Monday, December 22, 2008

ക്രിസ്മസ് ആശംസകള്‍!!


"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭു‌മിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം"















മനസ്സില്‍ കപടമില്ലാത്ത വിദ്വേഷമില്ലാത്ത ചതിവില്ലാത്ത
നല്ലൊരു തലമുറക്കു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം,
എല്ലാവര്‍ക്കും സ്നേഹത്തിന്റെ സമാധാനത്തിന്റെ 
സാഹോദര്യത്തിന്റെ നല്ലൊരു ശുഭദിനം നേരുന്നു. ഹാപ്പി ക്രിസ്മസ്..:)

Saturday, December 13, 2008

ചാരക്കിളി!!!

റൂബ് അല്‍ ഖാലി മരുഭൂമിയിലെ ചാരക്കിളി!!!















ആദ്യമായാണ് ഇതിനെ കാണുന്നത്!















ബാറ്ററി ചതിച്ചു..അല്ല എന്റെ കൊഴപ്പം തന്നെയാ..ചാര്‍ജീല്ല!! 
അതോണ്ട് കൂടുതലെടുക്കാന്‍ പറ്റീല്ല..:(















ഫോട്ടൊ ഷോപ്പില്‍ ഒന്നു സൂമി.. പടച്ചോനാണെ കളറില്‍ ഒന്നും ചെയ്തില്ല!

Friday, November 14, 2008

മതിയാക്കടെ അവന്റെ ഒരു...!











ഞങ്ങള്‍ക്കിരിക്കാനുള്ള സര്‍വ്വതും വെട്ടി നശിപ്പിച്ചു! നീയൊക്കെ കാട്ടില്‍ കയറിയപ്പോ ഞങ്ങളിങ്ങോട്ട് പോന്നു, ഇവിടെയും മനസ്സമാധാനം തരില്ലല്ലെ! മതിയാക്കടെ അവന്റെ ഒരു പോട്ടം പിടുത്തം!










ഒരുമാതിരി അനോണിപ്പയലുകളെപ്പോലെ ഒളിച്ചിരുന്നുള്ള തറവേല കാണിക്കാതെടെ, കാര്യങ്ങളൊക്കെ നേരിട്ടു പറയുന്നവനെയാ..തന്തക്ക് പിറന്നവനെന്നു പറയുന്നത്!










ഉടനെ തന്നെ പുലിയാകാനുള്ള ശ്രമത്തിലാ.. ഇച്ചിരിക്കൂടി വിവാദമുണ്ടാക്കി എനിക്കിച്ചിരി പബ്ലിസിറ്റി തരൂ... അല്ലേല്‍ ഞാന്‍ അനോണിയിറക്കും!














ഇതാ ഒരു ഗ്രൂപ്പ്!!! ഇവരാ ബൂലോകം ഉരുണ്ടതാണൊ പരന്നതാണോന്ന് തീരുമാനിക്കുന്നവര്‍, മെയില്‍ വഴി തീരുമാനിച്ചുറപ്പിച്ചാ..പോസ്റ്റും കമന്റുകളുമൊക്കെ പടച്ചു വിടുന്നത്, വിശ്വസാഹിത്യകാരന്മാരും വിരഹിണികളുമാ പഥ്യം!
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -- - -
രാത്രിയില്‍ പ്രതീക്ഷിക്കാതെ “ഇവറ്റകളെ” (മറുമൊഴിയില്‍ കണ്ടേക്കാം) കണ്ടപ്പോള്‍ പടം പിടിച്ച് നിങ്ങളെ കാണിക്കാതിരിക്കാന്‍ കഴിയുന്നില്ല, പക്ഷികള്‍ ഒരുപാടു കണ്ടിട്ടുണ്ടാകും പക്ഷെ ഇതപൂര്‍വ്വമാ..
മലപ്പുറത്തെ മൊല്ലാക്കമാരിതിനെ ചുണ്ടാന്നാ വിളിക്കുന്നെ.

അറിയിപ്പ്: ആസനത്തില്‍ ആണി കേറിയ മുള്ളന്‍ പന്നിയെ കിട്ടിയിട്ടില്ല! ഉടനെ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു (ജാഗ്രതൈ)

Wednesday, October 1, 2008

എന്തിനാ ഈ ആക്രാന്തം!!!

കുറച്ചു നാളായുള്ളൊരു ആഗ്രഹമാ ബൂലോകര്‍ക്ക് ഇങ്ങനെയൊരു പാര്‍ട്ടി കൊടുക്കണമെന്നുള്ളത്, എന്തായാലും ഈ ഈദിന് അതിനവസരം കിട്ടി, എല്ലാര്‍ക്കും സന്തോഷമായല്ലൊ..:) ആക്രാന്തം കാട്ടാതെ കഴിച്ചോളൂ.. ഇനി പ്രയാസി പിശുക്കനാണെന്ന് പറയരുത്, ഇറച്ചി കഴിക്കാത്തവര്‍ സന്തോഷത്തിനായി ഒരു പീസ് കേക്കെങ്കിലും കഴിക്കൂ.. ഇത് പ്രയാസിയുടെ ആദ്യ ഹാപ്പി ബര്‍ത്ത് ഡേ ക്കുള്ള ചിലവും കൂടിയാ..:)





















പ്രയാസിയെ സ്നേഹിച്ച സഹിച്ച
എല്ലാ ബ്ലോഗേര്‍സിനും
ഒരായിരം നന്ദി..:)
കഴിച്ചവര്‍ക്കും നോക്കി വായില്‍ വെള്ളമൂറിയവര്‍ക്കും
വീണ്ടും നന്ദി..:)

Monday, September 29, 2008

ചെറിയ പെരുന്നാള്‍ ആശംസകള്‍!!!



ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹസന്ദേശവുമായി ഒരു ചെറിയ പെരുന്നാള്‍ കൂടി,

എല്ലാവര്‍ക്കും മനസ്സിന്റെ ഉള്ളറയില്‍ നിന്നും സ്നേഹത്തില്‍ പൊതിഞ്ഞ ഈദാശംസകള്‍!

Saturday, August 30, 2008

പൂഴിക്കടകന്‍..!


ചൂട് അന്‍പതു ഡിഗ്രിക്കു മുകളിലാ..! അപ്പോള്‍ ചുഴലിയുണ്ടാകുന്നത് സ്വാഭാവികം..! നമുക്കിവനെ കുഞ്ഞന്‍ ട്വിസ്റ്റര്‍ എന്നു വിളിക്കാം..

ഒരാഴ്ച മുന്‍പ് മെസ്സില്‍ പോകുന്ന വഴി പ്രതീക്ഷിക്കാതെ ഇവനെന്നെ ആക്രമിച്ചു..! അന്നു ഞാനനുഭവിച്ച ആനന്ദലബ്ദി..ഹൊ..ഹൊ..!

അന്നു തീരുമാനിച്ചതാ ഇവനെ പൊക്കണമെന്ന്, പല പ്രാവശ്യം പിറകെ ഓടിയിട്ടും കിട്ടിയില്ല, ഭാഗ്യത്തിനു ഇന്നലെ ഇവന്‍ എന്റെ മുന്നില്‍ വീണ്ടും വന്നു, എന്റെ ധൈര്യം..! എന്നെ സമ്മതിക്കണം അല്ലെ..!? ..;)




തുടങ്ങിയിട്ടെയുള്ളു..




കറങ്ങണ കറക്കം കണ്ടാ..





അങ്ങനെ ...




ആ വണ്ടി പോട്ടെ..





ഇവനിച്ചിരി പവര്‍ കൂടുതലാ...




കോണ്‍ തെറ്റിത്തുടങ്ങി...




ദാ.. ഫുലിയായി..!




കട്ടയും പടവും മടങ്ങാറായി...

Wednesday, August 20, 2008

ഒപ്പിക്കല്‍ മൌസ്..!

അതെ..! ഇവന്‍ ഇടക്കിടക്കിങ്ങനെ വന്നു വല്ലതും “ഒപ്പിച്ചോണ്ട്” പോകും..;)



സിനിമേല് നായകന്മാരുടെ കാലല്ലെ ആദ്യം കാണിക്കുന്നത്..! അതോണ്ട് ആദ്യം ഈ പോട്ടം ഇരിക്കട്ടെ..!


ഓസ്സിനു കിട്ടണതല്ലെ, അതോണ്ട് കിട്ടണതത്രയും കുത്തിക്കേറ്റാം..!


അങ്ങനെ ഓരോന്നായി വായില്‍ വെച്ചു താ..


എന്റെ ചെല്ലക്കിളിക്കു കൊടുക്കാന്‍ രണ്ട് കുരൂം കൂടി താണ്ണാ...!

Sunday, August 3, 2008

മരുഭൂമിയിലെ കപ്പല്‍..!


എന്റെ യാത്രയിലെ ചില ഒട്ടകക്കാഴ്ചകള്‍



ഇപ്പം അടുത്തു കാണിച്ചു തരാം..



കഴിക്കുന്ന പുല്ലിന്റെ പച്ചപ്പ് കണ്ടാ.. പെറ്റ തള്ള സഹിക്കൂല..



ഒരു പ്രണയ ജോഡി, അതിന്റെടേലൊരു പാര..



കന്‍പീലി കണ്ടാ.. ചെല്ലക്കിളികള്‍ തോറ്റു പോകും..



ആണൊ പെണ്ണൊ..!? ബോട്ടം വ്യൂ എടുക്കണമെന്നു തോന്നിയതാ.. എന്റെ ഐഡന്റിറ്റി അടിച്ചു പോയാലോന്നോര്‍ത്തു പിന്മാറി..!



ഒരു ചിന്നന്‍, വെട്ടിക്കീറി അടുപ്പത്തു വെക്കാന്‍ പറ്റിയ പരുവം..!



ഇതാരാണപ്പാ.. പുലിയായിരിക്കും..!



ഒട്ടക അപ്പി കാണിച്ചു തന്നില്ലെന്നു അവസാനം പരാതി പറയരുത്..;)

Tuesday, July 29, 2008

പോകുന്ന വഴിയില്‍ കണ്ടത്..!

പുതിയ ലൊക്കേഷനിലേക്കുള്ള യാത്രയില്‍ കണ്ട ചില ബയങ്കര സംഭവങ്ങള്‍..



പൊടിക്കാറ്റിലൂടെ ഒരു യാത്ര..!



അവസാനത്തെ പെട്രോള്‍ സ്റ്റേഷന്‍.. ഇനി യാത്ര മരുഭൂമിയില്‍ കൂടി..



മണലും പാറയും കൂടിച്ചേര്‍ന്ന ഒരു മല..!



കല്ലില്‍ അടുക്കിവെച്ച കവിത. കൊത്തിവെക്കാനുള്ള സമയമില്ലാ..



നല്ല ആക്രിക്കാരന്മാരില്ലാത്ത കുഴപ്പം.




ഏതൊ ബല്യങ്ങാട്ടു ജീവീടെ ഫോസിലാ.. (ഞാനോടീ..)



ബോര്‍ഡ് കണ്ട സ്ഥിതിക്ക് അടുത്ത് പോസ്റ്റ് ഇവന്മാര്‍ തന്നെയായിക്കോട്ടെ.