Wednesday, October 1, 2008

എന്തിനാ ഈ ആക്രാന്തം!!!

കുറച്ചു നാളായുള്ളൊരു ആഗ്രഹമാ ബൂലോകര്‍ക്ക് ഇങ്ങനെയൊരു പാര്‍ട്ടി കൊടുക്കണമെന്നുള്ളത്, എന്തായാലും ഈ ഈദിന് അതിനവസരം കിട്ടി, എല്ലാര്‍ക്കും സന്തോഷമായല്ലൊ..:) ആക്രാന്തം കാട്ടാതെ കഴിച്ചോളൂ.. ഇനി പ്രയാസി പിശുക്കനാണെന്ന് പറയരുത്, ഇറച്ചി കഴിക്കാത്തവര്‍ സന്തോഷത്തിനായി ഒരു പീസ് കേക്കെങ്കിലും കഴിക്കൂ.. ഇത് പ്രയാസിയുടെ ആദ്യ ഹാപ്പി ബര്‍ത്ത് ഡേ ക്കുള്ള ചിലവും കൂടിയാ..:)





















പ്രയാസിയെ സ്നേഹിച്ച സഹിച്ച
എല്ലാ ബ്ലോഗേര്‍സിനും
ഒരായിരം നന്ദി..:)
കഴിച്ചവര്‍ക്കും നോക്കി വായില്‍ വെള്ളമൂറിയവര്‍ക്കും
വീണ്ടും നന്ദി..:)

37 comments:

പ്രയാസി said...

പ്രശ്നക്കാരായ ചില ബ്ലോഗേര്‍സ് ദയവായി ഇവിടെ ആദ്യം കയറാതിരിക്കുക, അത്രക്ക് നിര്‍ബന്ധാച്ചാല്‍ ക്യൂവിന്റെ അവസാനം പോയി നില്‍ക്കുക..:)

യാരിദ്‌|~|Yarid said...

ഡേയ് പിറന്നാളാശംസകള്‍...!

അനില്‍@ബ്ലോഗ് // anil said...

വ്വോ,
ഇതു കലക്കി. എനിക്കണെങ്കില്‍ വിശക്കുന്നുമുണ്ട്.

ആക്രാന്തം കാട്ടണ്ടാ വിളമ്പിത്തരാം എന്നൊരു ബോഡുകൂടി തൂക്കിക്കോ.

ജിജ സുബ്രഹ്മണ്യൻ said...

ഇതൊക്കെ കാണിച്ച് കൊതിപ്പിച്ചിട്ട് എന്തിനാ ആക്രാന്തം ന്നോ...
പിറന്നാളാശംസകള്‍ !

siva // ശിവ said...

എന്തൊക്കെയാണേലും എനിക്ക് ഒന്നും വേണ്ടാ...

ഹരീഷ് തൊടുപുഴ said...

ഓ... ഞാനിതൊക്കെ എത്ര കണ്ടേക്കണു!!!
പിന്നേയ്; എന്തെങ്കിലും മിച്ചമുണ്ടെങ്കില്‍ അവിടെ വച്ചേരെട്ടോ...

Anonymous said...

ഇത്‌ അനീതിയാണ്‌...അക്രമമാണ്‌...
:"(

എന്നാലും വൈകിയ ഒരു Eid Mubarak...

:D

Vellayani Vijayan/വെള്ളായണിവിജയന്‍ said...

എനിക്കിതൊന്നും വേണ്ടായേ.ഞാന്‍ പച്ചക്കറിതീറ്റിക്കാരനാണേ.പഴങ്ങള്‍ ഞാനെടുക്കുന്നു.
ആശംസകള്‍............
വെള്ളായണി

എതിരന്‍ കതിരവന്‍ said...

piRannaaL aazamsakaL prayaasee!

ini vallathum michchamuNTO, aa salad allaathe?

eid mubaarak.

(This is the first time I am seeing 'eid mubarak' on a cake)

krish | കൃഷ് said...

പ്രയാസീ, ഇച്ചിരി പ്രയാസപ്പെട്ടിട്ടാണെങ്കിലും ഇത്രേം ഒപ്പിച്ചല്ലോ. പെരുത്ത് സന്തോസായി.

കുപ്പി കണ്ടില്ലല്ലോ, മറ്റവന്‍!

പോട്ട്, അടുത്ത മാസത്തെ ബെര്‍ത്ത്ഡേക്ക് ആക്കാം.
:)

(പിന്നെ ഈദ് മുബാരക്കും, പിറന്നാളാശംസകളും)

Bindhu Unny said...

ഞാന്‍ ഇഷ്ടം പോലെ അകത്താക്കി. ഒട്ടും ആക്രാന്തം കാണിച്ചില്ല. വൈകിപ്പോയി, എന്നാലും ഈദ് ആശംസകള്‍ :-)

smitha adharsh said...

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ..
എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ..
ഇതില്‍ നിന്നു എവിടന്നു തുടങ്ങും എന്ന ഒറ്റ ആശയക്കുഴപ്പം മാത്രമെ ഉള്ളൂ..
അപ്പൊ,പ്രയാസിയുടെ ബ്ലോഗിന്റെ ഒന്നാം വാര്‍ഷികം അല്ലെ?
അഞ്ചും,പത്തും വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ ഇട വരട്ടെ..
ആശംസകള്‍..

അജ്ഞാതന്‍ said...

എന്റെയും പിറന്നാള്‍ EIDന്റെ കൂടെ തന്നെയായിരുന്നു.....

ajeeshmathew karukayil said...

ഇതു കലക്കി

ദിലീപ് വിശ്വനാഥ് said...

ഈദ് മുബാറക്. ഒപ്പം പിറന്നാളാശംസകളും..

സഹയാത്രികന്‍ said...

മക്കളേ... നിന്റെ ആപ്പി ബെര്‍ത്തഡേ ആണാ....

എനിക്ക് ആദ്യം ബിലീവാന്‍ പറ്റിയില്ലടാ... കൂടപ്പിറപ്പേ... ആശംസകള്‍
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പിറന്നാളാശംസകള്‍ . അങ്ങനെ ഷഷ്ടിപൂര്‍ത്തി ആയി ല്ലേ ( ഞാന്‍ ഓടീ )

ഈ പച്ചക്കറിക്കാരിയ്ക്ക് പറ്റ്യേത് കുറവാണല്ലോ, ന്നാലും ഉള്ളതൊക്കെ എടുത്തു

പൊറാടത്ത് said...

ഇതൊക്കെ കണ്ടാ പിന്നെങ്ങന്യാ ആക്രാന്തം ഇല്ല്യാണ്ടിരിയ്ക്ക്യാ‍..!!

മാണിക്യം said...

പിറന്നാളിനു ഇതാണെങ്കില്‍
ഹോ പിറന്നാല്‍ ഏല്ലാ മാസവും ആഘോഷിയ്ക്കാം
പ്രയാസീ പിറന്നാളാശംസകള്‍...!
കൊതി വരുന്നു! ഉം സത്യം !

ശ്രീ said...

ദുഷ്ടന്‍! കശ്മലന്‍! സാമദ്രോഹി!

വേറെ എന്താ പറയ്‌യാ...

ഇതൊക്കെ കാണിച്ചു കൊതിപ്പിക്കുന്നതിനുള്ള പാപമൊക്കെ എവിടെ കൊണ്ടു പോയി കഴുകി കളയുമോ ആവോ...
എന്തായാലും പ്രയാസി ഒരു വര്‍ഷം പിന്നിടുന്ന അവസരമായതു കൊണ്ട് കഷ്മി... അല്ല കഷ... ശ്ശോ... ക്ഷമിച്ചു. (ഹാവൂ)
;)

നരിക്കുന്നൻ said...

ഇതൊക്കെ പ്രയാസി കഴിക്കാനിരിക്കുന്നതിനു മുമ്പുള്ള ചിത്രമാ‍യത് കൊണ്ട് ഒന്നും ബാക്കിയുണ്ടാവില്ലന്നെനിക്കറിയാം. അത് കൊണ്ട് ചെലവ് വേറെ ചെയ്യണം. ഫോട്ടോ കാണിച്ച് വായിൽ വെള്ളമൂറ്റാതെ സാധനങ്ങട് കുരിയറയക്കെന്റെ ആശാനേ...

Typist | എഴുത്തുകാരി said...

ആശംസകള്‍.
പ്രശ്നക്കാരിയായതുകൊണ്ട്‌ അവസാനം വന്നതല്ലാട്ടോ.ഇപ്പഴേ എത്താന്‍ പറ്റിയുള്ളൂ, അതാ.

നിരക്ഷരൻ said...

ഞാനിവിടെ വന്നിട്ടേയില്ല :)

Sherlock said...

Njanithriri prashnakkarana.. athonda last vanne..:)

first happy B'day? Entharanelum aashamsakal :)

Unknown said...

കണ്ടീട്ട് വിശക്കുന്നു

കാര്‍വര്‍ണം said...

aayyoooo njan varan vaikiyallo

enikkoru parafite koodi venam
:)

ബഷീർ said...

ഈദ്‌ മുബാറക്‌ ആന്‍ഡ്‌ പിറന്നാള്‍ ആശംസകള്‍

എന്നാലും ഇതിത്തിരി കൂടിപ്പോയി ( വിഭവങ്ങളല്ല. ഈ കൊതിപ്പിക്കല്‍ .. )

അല്ഫോന്‍സക്കുട്ടി said...

ഇതൊക്കെ ഞാനെത്ര കണ്ടതാ. പിറന്നാളാശംസകള്‍.

കുറ്റ്യാടിക്കാരന്‍|Suhair said...

മി. പ്രയാസി...

താങ്കള്‍ അല്‍പ്പം കൂടുതല്‍ സ്റ്റോക്ക് കരുതേണ്ടതായിരുന്നു. ഞാനിങ്ങെത്തിയപ്പോഴേക്കും എല്ലാം തീര്‍ന്നുപോയി...

ആ പേഴ്സിങ്ങു തന്നേക്കൂ... ഞാനിവിടെ ഏതെങ്കിലും ഹോട്ടലില്‍ന്ന് കഴിച്ചോളാം.

ഹാപ്പി ബര്‍ത്ത്ഡേ

K C G said...

പിറന്നാളാശംസകള്‍ പ്രയാസീ.

എന്നാലും ഈ കൊടും പാപം ചെയ്യരുതായിരുന്നു....


പിന്നേയ് , ആ ആപ്പിളിന്റെ മുകളിലത്തതിന്റെ മുകളിലുള്ളത് എന്താ സാധനം? എന്തോ ഒരു ഇഴ ജന്തു പോലൊക്കെ തോന്നി ( ഇതു നാട്ടിലെ വിഭവമല്ലല്ലോ? ചൈനീസ്?) വലുതാക്കി നോക്കാന്നു വിചാരിച്ചിട്ട് പറ്റുന്നുമില്ല. .

ഞാന്‍ കേക്കും ചോക്ലേറ്റുകളും ആപ്പിളും എടുത്തു ട്ടോ...

മന്‍സുര്‍ said...

ഈദ്‌ ആശംസകള്‍

ഭൂമിപുത്രി said...

പ്രയാസി,കുറച്ച് വൈകിയെങ്കിലും പാർട്ടിയിൽ ഞാനും പങ്കുകൊണ്ടുട്ടൊ.ഒന്നും കേടുവന്നിട്ടില്ലല്ലോ,ആരായിരുന്നു പാചകം?

സുല്‍ |Sul said...

ഞാന്‍ ക്യൂവിന്റെ അവസാനമായിരുന്നു. :)

ആശംസകള്‍!!!
വയറു നിറഞ്ഞു.

-സുല്‍

Sharu (Ansha Muneer) said...

ക്യൂവിന്റെ അവസാനം നിന്ന് നിന്ന് ഇങ്ങെത്തിയപ്പോഴേയ്ക്കും ഒരുപാട് വൈകിപ്പോയി,

എന്തിന്റെയൊക്കെയാണോ എന്തോ...എന്തായാലും എന്റെ ആശംസകള്‍ :)

B Shihab said...

i am too late however my best wishes

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഞാന്‍ ആദ്യമായിട്ട് വന്ന സമയം കൊള്ളാം.ഹോ വയറുനിറഞ്ഞിട്ട് ശ്വാസം മുട്ടുന്നു.
അഘോഷിക്കൂ എന്നും ഇതുപോലെ.
എല്ലാ ആശംസകളും

കാപ്പിലാന്‍ said...

ആശംസകള്‍.

:)