എന്റെ പ്രിയ 2007 വിട പറയുന്നു. ഞാന്‍ വല്ലാത്ത വിഷമത്തിലാണ്.! ഒട്ടേറെ സന്തോഷങ്ങളും കുറച്ചൊക്കെ വിഷമങ്ങളും തന്നു അതങ്ങനെ പോകുമ്പോള്‍.. മനസ്സു വല്ലാതെ വിങ്ങുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട വര്‍ഷമേതാന്നു ചോദിച്ചാ ഞാനുറപ്പിച്ചു പറയും 2007..! സംശയമെന്താ ഞാനൊരു ബ്ലോഗറായ വര്‍ഷമല്ലെ .!
ഏകാന്തതയില്‍ ഞെരിപൊരി കൊണ്ടിരുന്ന ഞാന്‍ വിശാലമായ ബൂലോകത്തേക്കു പറന്നുയര്‍ന്ന വര്‍ഷം..!
സ്നേഹം കൊണ്ടെന്നെ ഞെക്കിയും നക്കിയും കൊന്നു കൊണ്ടിരിക്കുന്ന ഒരു പാടു കൂട്ടുകാരെ തന്ന സൌഹൃദത്തിന്റെ വര്‍ഷം..!
കാലചക്രത്തിന്റെ വേഗതയില്‍ അതങ്ങു പോകുമ്പോള്‍ അരുതേന്നു പറയാനൊരു അതിമോഹം..!
പ്രിയപ്പെട്ട എന്റെ 2007 നിനക്കു വിട..!
മനസ്സിന്റെ ഭിത്തിയില്‍ സ്നേഹം കൊണ്ട് ഞാന്‍ നിന്നെ കോറിയിട്ടിട്ടുണ്ട്, മറക്കില്ലൊരിക്കലും..
സ്നേഹത്തോടെ ഉപദേശിക്കാനും ശാസിക്കാനും പ്രോത്സാഹിപ്പിക്കാനും മനസ്സില്‍ നന്മ മാത്രം സൂക്ഷിക്കുന്ന കുറെ നല്ല മനുഷ്യര്‍..!
പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളില്‍ പെട്ട് ഭൂമിയുടെ നാനാഭാഗങ്ങളില്‍ ചിന്നിച്ചിതറിക്കിടക്കുമ്പോഴും മനസ്സില്‍ മലയാളത്തിന്റെ പച്ചപ്പു കാത്തു സൂക്ഷ്ഷിക്കുന്ന മലയാളം ബ്ലോഗേര്‍സ്..!
സന്തോഷങ്ങളില്‍ കൂടെ ചിരിക്കുകയും വിഷമങ്ങളില്‍ കൂടെ കരയുകയും ചെയ്യുന്ന കുറെ നല്ല കൂട്ടുകാര്‍..!
സ്നേഹിച്ചു കൊല്ലുന്ന സ്നേഹകൂട്ടുകാര്‍..!
പാരവെച്ചു രസിക്കുന്ന പാരകൂട്ടുകാര്‍..!
പഞ്ചാരയടിക്കുന്ന പഞ്ചാരകൂട്ടുകാര്‍..!
വിവാദിക്കുന്ന വിവാദകൂട്ടുകാര്‍..!
തെറി കേള്‍ക്കാനായി മാത്രം ബ്ലൊഗുന്ന തെറിക്കൂട്ടുകാര്‍..!
ചുമ്മാ ബ്ലോഗുന്ന ബ്ലൊ കൂട്ടുകാര്‍..!
അങ്ങനെ ഏതെല്ലാം തരത്തിലുള്ളവര്‍..അഭിമാനത്തോടെ ഞാന്‍ വിളിച്ചു പറയും ഞാന്‍ ഭാഗ്യവാനാണ്.. കാരണം ഞാനൊരു ബ്ലോഗറാണ്.
സജീവേട്ടന്റെ പുലിവേട്ടയിലെ ഒന്നാം പുലി മുതല്‍ അവസാനത്തെ ബ്ലോഗര്‍ക്കു വരെ.. സ്നേഹത്തിന്റെ ഭാഷയില്‍ ഹൃദയത്തില്‍ നിന്നും ഒരായിരം സ്നേഹപ്പൂക്കള്‍..
നമുക്കു വരവേള്‍ക്കാം സ്നേഹവും സമാധാനവും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ, നേട്ടങ്ങള്‍ മാത്രം തരുന്ന നന്മയുള്ള ഒരു വര്‍ഷത്തെ,
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ആശംസകള്‍.. ആശംസകള്‍..പുതുവര്‍ഷാശംസകള്‍.!