു! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും...