സൌദിഅറേബ്യയുടെ മൂന്നിലൊരു ഭാഗം മരുഭൂമി
ആ മരുഭൂമിയുടെ പേരാണു റൂബ് അല്‍ ഖാലി
അതിന്റെ ഏകദേശം മധ്യഭാഗത്തു നിന്നുള്ള പ്രകൃതിരമണീയമായ ദൃശ്യം..!
(ഓയിലും ഗ്യാസും കുഴിച്ചെടുക്കുന്ന സംഭവം..ഇവിടെ ഗ്യാസിനു വേണ്ടിയുള്ള അങ്കം..!)
(സ്വിമ്മിംഗ് പൂളൊ പുഞ്ചപ്പാടമൊ അല്ല..! വേസ്റ്റ്..!!! കെമിക്കല്‍ വേസ്റ്റ്..!)
(ഈ കാണുന്ന ഓരൊ പെട്ടികളും ഓരൊ ആപ്പീസ്സുകള്‍..!)

(ലോണ്ടെ ഇടത്തു കാണണ പെട്ടികളിലാണു അന്തിയുറക്കം..!)
(സീനറി കണ്ടിട്ടു കൊതിയാവണാ..!)
28 comments:
"എന്റെ പ്രകൃതിരമണീയമായ ആവാസ സ്ഥാന്‍..!"
hahahahaha prayaasi...
appo ethanalle prayasathinte amoolya ghatanghal........ithinu nalla oru marupadi daa varunnu udane...
PHOTOS ELLAM ADIPOLY
cheriya reethiyil thazhe vivaranam kodukanam ketto
ഇതു കമ്പ്ലീറ്റ് പ്രകൃതി ആണെല്ലോ.
മരുഭൂമിയിലെ വാസസ്ഥലം കാണിച്ചു തന്നതിനു നന്ദി പ്രയാസി.
മണല്‍ക്കാറ്റും ബദൂയിന്‍ താഴ്വാരങ്ങളും അനാധമായ പാറക്കൂട്ടങ്ങളും ഏകാന്തമായ മരുപ്പച്ചകളുമുള്ള മരുഭൂമിയെക്കുറിച്ച് മുസഫര്‍ അഹമദ് എഴുതിയതു വായിച്ചിട്ടുണ്ട്.
മനുഷ്യന്റെ ചൂഷണത്തിനു കീഴില്‍ മരുഭൂമിക്ക് ഇങ്ങനെയുമാവാം എന്നു കൂടി വെളിപ്പെടുത്തിത്തരുന്ന പോസ്റ്റ്. നന്നായി.
പ്രയാസി...
അദ്യം ഫോട്ടോസ്സിനെ കുറിച്ച് പറയട്ടെ...
വളരെ നല്ല ചിത്രങ്ങള്‍...ആരാണ് എടുത്തത് എന്ന് പറയണം..
പിന്നെ മരുഭുമിയിലെ ആ മനോഹാരിതമായ ദ്രശ്യങ്ങള്‍ക്ക് പിറകില്‍ എന്റെ സ്നേഹിതന്റെ വിരഹം , ഒറ്റപെടല്‍, ഏകാന്തത എല്ലാം ഞാന്‍ മനസ്സിലാക്കുന്നു.
അങ്ങകലെ കാണുന്ന ആ പെട്ടികൂടുകള്‍ അന്തിയുറക്കത്തിന്‍ മണിമഞ്ചങ്ങളാണെന്ന് തുറന്നു പറയുന്ന ആ മനസ്സുണ്ടല്ലോ...അതാണ് പ്രവാസി.
ഈ പ്രയാസിക്ക് ഇരിക്കട്ടെ ഈ പ്രവാസിയുടെ കൈയടി.
ഇനിയും ആ എണ്ണപ്പാടത്തെ വ്യത്യസ്തങ്ങളായ ചിത്രങ്ങളും , തീപൊരിയും വെയിലില്‍ റിഗ്ഗിന്റെ യന്ത്രങ്ങള്‍ ചലിപ്പിക്കുന്ന മനുഷ്യരും എല്ലാം ഇവിടെ പ്രതീക്ഷിക്കുന്നു..
അവരുടെ ഒരു ദിവസം കടന്നു പോകുന്ന വിവരണങ്ങള്‍ എല്ലാം അറിയാന്‍ ആഗ്രഹമുണ്ടു.
അതിലൂടെ പ്രവാസത്തിന്റെ യത്ഥാര്‍ഥ ചിത്രങ്ങള്‍...കൂറ്റന്‍ ഫ്ലറ്റുകളില്‍ അന്തിയുറങ്ങുബോഴും ഞങ്ങള്‍ പാവം പ്രവാസികള്‍ എന്നു പറയുന്ന അവര്‍ കാണട്ടെ പ്രവാസത്തിന്റെ പ്രയാസം..
nannayee ennalla
valare nannaayee
prayaasee ka aawas sthaan bahutha acha hai
vivaranavum photoyum best kanna best
മക്കളേ... ഇപ്പൊഴാണ് നീ പ്രയാസി ആയതിന്റെ കാരണം പിടികിട്ടിയത്... നിനക്ക് പ്രയാസപ്പെടാം...
നീ പ്രയാസപ്പെട്ടോളൂ..ആശ്വാസമേകാന്‍ ഞങ്ങളുണ്ട്...
:)
പ്രയാസീ,
ശരിയ്ക്കും ""പ്രകൃതിമരണീയം" തന്നെ.
ഫോട്ടോസ് നന്ന്.
ഫോട്ടോ കണ്ടിട്ടു തന്നെ ദാഹിയ്ക്കുന്നു. ഓ. ചുമ്മാ. ഞാനും വെറുതെ ഒരേഴുകൊല്ലം അവിടെ പുളച്ചതാ. കഷ്ടപ്പെട്ടെന്നോ പ്രയാസപ്പെട്ടെന്നോ പറയരുത്. മോശമല്ലേ. :)
ഞാന്‍ റഹിമ (റാസ് തനൂരാ) യില്‍ ആയിരുന്നു. റൂബ് അല്‍ ഖാലി എവിടായിട്ട് വരും ഏകദേശം. ഏതാണ് ഏറ്റവും അടുത്ത സിറ്റി?
ങാ. ഇനിയിപ്പം ആ മുടിഞ്ഞ "പുഴുക്ക്" (Humidity) വരുമ്പോള്‍ കുളിര് കോരിയിട്ട് നടക്കാമല്ലോ.
എല്ലാ സഹപ്രവര്‍ത്തകരോടും എന്റെ അന്വേഷണം പറയുക.
പ്രയാസി, പ്രയാസം മനസിലാക്കുന്നു :)
പ്രയാസപ്പെടെണ്ട പ്രയാസി. ഈ പ്രകൃതി ഇല്ലായ്മ ആണല്ലോ, മനസ്സില്‍ പച്ചപ്പും പ്രകൃതിയോടുള്ള പ്രതിപത്തിയും കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്നത്.
നല്ല രമണീയം തന്നെ;) നന്നായിട്ടുണ്ട്..
ഇവിടെ പ്രകൃതിയുണ്ട്, രമണിയെവിടെ?
For all Gulf is a dreamworld.But among that dreams there is more drops of sweat....
what to say...? Pathetic sights...
ഇതു ഗൊള്ളാമല്ലോ പ്രയാസീ...
:)
ഈശ്വരാ..
ഗള്‍ഫിന്റ്റെ പ്രകൃതിരമണീയത!
ഈ മണല്‍ക്കാടിന്റെ വിരസമായ ഏകാന്തതയില്‍ കൃത്രിമ ശൈത്യത്തിന്റ്റെ ചതുരപ്പെട്ടികള്‍ക്കുള്ളീല്‍ ചുട്ടുപൊള്ളുന്ന മനസ്സും ശരീരവും തണുപ്പിക്കാന്‍ ശ്രമിക്കുന്ന പ്രയാസി, ഞങ്ങളുമുണ്ട് കൂടെ...
നമ്മുടെ നാടിന്റെ കണ്ണുകുളീര്‍പ്പിക്കുന്ന സൌന്ദര്യം ഒരിക്കകൂടി മിന്നി മറയുന്നു.
ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍..
നല്ല ചിത്രങ്ങള്‍....
ആ കാണുന്ന ഓഫീസ്/താമസപെട്ടികളിലെ വെളിച്ചത്തിനും മറ്റാവശ്യതിനുമുള്ള വൈദ്യുതിയുടെ ഉത്പാദന വിതരണ ഡിസൈന്‍ ആണ് അഞ്ചു വര്‍ഷമായി ചെയ്തു കൊണ്ടിരിക്കുന്നതെങ്കിലും റിഗ് ഇതു വരെ കണ്ടിട്ടുണ്ടായിരുന്നില്ല,ഫൊട്ടോസിനു നന്ദി
പ്രയാസീ ഈ പടങ്ങളൊക്കെ കാണുമ്പോള്‍ എന്തോ ഒരു വിഷമം :-(
പ്രയാസീ, ഇതു പലരും പറഞ്ഞതുപോലെ മനപ്രയാസമുണ്ടാക്കുന്നു, മറ്റൊന്നും കൊണ്ടല്ല, ഒരു കാക്കയുടെ തണലുപോലുമില്ലാത്ത ഒരു പച്ച്ത്തുരുത്തുമില്ലാത്ത മണല്‍സാഗരം കാണുമ്പോള്‍!
ഫോട്ടോകള്‍ നന്നായിരിക്കുന്നു,:) എങ്കിലും സന്തോഷം വരുന്നില്ല:(
VOWwwwwwwwww
super
ഇതൊരു മരണവീടാക്കിയ എല്ലാ കൂടപ്പിറപ്പുകള്‍ക്കും ഒരു പാടു നന്ദി..:)
ഓരോ പ്രവാസിക്കും ഓരോ കഥകള്‍ - എല്ലാം കഷ്ടപാടിന്റെ, വേര്‍പാടിന്റെ, നൊമ്പരത്തിന്റെ.....നേടുന്നതെന്ത്? സമ്പത്ത് വളരെ അപൂര്‍വ്വം ആളുകള്‍ക്ക് മാത്രം പറഞ്ഞത്.മിച്ചമുള്ളവരോ, കൊളസ്ട്രോള്‍, ഷുഗര്‍, സ്പോണ്ടിലൈറ്റിസ്, തുടങ്ങി എണ്ണമില്ലാത്ത അസുഖങ്ങള്‍.....ജീവിക്കാനീയൂലകത്തില്‍ രൊമ്പ കഷ്ടം....പ്രയാസി.......ഇനിയും ഒരു നാള്‍ വരും....മരുപച്ചയില്‍ ഒരുമിച്ചിരിക്കാം.......ഒരിളനീരുകുടിച്ച്, പനനൊങ്കൊരുമിച്ച് തിന്നാം. ചൂടകറ്റാം, തണുപ്പിക്കാം നമുക്ക് നമ്മുടെ മനവും, ശരീരവും.
ഇക്കരെ നിന്നും നോക്കുന്നു . അപ്പോള്‍ ഈ അക്കരപ്പച്ച എന്നൊക്കെ പറയുന്നതിതാണല്ലേ....
ഇങ്ങോട്ടേയ്ക്കാണോ, നാട്ടിലെ പച്ചപ്പ് വിട്ട് മലയാളീസ് ഓടിവരുന്നത്.
സങ്കടത്തില്‍ പങ്കുചേരുന്നു.
ങ്ങാ ..ആ പെട്ടീലൊക്കെ ഞാനും കിടക്കാറുണ്ട്.
Post a Comment