Tuesday, November 13, 2007

കടുവ..!, ആന..!, സിംഗം..!

തേനീച്ചയും കൊതുകും നിശാശലഭവും..!

തേനീച്ചയാണൊ!? എങ്കില്‍ ഏതൊ പ്രവാസി തേനീച്ചയാണു..! അല്ലാതെ പൂവും തേനുമില്ലാത്തിടത്തു ഇവനെന്തു കാര്യം..!
കടുവ വരയനായതു കൊണ്ടു കടുവാ എന്നു വിളിക്കുന്നു..! ഓഫീസിലെ ഫയലു തിരയുകയാ..!

ഞാനൊന്നും ചെയ്തതല്ല..! കാലത്തെ കീ ബോര്‍ഡിനിടക്കു സമാധിയായി കിടക്കുന്നു..! തുമ്പിക്കൈ കണ്ടില്ലെ ആനക്കൊതുകെന്നു വിളിക്കാം..

ഇവന്‍ സിംഗം തന്നെ..! ഒരു നിശാശലഭം..
പേരറിയാവുന്നവര്‍ അറിയിക്കുമല്ലൊ..!?

33 comments:

പ്രയാസി said...

സാധാരണ ഡിജിറ്റല്‍ ക്യാമറ വെച്ചു എന്നാല്‍ കഴിയുന്ന രീതിയില്‍ ഒപ്പിച്ചു..! കൂട്ടരെ ഇനി നിങ്ങള്‍ അഭിപ്രായിക്കൂ..:)

ദിലീപ് വിശ്വനാഥ് said...

ആയുര്‍രേഖയുടെ നീളം വളരെ കുറവാ. തെറ്റിദ്ധരിക്കരുത് ഞാന്‍ പടത്തെക്കുറിച്ചാ അഭിപ്രായം പറഞ്ഞത്.

അലി said...

പ്രയാസീ...
പ്രയാസപ്പെട്ടെടുത്ത് പടങ്ങള്‍ അടിപൊളി..
ഓഫീസിലെ ഫയല്‍ തിരയുന്ന കടുവ..
മേശപ്പുറത്ത് ചെരിഞ്ഞ..ആന..
കൊമ്പനോ പിടിയോ...കൊമ്പ് കാണുന്നില്ല.
ഹസ്തരേഖ നോക്കുന്ന സിംഗം...

ഇനി പ്രയാസിക്കെന്താ പ്രയാസം...

നന്നായി .. അഭിനന്ദനങ്ങള്‍!

ബാജി ഓടംവേലി said...

പടവും അടിക്കുറുപ്പും
നന്നായിരിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തെച്ചിക്കോട്ട്‌ രാമചന്ദ്രനെയോ ഗുരുവായൂര്‍ അര്‍ജുനനേയോ കാണാമെന്നു കരുതിയാ വേഗം വന്നു നോക്കിയെ.ആളെ പറ്റിക്കുന്നോ....


നന്നായിട്ടുണ്ട്‌ ട്ടോ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വായിച്ചു ഇഷ്ടപ്പെട്ടു

ശ്രീ said...

ഇമ്മാതിരി തലക്കെട്ടു കൊടുത്ത് ആളെ പറ്റിയ്ക്കുവാണോടേയ്....


എന്തായാലും സംഭവം കൊള്ളാം.

:)

മെലോഡിയസ് said...

ടൈറ്റില്‍ കാണിച്ച് ആളെ പറ്റിക്കുന്നോ??

എന്തായാലും പോട്ടങ്ങളും അടിക്കുറിപ്പും നന്നായിട്ടുണ്ട് ട്ടാ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അയ്യോ ഓടിവരണ്ടേ സാധാരണ ഡിജിറ്റല്‍ ക്യാമറ വച്ച് ആളെ പറ്റിക്കുന്നേ...

സഹയാത്രികന്‍ said...

നിനക്കവടെ ന്തൂട്രാ പണി...?

പോട്ടം പിടുത്തോം പുട്ടടീം മാത്രേള്ളോ...!

നീ കലക്കനാട്ടാ... ഗിഡിലന്‍... ന്നാലും നീ ഫറ്റിച്ചല്ല്... ഹടുവ... ഹാന... സിമഗം എന്നെല്ലാം പറഞ്ഞ്....

നന്നായിട്ട്ണ്ട്‌ട്ടാ... പോട്ടോം ...കുറിപ്പും
:)

Ziya said...

ഫൈബര്‍ പാളികളില്‍ തേന്‍ തെരയുന്ന റാണീയീച്ച ...
വിപ്രവാസവും വിരഹവും മോഹവും മോഹഭംഗങ്ങളുമൊക്കെ ആ പടത്തിലുണ്ട്. :)

ചിത്രങ്ങളെല്ലാം നന്നായി.

സുല്‍ |Sul said...

പടങ്ങളെല്ലാം കൊള്ളാം :)

ഓടാം : സിയ ഇന്നേതു പുത്തകമാ വായനയില്‍?

-സുല്‍

പൈങ്ങോടന്‍ said...

മച്ചൂ...ഓഫീസിലും പോട്ടോ പിടുത്തമോ? സഹയാത്രികന്‍ ചോദിച്ചതുപോലെ പോട്ടോ & പുട്ടടിയാണോ? ഹ ഹഹ
പടങ്ങള്‍ ഇഷ്ടമായി...

ഉപാസന || Upasana said...

ampampO
:)
upaasana

ഗിരീഷ്‌ എ എസ്‌ said...

പ്രയാസി
തലക്കെട്ട്‌ കാട്ടി വെറുതെ പേടിപ്പിച്ചുകളഞ്ഞു ല്ലേ...

കൊച്ചുത്രേസ്യ said...

വന്നുവന്ന്‌ ഒരു ഡിജിറ്റല്‍ ക്യാമറയുണ്ടെങ്കില്‍ ആറ്ക്കും എന്തുമാകാംന്നായല്ലോ....
ആ തലക്കെട്ടിലുള്ള പറഞ്ഞിരിക്കുന്ന് ജീവികള്‍ടെ പടമെടുക്കണമെന്നയിരുന്നല്ലേ ആഗ്രഹം.. ധൈര്യത്തിന്റെ കൂടുതല്‍ കൊണ്ട്‌ കൊതുകിനേം ഈച്ചെനെമൊക്കെ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്തു അല്ലേ..മിടുക്കാ..

Robin Jose K said...

ഇങ്ങളു പുലിയാണു കേട്ടോ....
പക്ഷേ.... പുലി കൂടെ വേണ്ടതയിരുന്നു.....

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

മനുഷ്യരെ പറ്റിക്കാന്‍ നോക്കാതെ വല്ല കാഴ്ച്ചബംഗ്ലാവിലും പോയി അടങ്ങിക്കെടക്കാന്‍ നോക്ക്‌ ചെക്കാ. പ്രവാസത്തിന്റെടേല്‌ വല്ല ഒട്ടകത്തിന്റെയും ക്ലോസപ്പ് സംഘടിപ്പിക്കാന്‍ നോക്ക്‌. ഹല്ല പിന്നെ?!!

പ്രയാസി said...

വാല്‍മീകി മാഷെ..! സത്യമാണാ..!..അപ്പ എന്നെ കൊല്ലാനും മാത്രം ദേഷ്യമുണ്ടാ..;)
(ഞാന്‍ ഇന്നലേ തെറ്റിദ്ധരിച്ച്..)

അലി ഇക്കാ..ആനേടെ കൊമ്പ് വീരപ്പന്റെ കൂട്ടാരന്‍ കൊണ്ടു പോയി..:)

പ്രിയാ..അതൊക്കെ അവിടെ നില്‍ക്കട്ടെ! ആര്‍ക്കാനും വേണ്ടി ടൈപ്പിയ കമന്റും പ്രയാസിയുടെ മണ്ടക്കൊ!..:)

ബാജി ഭായി..:)

ശ്രീ എടെ കൂടപ്പിറപ്പെ ക്ഷമീര്..:)

മെലോഡീ..:)

ചാത്താ..കുട്ടിച്ചാത്താ..:)

ഡാ..ഗഡുവേ..സഹാ..ഇവിടെ പുട്ടില്ലടേ..:)

സിയാ..:)

സുല്‍..:)

പൈങ്ങോടാ..മച്ചൂ..:)

ഉപാസനേ..:)

ദ്രൌപദീ..പേടിച്ചാ..:)

ത്രേസ്യാമ്മോ..ഈ കൊതുകും ഈച്ചേമൊക്കെയല്ലെ നമ്മടെ തരം..യേത്..:)

ബൂലോകപ്രവാചകന്‍ കൂടെയുള്ളപ്പോള്‍ വേറെ ഫുലിയെന്തിന്..

ഏ.ആര്‍. നജീം said...

പ്രയാസി എവിടാ പൂച്ചാണ്ടി വളര്‍ത്ത് കേന്ദ്രത്തിലാണോ ജോലി ചെയ്യുന്നത്... :)

എന്തയാലും പറയാതെ വയ്യ. എന്താ ഫോട്ടോസ്!

അവറ്റകളെ നോക്കിക്കെ ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുന്ന പോലല്ലേ നിപ്പ്

ശ്രീഹരി::Sreehari said...

നല്ല ചിത്രങ്ങള്‍

മന്‍സുര്‍ said...

പ്രയാസി...

ചിത്രങ്ങള്‍ അടിപൊളി...
ഓ എന്നാലുമെന്റെ പ്രയാസി നീ എങ്ങിനെ അഡ്‌ജസ്‌റ്റ്‌ ചെയ്യുന്നു ഇതിന്റെയൊക്കെ കൂടെ.....ഭയങ്കരം തന്നെ...ഹഹാഹഹാഹിഹീ...

അടിപൊളി.....കൈയടി നിനക്ക്‌ തന്നെ കൂട്ടുക്കാരാ..............

നന്‍മകള്‍ നേരുന്നു

മഴതുള്ളികിലുക്കം said...

കൂയ്‌യ്‌യ്യ്യ്യ്യ്....

വരൂ വരൂ വരൂ.....

ആന മയില്‍ ഒട്ടകം...
ആര്‍ക്കും വെക്കാം എപ്പോഴും വെക്കാം
കാലിയടിച്ച കമ്പനിക്ക്‌...വരൂ വരൂ


നന്‍മകള്‍ നേരുന്നു

Typist | എഴുത്തുകാരി said...

കടുവ, ആന, സിംഗം എന്നൊക്കെ പറഞ്ഞു ഞങ്ങളെ പറ്റിച്ചു, അല്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പെങ്ങക്കൊരു തെറ്റുപറ്റീപ്പൊ ഇങ്ങനെ വിളിച്ചുകൂവാ?

K.P.Sukumaran said...

:)

പ്രയാസി said...

പ്രസാദേട്ടാ..ഒട്ടകത്തിന്റെ ക്ലോസപ്പ് ക്യാമറായിലു കൊള്ളില്ലാ..:)

ഹ,ഹ നജീമിക്കാ..അവറ്റകള്‍ക്കു രാവിലെ ഓലേം മടലുമൊക്കെ കൊണ്ടു പോയ വഴി ചുമ്മാ എടുത്തതാ..:)

ശ്രീ ഹരീ..:)

മന്‍സൂ.. നിന്നെ അഡ്ജസ്റ്റു ചെയ്യാന്‍ കഴിയുന്നില്ലെ പിന്നെയാണൊ പൂച്ചാണ്ടി..:)

മഴത്തുള്ളിക്കിലുക്കം..:)

എഴുത്തുകാരി..പറ്റിച്ചേ..:)

ങ്ഹീ..ങ്ഹീ..പ്രിയക്കുട്ടീ..എന്നെ കരയിച്ചു കളഞ്ഞല്ലൊ! ഇത്ര പെട്ടെന്നു ഇങ്ങനെ നേരാങ്ങള ആകാന്‍ പറ്റൂന്നു ഞാന്‍ കരുതീല്ലാ..:)

രാഹുലേ..:)

വലിയവരക്കാരന്‍ said...

നല്ല ചിത്രങ്ങള്‍, നല്ല കുറിപ്പുകള്‍

ഹരിശ്രീ said...

Kollam Bhai....

ശ്രീവല്ലഭന്‍. said...

'ഫോട്ടങ്ങളൊക്കെ' നന്നായിരിക്കുന്നു. എല്ലാവരും ഫോട്ടോ'ജനിക്' ആണ്. captions വളരെ പുതുമയുണ്ട്.
പിന്നെ താങ്കള്‍ ആണ് എന്‍റെ ബ്ലോഗില്‍ ആദ്യം കമന്റ്റിയത്. റൊമ്പ നന്ട്രി...

സൂര്യപുത്രന്‍ said...

നല്ല ചിത്രങ്ങള്‍

ദേവന്‍ said...

കടുവ പുലിയെന്നൊക്കെ കേട് പേടിച്ചു വന്നതാണല്ലോ പ്രയാസീ. ഇതു കൊള്ളാം. ആ തേനീച്ച പടം നന്നായിട്ടുണ്ട്

Vinnie said...

കൊള്ളാം കോയാ, കൊള്ളാം.