Saturday, December 13, 2008

ചാരക്കിളി!!!

റൂബ് അല്‍ ഖാലി മരുഭൂമിയിലെ ചാരക്കിളി!!!















ആദ്യമായാണ് ഇതിനെ കാണുന്നത്!















ബാറ്ററി ചതിച്ചു..അല്ല എന്റെ കൊഴപ്പം തന്നെയാ..ചാര്‍ജീല്ല!! 
അതോണ്ട് കൂടുതലെടുക്കാന്‍ പറ്റീല്ല..:(















ഫോട്ടൊ ഷോപ്പില്‍ ഒന്നു സൂമി.. പടച്ചോനാണെ കളറില്‍ ഒന്നും ചെയ്തില്ല!

24 comments:

പ്രയാസി said...

ചെറിയൊരു ഇടവേളക്കു ശേഷം ഒരു പടപ്പോസ്റ്റ്!

യാരിദ്‌|~|Yarid said...

നിന്നോടാരാ ബാറ്ററി ചാർജ് ഇല്ലാത്ത ക്യാമറയുമായി പോയി ഫോട്ടൊയെടുക്കാൻ പറഞ്ഞത്? മേലാൽ ആവർത്തിക്കരുത്...!

വേണു venu said...

മരുഭൂമിയില്‍ മലര്‍ വിരിയുകയോ.....
ചാരക്കിളി നീലക്കിളി ആണല്ലോ.:)

ഹരീഷ് തൊടുപുഴ said...

എന്തര് പേരുകളെടെ ഈ കിളികള്‍ടെ???

ദീപക് രാജ്|Deepak Raj said...

പ്രയാസിയുടെ നല്ല പ്രയാസം..
ഫോട്ടോഷോപ്പില്‍ സൂമിയാതെ ഉള്ളൂ എന്ന് പറയുന്ന സത്യസന്ധ്യതയ്ക്ക് പൊന്‍തൂവല്‍..

അനോണി ആന്റണി said...

യെവന്‍ ആരാ പ്രയാസീ
പാണന്‍ കാക്ക (Roller) വര്‍ഗ്ഗത്തില്‍ പെടുന്ന ആരേലും ആണോ? (മുഖലക്ഷണം.. മുഖലക്ഷണം)

smitha adharsh said...

ആദ്യമായാ ഇങ്ങനെ ഒരു പക്ഷിയെ കാണുന്നത്..നന്ദി.

സുല്‍ |Sul said...

ചന്ദ്രനിലും കിളിയോ?

ഈ പ്രയാസി അവിടേം എത്തിയോ. എന്തായാലും കൊള്ളാം. കിളിന്റെ പടമെടുക്കാന്‍ പുട്ടും കണ കണക്കത്തെ ലെന്‍സുള്ള പുട്ടുംകുറ്റി സോറി കാമറ കൊണ്ടു പോണം. ഈ ഫോട്ടൊഷോപ്പില്‍ സൂമലൊന്നും ശരിയല്ലെ.

-സുല്‍

രസികന്‍ said...

സൌദിയില്‍ ഇങ്ങനെയൊരു പക്ഷിയുണ്ട് എന്നു കാണിച്ചു തന്നതിനു നന്ദി
ആശംസകള്‍

അഭിലാഷങ്ങള്‍ said...

ഓഓഓ....!!

ഡാ കള്ളാ, നമ്മുടെ സാദാ കാക്കയെ പിടിച്ച് ചാരത്തില്‍ മുക്കിയിട്ട് ഫോട്ടോയെടുത്തിട്ട് അതിന് “ചാരക്കിളി“ എന്ന് പേരിട്ടിരിക്കുന്നു...!!

നീയാളുകൊള്ളാലോ....

ഓഫ്: അടുത്ത പോസ്റ്റ് എങ്ങിനെയാ? തത്തയെ പിടിച്ച് നീലത്തില്‍ മുക്കിയിട്ട് “നീലക്കിളി”?? നീയതും ചെയ്യും അതിന്റപ്പുറവും ചെയ്യും...

Rare Rose said...

ചാരക്കിളിക്ക് നമ്മടിവിടത്തെ കാക്കേടെ ഒരു കട്ട് .:)

ഞാന്‍ ആചാര്യന്‍ said...

'അപ്പുക്കിളി'യെ കാണുകാണേല്‍ ഒന്നു സൂം ചെയ്തേക്കെന്‍റെ പ്രയാസ്യേ..

Kaippally said...

Coracias garrulus (Juvenile )അതായതു് പയ്യൻ ആകാനാണു് സാദ്ധ്യത

Kaippally said...

ഇമറാത്തിലും, ഇറാനിലും, ഒമാനിലും, October മുതൽ March വരെ അനേകം യൂറോപ്പ്യൻ പക്ഷികൾ സന്ദർശിക്കാറുണ്ടു. ഇവന്റെ കൊച്ചാപ്പായുടെ ഇളയ മകൻ Indian Rollerഉം UAE East coastൽ സാധാരണ കണ്ടുവരാറുള്ളതാണു്.

പക്ഷിയുടെ വലുപ്പവും, തൂവലിന്റെ നിറവും പ്രദേശവും വെച്ചു ഒരു 90% ഇതു european Rollerന്റെ juvenile ആണെന്നു് ഒറപ്പിച്ചു പറയാൻ കഴിയും. കാക്ക (മാപ്പിളയല്ല !) ബലി കാക്ക ഇനത്തിൽ പെട്ടതാണു് ഇവ. സംസ്കൃതത്തിൽ ഇതിനെ നീൽ-കണ്ഠ് എന്നാണു് അറിയപ്പെടുന്നതു.

OAB/ഒഎബി said...

മരുഭൂമിയിലെ നീലപ്പൊന്മാൻ...!

അനോണി ആന്റണി said...

നന്ദി കൈപ്പള്ളീ. ഇതൊരു roller ആണെന്ന് എനിക്കും തോന്നിയിരന്നു (പകുതി മാര്‍ക്കെങ്കിലും തരിന്‍) . പക്ഷേ കുഞ്ഞാണെന്ന് ക്ലിക്കിയില്ല, അതുകാരണം മുതുകത്തെ നിറം (ഇല്ലായ്മ) പറ്റിച്ചു.

കിളിപ്പാര പലപ്പോഴും കുഞ്ഞുങ്ങള്‍ മുതിര്‍ന്ന കിളിയെക്കാള്‍ വലിപ്പം ഉള്ളവയാണെന്നതാണ്‌. നമ്മള്‍ മനുഷ്യന്മാര്‍ക്ക് അങ്ങനെ അല്ലാത്തതുകൊണ്ട് മനസ്സില്‍ പെട്ടെന്ന് കത്തൂല്ല.

ശ്രീ said...

ഇതെവിടെ പോയി കിടക്കുകയാണ് ആശാനേ?

കുഞ്ഞന്‍ said...

പ്രയാസി ഭായി

ഇതൊരു കുഞ്ഞിക്കാക്കയല്ലെ..നീലക്കുറക്കന്‍ എന്നപോലെ നീലക്കാക്ക

ശെഫി said...

മുഖഭാവം കണ്ടിട്ട് ആ കിളുക്കും എന്തോ ഒരു പ്രയാസം പ്രവാസിയാണോ എന്തോ

Lathika subhash said...

ചാരക്കിളി!!!
കൊള്ളാം!!!

Sentimental idiot said...

saarine kooduthal parichayappedan thathparyamundu varumo ente bloggilekkum

Sentimental idiot said...

aakkiyathalla chettaayeeeeeeeeee...................

നരിക്കുന്നൻ said...

ഈ പടപ്പോസ്റ്റ് നന്നായി.
ഇനി ഇങ്ങനെയൊക്കെ ഇറങ്ങുമ്പോൾ ക്യാമറ ചാർജ്ജ് ചെയ്ത് പോകണം. അല്ലങ്കിൽ...ഹാ..

അളിയാ സുഖങ്ങളൊക്കെത്തന്നെയല്ലേ.. കല്യാണം കഴിഞ്ഞോ..?

Unknown said...

Kilikaleyum photo eduthu nadannaal mathiyo? Oru kiliye enkilum pidichu koottiladakante?