Friday, November 14, 2008

മതിയാക്കടെ അവന്റെ ഒരു...!











ഞങ്ങള്‍ക്കിരിക്കാനുള്ള സര്‍വ്വതും വെട്ടി നശിപ്പിച്ചു! നീയൊക്കെ കാട്ടില്‍ കയറിയപ്പോ ഞങ്ങളിങ്ങോട്ട് പോന്നു, ഇവിടെയും മനസ്സമാധാനം തരില്ലല്ലെ! മതിയാക്കടെ അവന്റെ ഒരു പോട്ടം പിടുത്തം!










ഒരുമാതിരി അനോണിപ്പയലുകളെപ്പോലെ ഒളിച്ചിരുന്നുള്ള തറവേല കാണിക്കാതെടെ, കാര്യങ്ങളൊക്കെ നേരിട്ടു പറയുന്നവനെയാ..തന്തക്ക് പിറന്നവനെന്നു പറയുന്നത്!










ഉടനെ തന്നെ പുലിയാകാനുള്ള ശ്രമത്തിലാ.. ഇച്ചിരിക്കൂടി വിവാദമുണ്ടാക്കി എനിക്കിച്ചിരി പബ്ലിസിറ്റി തരൂ... അല്ലേല്‍ ഞാന്‍ അനോണിയിറക്കും!














ഇതാ ഒരു ഗ്രൂപ്പ്!!! ഇവരാ ബൂലോകം ഉരുണ്ടതാണൊ പരന്നതാണോന്ന് തീരുമാനിക്കുന്നവര്‍, മെയില്‍ വഴി തീരുമാനിച്ചുറപ്പിച്ചാ..പോസ്റ്റും കമന്റുകളുമൊക്കെ പടച്ചു വിടുന്നത്, വിശ്വസാഹിത്യകാരന്മാരും വിരഹിണികളുമാ പഥ്യം!
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -- - -
രാത്രിയില്‍ പ്രതീക്ഷിക്കാതെ “ഇവറ്റകളെ” (മറുമൊഴിയില്‍ കണ്ടേക്കാം) കണ്ടപ്പോള്‍ പടം പിടിച്ച് നിങ്ങളെ കാണിക്കാതിരിക്കാന്‍ കഴിയുന്നില്ല, പക്ഷികള്‍ ഒരുപാടു കണ്ടിട്ടുണ്ടാകും പക്ഷെ ഇതപൂര്‍വ്വമാ..
മലപ്പുറത്തെ മൊല്ലാക്കമാരിതിനെ ചുണ്ടാന്നാ വിളിക്കുന്നെ.

അറിയിപ്പ്: ആസനത്തില്‍ ആണി കേറിയ മുള്ളന്‍ പന്നിയെ കിട്ടിയിട്ടില്ല! ഉടനെ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു (ജാഗ്രതൈ)

29 comments:

പ്രയാസി said...

ബ്ലൂര്യാ വാര്‍ത്തകള്‍ (ഇച്ചിരി നീലം നല്ലതാ)

അനോണി ആക്രമണം പ്രയാസി അത്യാസന്ന നിലയില്‍!!!

യാരിദ്‌|~|Yarid said...

എനിക്കൊന്നും മനസ്സിലായില്ല പ്രയാസി? എന്താ കാര്യം? എന്താ വിഷയം?

കാപ്പിലാന്‍ said...

അനോണികളെ ഉടനെ തന്നെ പിടിക്കാന്‍ ബ്ലൂര്യ വാര്‍ത്തകള്‍ക്ക് കഴിയട്ടെ എന്ന് ബ്ലോഗനാര്‍ കാവിലമ്മ യോട് പ്രാര്‍ത്ഥിക്കുന്നു .

ബ്ലോഗായനം വിഷനുവേണ്ടി

സ്വലേ .

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി

അനില്‍@ബ്ലോഗ് // anil said...

പ്രയാസി,

എന്നാ പറ്റീ?

ഒന്നും പിടികിട്ടുന്നില്ല.

കാര്‍വര്‍ണം said...

actually entha prasnam.

ഹരീഷ് തൊടുപുഴ said...

എന്നാ പറ്റിയെ എന്റെ പ്രയാസിക്കുഞ്ഞേ....

കുറുക്കൻ said...

പാവങ്ങള് അവക്ക് അവിടെയെങ്കിലും ഒന്ന് മനസ്സമാധാനം കൊട്ക്കെന്റെ പ്രയാസ്യേ...

Areekkodan | അരീക്കോടന്‍ said...

):

Jayasree Lakshmy Kumar said...

വിഷയമെന്തായാലും എനിക്കീ ഫോട്ടോയിലെ പക്ഷിയെ അങ്ങു പിടിച്ചു. കണ്ടിട്ടില്ല ഈ പക്ഷികളെ

നരിക്കുന്നൻ said...

എട ചുണ്ടാ,,
എനിക്ക് പിടി കിട്ടി കെട്ടോ. ഞാൻ ആർക്കും പറഞ്ഞെരൂല. എന്നാലും ന്റെ പ്രയസ്യേ ജ്ജാരാമോൻ.





ആരാ ആ ഇമെയിലിലൂടെ കമന്റ് തീരുമാനിക്കുന്ന ലവരെന്ന് എന്റെ ചെവിയിൽ പറഞ്ഞ് താ.. ഞാൻ ആരോടും പറയൂല.

നിരക്ഷരൻ said...

സ്ഥലം - ഓണ്‍ഷോറ് പ്രോജക്‍ട് കാരവാന്‍/ഓഫീസ്. സമയം - 10 എ.എം.
പടമെടുത്തറ്റ് - പ്രയാസി എന്ന ബ്ലോഗര്‍.

ഒരു പണി തന്നാല്‍ അത് എടുക്കുന്നതിനുപകരം പടമെടുത്തോണ്ടിരുന്നോ. പച്ചരി വാങ്ങാനുള്ളതാ. അത് മറക്കണ്ട :)

അനില്‍ശ്രീ... said...

നല്ല പടങ്ങള്‍.. എല്ലാം മനസ്സിലായി.. പ്രയാസിയേ നിനക്ക് എന്റെ എല്ലാ ധാര്‍മിക പിന്തുണയും. രാത്രി ഉറക്കമിളച്ച് ഇരിക്കാത്തതിനാല്‍ അമേരിക്കന്‍ കിളികളെ എനിക്ക് പടമെടുക്കാന്‍ കിട്ടാറില്ല...

കുഞ്ഞന്‍ said...

പ്രയാസി മാഷെ,

എന്തായിപ്പോ പ്രയാസപ്പെടാന്‍ കാരണം..?

പടത്തിലെ പക്ഷി ഏതാണ്..?

ആ പന്നിയെ പിടിക്കുമ്പോള്‍ എന്നെയും അറിയിക്കണേ

മാണിക്യം said...

വിവേകശാലികള്‍
സ്നേഹിതരെ സമ്പാദിക്കണം.
സ്നേഹിതരോട് കളവ് കാണിക്കരുത്.
മിത്രങ്ങളൊട് കൌടില്യം കൂടാതെ പെരുമാറുകയും ചെയ്‌താല്‍ ഒരിക്കലും പരാജയവും അപമാനവും അനുഭവിക്കാന്‍ ഇടയാവുകില്ല...

ബിന്ദു കെ പി said...

എനിയ്ക്കൊന്നും പിടികിട്ടിയില്ല..!!

പ്രയാസി said...

യാരിദേ..നീ ഒന്നും മനസ്സിലാക്കാതിരിക്കുന്നതാ നല്ലത്!

കാപ്പിലാന്‍...:)

ചാണക്യാ.. ചിരി ഇത്ര നീട്ടരുത് കൊലച്ചിരി പോലെ തോന്നുന്നു

അനിലേ..ഏതൊ ഒരു ഡാഷ് മോന്‍ ഒരു പണി കാണിച്ചു

കാറേ.. ഇപ്പൊ ഇവിടെ ഒരു പ്രശ്നോ‍ാല്ല

ഹരീഷ്..ചുമ്മാ ഒരു പോസ്റ്റ്..:)

സിയാ...നീയും നല്ലോണം ചിരിക്ക്!!

കുറുക്കാ..കോഴി പിടുത്തമൊക്കെ കൊള്ളാം, പക്ഷെ ചിക്കന്‍ ഗുനിയായുള്ള കോഴിയെ പിടിച്ച് ഫോക്സന്‍ ഗുനിയ പിടിക്കരുത്..:)

അരിക്കോടന്‍ മാഷെ..:(

ലഷ്മീ..അതാണ് ബ്ലോഗര്‍..ആരും ആ പക്ഷികളെ കാണ്‍നുന്നില്ല..:(

നരിക്കുന്നാ..കാര്യങ്ങള്‍ പിടികിട്ടിയല്ലൊ..ചെവി നല്ലോണം അടുത്തു കൊണ്ടു വാ..

നിരക്ഷരന്‍ മാഷെ..ഡ്യൂട്ടി കഴിഞ്ഞാ പടമെടുത്തത്, സമയം 10 PM ആണു കേട്ടൊ..:)

അനിലേ..നന്ദി..:)

കുഞ്ഞേട്ടാ..പന്നിയെ പൊട്ടിക്കാന്‍ പടക്കം വെച്ചിട്ടുണ്ട്, കിട്ടിയാല്‍ അറിയിക്കാം..:)

മാണിക്യം ജീ...ഉപദേശത്തിനു നന്ദി..
പിന്നെ ബ്ലോഗിലെ സമ്പാദനം എനിക്കു വേണ്ടായേ...
നേരിട്ടു പരിചയമുള്ളവര്‍ പോലും കാലു വാരുന്ന ഈ കാലത്ത് ബ്ല്ലോഗു സൌഹ്യദത്തില്‍ തീരെ താല്‍‌പര്യമില്ല എന്നല്ല സമയമില്ല,
എനിക്കീ കമന്റിന്റെ ഉദ്ധ്യേശം മനസ്സിലായില്ല!???

പരാജയം, അപമാനം, ഇഥൊക്കെ മനസ്സിലാകുന്ന ഭാഷയില്‍ പറയൂ..

എന്നെ നന്നായി മനസ്സിലാക്കുന്ന കുറെ നല്ല സുഹ്യത്തുക്കളുണ്ട് അതു മതിയേ.......

ബിന്ദുക്കുട്ടി..ഒന്നും മനസ്സിലാക്കാന്‍ ശ്രമിക്കണ്‍ണ്ട..:)

BS Madai said...

എന്തു നല്ല കിളികള്‍...!
കമന്റൊന്നും കണ്ടിട്ടേയില്ല, ഈ നാട്ടുകാരനുമല്ല...!!

Pongummoodan said...

കൊള്ളാം കുഞ്ഞേ നിന്നിഷ്ടം :)

smitha adharsh said...

എനിക്കും ഒന്നും പിടികിട്ടിയില്ല..

നവരുചിയന്‍ said...

പാവം കിളികളുടെ ഉറക്കം കളഞ്ഞു .... ....

:)

Sathees Makkoth | Asha Revamma said...

:)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

????
:)

ശ്രീ said...

ഞാന്‍ വന്ന സമയം ശരിയായില്ലേ?

എനിയ്ക്കു പോസ്റ്റും മനസ്സിലായില്ല; കമന്റുകളും മനസ്സിലായില്ല. :(
എന്നാലും കിളികള്‍ കൊള്ളാം.
:)

B Shihab said...

really fantastic

B Shihab said...

really fantastic

അരുണ്‍ കരിമുട്ടം said...

സൂപ്പര്‍ പ്രേയസ്സി,സൂപ്പര്‍ ഫോട്ടോസ്സ്

ബഷീർ said...

അറിയാന്‍ പാടില്ലാണ്ട്‌ ചോദിക്കുവാ..
സത്യത്തില്‍ എന്താ പ്രശ്നം.. ?

പോട്ടം കൊള്ളാം :)

Kaippally said...

Common Swallows (Hirundi rustica)