Saturday, June 14, 2008

എന്റെ പരോള്‍ കഴിഞ്ഞു...!

ഞാന്‍ തിരിച്ചെത്തി..! പക്ഷെ ഓഫീസില്‍ നെറ്റ് കട്ടാക്കി..! കുറച്ചുപേര്‍ക്കു സന്തോഷമായിക്കാണുമല്ലൊ..! ഞാനും ഹാപ്പിയിലാ.. ബൂലോകത്തു നടക്കുന്ന ബെല്യ ബെല്യ വിവാദങ്ങളിലൊന്നും ചെന്നു ചാടേണ്ടല്ലൊ..! നമ്മളെപ്പോലുള്ള പാവങ്ങളെ കിട്ടാഞ്ഞിട്ട് ഇനി അണ്ണന്മാര്‍ ഉറക്കമൊഴിഞ്ഞു ആരെ പിടിക്കുമൊ എന്തൊ..!??? എന്തിരായാലും മനസ്സുകള് നെറഞ്ഞ്.. മനസ്സില്‍ സ്നേഹം മാത്രം സൂക്ഷിക്കുന്ന കുറെ നല്ലവരായ കൂട്ടുകാരുണ്ട് ഇവിടെ.. അവരെ കാണാനായി സമയം കിട്ടുമ്പോലെ വരാം.

വര്‍ക്കല പാപനാശത്ത് ഇച്ചിരി പാപം ഇറക്കിവെക്കാന്‍ പോയപ്പൊ കണ്ട കാഴ്ച..!



“മച്ചൂ കലിപ്പുകള് വ്യേണ്ടാ... അവളെ പിടിയെങ്ങാനും വിട്ടാല്‍ പണി കിട്ടും..!“

25 comments:

പ്രയാസി said...

“പണിവാങ്ങാനും
പണികൊടുക്കാനുമുള്ളതല്ലെ നമുക്കീ ചെറിയ ജീവിതം..!“
മുകളിലെ വാച: ഇവിടുത്തെ കുറച്ചു കിടുക്കളെക്കുറിച്ചാണേ...

എല്ലാ കൂട്ടുകാര്‍ക്കും സുഖമല്ലെ..?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ ആ ചിത്രോം അടിക്കുറിപ്പും... കലക്കി.

നല്ലവരായ കൂട്ടുകാര്‍ ഉണ്ടിവിടെ, അനാവ്ശ്യമായ തെറ്റിദ്ധാരണകള്‍ ഇല്ലാത്തവര്‍.

ബ്ലോഗ് ലോകത്തേയ്ക്ക് വീണ്ടും സ്വാഗതം

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹായ് ഹായ് വന്നല്ലോ വനമാല എന്തരപ്പീ ഇങ്ങനങ്ങ് തളര്‍ന്നാല്ലൊ..
എല്ലാം സ്വാഹ ഓഹ് പിന്നെ ഇപ്പൊ എത്ര സാമിയാ ആസ്സാമ്മിമാരായിപ്പൊയത് അതുപോലങ്ങ് കരുതിയാല്‍ മതി..
എന്തായാലും അടിക്കുറിപ്പിനേക്കാളും എനിക്കിമ്മിണി ബെല്യ ഇഷ്ടായത് മേല്പറഞ്ഞതാ ബുഹഹഹ

പൈങ്ങോടന്‍ said...

എടാ മച്ചൂ, പോസ്റ്റിന്റെ തലേക്കെട്ട് തെറ്റിപ്പോയല്ലോഡേയ്..ഞാന്‍ പരോളില്‍ ഇറങ്ങി എന്നല്ലേ വേണ്ടത്. പ്വാലീസിന്റെ ഇടികിട്ടിയപ്പോ മലയാളങ്ങെല്ലാം മറന്നോ അപ്പീ??
പിന്നെ ആ ഫോട്ടോ ഒന്ന് ക്ലോസപ്പില്‍ എടുക്കായിരിന്നു :))

Anonymous said...

vanthichaaa..


kalakkeelo mashe

poratte poratte oronnayi poratte

siva // ശിവ said...

ഹായ്,

എന്നെ ഓര്‍ക്കുന്നുവോ?

കഴിഞ്ഞ മാസം മ്യൂസിയം പാര്‍ക്കില്‍ വച്ച് നാം പരസ്പരം കണ്ടിരുന്നു.

ആശംസകള്‍....

സസ്നേഹം,
ശിവ.

യാരിദ്‌|~|Yarid said...

മചു പ്രയാസി, പ്രവാസി.. നീ ആരെക്കുറിച്ചാ മുകളിലു പറഞ്ഞത്...ങ്ഹെ...ആര്‍ക്കിട്ടു താങ്ങിയതാണു അതുു..എന്തെരാ‍യാലും എനിക്കതു പിടിച്ചു കെട്ടാ..;)

എല്ലാവരും ഒരു പോലെയല്ല കുട്ടാ..

ഫാട്ടം നന്നായിരിക്കുന്നു. അടിക്കുറിപ്പും..:)

Sherlock said...

അപ്പോ ഒന്നും നടന്നില്ലാലെ? പോട്ടെ അടുത്ത തവണ നോക്കാം :)

Gopan | ഗോപന്‍ said...

പ്രയാസി..

പരോള്‍ കഴിഞ്ഞുള്ള വരവും ആ പടത്തിനുള്ള അടി കുറിപ്പും കേമം.

ആള് നാട്ടില്‍ പോയീ ഒത്തിരി വെളുത്തൂ ല്ലോ.
ഫെയര്‍ ആന്‍ഡ്‌ ലവുലി യിലായിരുന്നോ കുളി ?

വെല്‍ക്കം ബാക്ക്.

ഞങ്ങള്‍ ആല്‍ത്തറ തുടങ്ങി..അവിടെ കാറ്റു കൊള്ളാനെങ്കിലും വരണം ട്ടാ.

ബാജി ഓടംവേലി said...

നല്ലവരായ കൂട്ടുകാര്‍ ഉണ്ടിവിടെ.... അനാവശ്യമായ തെറ്റിദ്ധാരണകള്‍ ഇല്ലാത്തവര്‍...

Unknown said...

ഇനി അടിച്ചു പൊളിക്കാം പ്രയാസിമാഷും എത്തിയല്ലോ

കുഞ്ഞയമു said...

കൂട്ടുകാരെ കാണാനും സൊള്ളാനും ഓര്‍ക്കൂട്ടും ചാറ്റുമാണ് ബ്ലോഗല്ല.

അഭിലാഷങ്ങള്‍ said...

‘ദേവാസുര‘ത്തില്‍ മോഹന്‍ലാല്‍ പ്രിയ ഉണ്ണികൃഷ്ണനോട് പറഞ്ഞപോലെ, ശ്ശൊ!.., ഒടുവില്‍ ഉണ്ണികൃഷ്ണനോട് പറഞ്ഞ പോലെ..

“ആരാ അവിടെ?”
“ങാ.. വന്നൂ...! അല്ലേ? ... തെമ്മാടി!!”
“ഇങ്ങേട്ട് കേറി വര്വാ... തന്നെയൊന്ന് കാണട്ടെ...“
“ഇവിടെത്തെ വിശേഷങ്ങളൊക്കെ അറിഞ്ഞില്ലേ?“

:-)

ശെഫി said...

എപ്പ എത്തി????

സഹയാത്രികന്‍ said...

വിഷമിക്കാതെടാ മക്കളെ..പരോള്‍ കഴിഞ്ഞ ഒരുത്തനു കൂടെ ഉണ്ട് നിന്നോടെപ്പം...!
:(

Rare Rose said...

പടവും ,കുറിപ്പും നന്നേ രസിച്ചൂ....:)
ബൂലോകത്തേക്ക് ഒന്നൂടെ സ്വാഗതം..........:)

Malayali Peringode said...

:)

ധ്വനി | Dhwani said...

അച്ചോടാ! എന്തോ കുന്നായ്മ ആരോ ഒപ്പിച്ച ലക്ഷണമുണ്ടല്ലോ!

പ്രയാസി പ്രയാസപ്പെടേണ്ടാ! പരോള്‍ പരമാനന്ദമാക്കൂ!

( സഹയാത്രികനേയും വീണ്ടും കണ്ടതില്‍ സന്തോഷം!)

ശ്രീ said...

ശ്ശോ! ഇനിയു, പ്രയാസപ്പെടാതെ ആശാനേ... എല്ലാവരും ഒരുപോലെ അല്ലല്ലോ. സാരമില്ലെന്ന്...
:)


അപ്പോ എല്ലാം പറഞ്ഞതു പോലെ... കാണാം... കാണണം!

ദിലീപ് വിശ്വനാഥ് said...

ആഹാ..വന്നോ... അപ്പൊ ഇനി തുടങ്ങുകയല്ലേ???

Typist | എഴുത്തുകാരി said...

വീണ്ടും എത്തി അല്ലേ,സന്തോഷം.
നമുക്കിവിടെ ഇങ്ങിനെ വലിയ തര്‍ക്കങ്ങളും വിവാദങ്ങളുമൊന്നുമില്ലാതെ സുഖമായിട്ടു കഴിയാമെന്നേ.

Sharu (Ansha Muneer) said...

ഞാന്‍ ഇത് ഇപ്പോഴാ കണ്ടത്. വന്ന ഉടനെ ഇതങ്ങു പോസ്റ്റി അല്ലേ? അപ്പോള്‍ കാണാം :)

ഹരിശ്രീ said...

ബൂലോകത്തേക്ക് തിരിച്ചുവന്നതില്‍ സന്തോഷം...

:)

ഒരു സ്നേഹിതന്‍ said...

തള്ളെ കൊള്ളാം കേട്ടോ...

എതിരന്‍ കതിരവന്‍ said...

പ്രയാസീ
തിരിച്ചു വരുന്നതും കാത്ത് ഇരിക്കുകയായിരുന്നു.
വല്ലതുമൊക്കെ എഴുതിത്തുടങ്ങന്നേ.