എന്തൊ ഈ പറവള്‍ക്കു മനുഷ്യനെ വല്ലാത്ത ഭയമാണ്..! അടുത്തു ചെന്നെടുക്കല്‍ അസാധ്യം..! വെള്ളമില്ലാത്ത ഇവിടെ ഇവയെങ്ങനെ ജീവിക്കുന്നു എന്നതു വല്ലാത്തൊരു അത്ഭുതം തന്നെ.. പടങ്ങള്‍ നിലവാരം പുലര്‍ത്തണമെന്നില്ല..! കാരണം ഇവിടെ എനിക്കേറെ പരിമിതികള്‍ ഉണ്ട്... ഇവിടുത്തെ പറവകളെ നിങ്ങളെക്കാണിക്കാനൊരു ചെറിയ ശ്രമം.. എന്റെ കൂടെപ്പിറപ്പുകള്‍ കൂടെയുണ്ടെന്ന വിശ്വാസത്തോടെ....

22 comments:
മരുഭൂമിയിലെ പറവകളെ നിങ്ങളെക്കാണിക്കാനൊരു എളിയ ശ്രമം..:)
പ്രിയ സ്നേഹിതാ...പ്രയാസി
കൂട്ടിനാരുമില്ലാതെ ഈ മരുഭൂമിയില്‍
ഏകാന്തതയുടെ ദൂരകാഴ്ചകളുമായ്
ഒരു വസന്തകാലത്തിന്‍ ചിറക്കുകളുമായ്
ജന്മഭൂമിയെ ഓര്‍മ്മകളുണര്‍ത്തുമീ
മരുപക്ഷികള്‍ മറ്റൊരു പ്രവാസത്തിന്‍
അദ്ധ്യായം കുറിക്കുന്നിവിടെ....
പ്രവാസത്തിന്‍ വിങ്ങലുകളില്‍
ഒരല്‌പ്പം സാന്ത്വനങ്ങളായ്
മനസ്സിന് കുളിരായ്
പാറിപറക്കട്ടെ ഈ സ്നേഹപക്ഷികള്‍
എത്ര ദൂരത്താണ് കിളിയെ നിന്‍റെ കൂടാരം
എങ്ങിനെ പറന്നിടുന്നു എത്ര ബഹുദൂരം...
മനോഹരമായിരിക്കുന്നു ചിത്രങ്ങള്‍...
നന്‍മകള്‍ നേരുന്നു...
പ്രയാസി... കലക്കീട്ട്ണ്ട്ട്ട്ടാ... നീ കൊറേ പ്രയാസപ്പെട്ടിട്ടുണ്ടല്ലോ... എന്തായാലും കൊള്ളാം... നല്ല ചിത്രങ്ങള്‍... അടിപൊളി...
പോന്നോട്ടേ ഇനിയും...
:)
മരുഭൂവില്‍ ഒറ്റപ്പെട്ടുപോയ പ്രയാസിയുടെ കൂട്ടുകാര്‍...
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്... അടിക്കുറിപ്പുകളും.
അഭിനന്ദനങ്ങള്‍...
നല്ല ചിത്രങ്ങള്‍. കിളിയെ എറിഞ്ഞിട്ടു ചിത്രമെടുക്കുന്നത് ഞാന്‍ ആദ്യമായി കാണുകയാ.. (ഞാന്‍ ഓടി)
അവസാന പടം കണ്ടപ്പോള്‍ അമ്പരന്നു പോയി. പിന്നെയാണ് അടിക്കുറിപ്പു വായിച്ചത്. ആളെ പറ്റിക്കല്ലേട്ടാ. പടങ്ങളൊക്കെ കൊള്ളാം.
നല്ല ചിത്രങ്ങള്‍, കിളികള്‍..:)
നല്ല പടങ്ങളും കിളികളും പ്രയാസ്സീ. ശ്രമത്തിന് അഭിനന്ദനങ്ങള്‍
പ്രയാസീ...
നല്ല ചിത്രങ്ങളും അതിനു യോജിച്ച അടിക്കുറിപ്പുകളും.
സഹയാത്രികന്‍ പറഞ്ഞതു പോലെ കുറച്ചു പ്രയാസപ്പെട്ടു കാണുമല്ലേ?
:)
പറവകള്‍ നന്നായിരിക്കുന്നു. അപ്പോള്‍ പക്ഷികളെ നല്ല ഇഷ്ടമാണ് അല്ലേ.... വാല്‍മീകിയുടെ കമന്റ് കണ്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് സിനിമാലോകത്ത് ക്യാപ്റ്റന്‍ രാജുവിനെ കളിയാക്കുന്ന ഒരു കഥയാണ്.
കഥയിങ്ങനെ:
ഷൂട്ടിംഗിന്റെ ഇടവേളയില്‍ എല്ലാവരും ഓരോ ഹോബികളെ കുറിച്ച് പറയുന്നു. ക്യാപ്റ്റന്‍ രാജു പറഞ്ഞുവത്രെ, “എനിക്ക് പ്രാവുകളെന്ന് വെച്ചാല്‍ ജീവനാ, ഞാന്‍ കാലത്തെഴുന്നേറ്റാല്‍ നേരെ അതിന്റെ കൂടിനടുത്തു ചെല്ലും, അവയുടെ കുറുങ്ങല്‍ കേള്‍ക്കുമ്പോള്‍ എല്ലാ ദു:ഖങ്ങളും മറക്കും. പിന്നെ അതിനു തീറ്റി കൊടുത്ത് അതിന്റെ ചിറകുകള്‍ വൃത്തിയാക്കുന്നതും പരസ്പര സല്ലാപങ്ങളും നോക്കി സ്ഥലകാലം മറന്നങ്ങനെ ഇരിക്കും. ഉച്ചക്ക് നല്ല പ്രാവിറച്ചി കൂട്ടി ഭക്ഷണം കഴിച്ച് കിടന്നുറങ്ങും.”
പൊടുന്നനെ ഉയര്‍ന്ന കൂട്ടച്ചിരിയില്‍ ക്യാപ്റ്റന്‍ രാജു അകലേക്ക് നടന്നു മറയുന്ന കാഴ്ച്ച കണ്ടു.
പ്രയാസിയുടെ ഫോട്ടോകളും , മുരളീ മേനോന്റെ കഥയും കലക്കി എന്ന് പറഞ്ഞാല്‍ പോര കലകലക്കന്‍ ...
കിളിയേ കിളികിളിയെ..
നെല്ലുകൊയ്യാന്‍ നിന്റെയൊപ്പം ഞങ്ങളും പോന്നോട്ടേ? ;)
കുറേ പണിപ്പെട്ടല്ലോ അല്ലേ ഈ പക്ഷിചിത്രങ്ങളെടുക്കാന്‍...എല്ലാം ഇഷ്ടപ്പെട്ടു..കൂട്ടത്തില്‍ മുരളി മേനോന്റെ കമന്റും!!!
പ്രയാസി
മനോഹരമായ ചിത്രങ്ങള്‍
അഭിനന്ദനങ്ങള്‍
മരുഭൂമിയിലെ പറവകളെ
നിങ്ങളെക്കാണിക്കാനൊരു എളിയ ശ്രമം
no, it some Risqué
really a different taste
thank you very much
go..on
വളരെ കഷടപ്പെട്ട് എടുത്തതെല്ലെ അവറ്റകളുടെ പേര് കൂടി ചേര്‍ക്കാമായിരുന്നു.
കൈപ്പള്ളിയോട് ചോദിച്ചാല്‍ അറിയമായിരിക്കും.
നന്നായിട്ടുണ്ട് രണ്ടും. പടങ്ങളും അടിക്കുറിപ്പുകളും.
ഒന്നും രണ്ടും അവ്യക്തം.
3) Isabeline Shrike (Lanius isabellinus)
4) (സംശയം)Isabeline Shrike
11)White Wagtail (Motacilla alba)
12) Citrine Wagtail (Motacilla citreola)
പക്ഷികളെ കൈകൊണ്ട് സ്പര്‍ശിക്കരുത്.
രക്ഷപ്പെടുത്തരുത.
പ്രകൃതിയുടെ നിയമങ്ങള്‍ കൈയിലെടുക്കരുത്.
UAEയില്‍ ഉള്ള wild birdsനെ പിടികുന്നതും സൂക്ഷിക്കുന്നതും ശിക്ഷാര്ഹമാണു്.
ചിത്രങ്ങളും, അടിക്കുറിപ്പുകളും ഒന്നിനൊന്ന് മെച്ചം...
മന്‍സൂ.. കവിത തുളുമ്പുന്ന നിന്റെ വരികള്‍ക്കു ഒരായിരം നന്ദി..:)
സഹാ മ്വാനേ.....
കുറച്ചു പ്രയാസപ്പെട്ടടാ..:)
അതെ അലീ ഇവരൊക്കെത്തന്നെ എന്റെ കൂട്ടുക്കാര്‍..:)
വാല്‍മീകി മാഷേ..മാനിഷാദാ..:)
ഞാന്‍ പിറകേയുണ്ട്...
കുതിരവട്ടാ..അമ്പരക്കണ്ടാ.. എന്തു കണ്ടാാന്ന്..അമ്പരക്കണ്ടാന്ന്...:)
മയൂരാമ്മേ...നന്ദി..:)
നിഷ്കൂ..നന്ദി..:)
ശ്രീ..ഡാങ്ക്സ്ടാ...:)
മുരളിച്ചേട്ടാ..കമന്റു വളരെ നന്നായീ..
സത്യമായിട്ടും ഞാന്‍ എറിഞ്ഞിട്ടതല്ല!
ആ വാല്‍മീകിമാഷ് കള്ളം പറയുന്നതാ..
പണ്ടത്തെ സ്വഭാവം ഇതുവരെ കളഞ്ഞിട്ടില്ലാ..:)
അന്യാ..തലമുട്ടി ഇപ്പോഴും മുന്‍പില്‍ തന്നെയാണാ..:)
ശ്രീ ഹരി..പോന്നോളൂ..പോന്നോളൂ..:)
പൈങ്ങോടാ..ഒരു പാടു താങ്ക്സ്..:)
ദ്രൌപതീ..സന്ദര്‍ശനത്തിനു നന്ദി..:)
ഷാനേ..താങ്ക്സ് ഡാ..:)
സഞ്ചാരി..അത്രക്കു വേണോ..:)
എഴുത്തുകാരി..വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാടു നന്ദി..:)
ഹരി ശ്രീ.. താങ്ക്യൂ..:)
കൈപ്പള്ളി..കിളികളുടെ പേരു വായിച്ചപ്പൊ തന്നെ പേടിയാകുന്നു..!
പക്ഷികളെ കൈകൊണ്ട് സ്പര്‍ശിക്കരുത്.
രക്ഷപ്പെടുത്തരുത.???
ഇതു സൌദി അറേബ്യയിലെ റൂബ് അല്‍ ഖാലിയാണു..സത്യമായിട്ടും വാല്‍മീകി പറഞ്ഞപോലെ ഞാനെറിഞ്ഞിട്ടതല്ല..! അവശനായി വീണതിനു ബിസ്ലേരി വെള്ളവും കൊടുത്താ വിട്ടത്..
ഇവിടെ വന്നതിനും വിലപ്പെട്ട അഭിപ്രായം പറഞ്ഞതിനും ഒരുപാടു നന്ദി..:)
ഇനിയും വരിക..
UAEയില്‍ ഉള്ള wild birdsനെ പിടികുന്നതും സൂക്ഷിക്കുന്നതും ശിക്ഷാര്ഹമാണു്.
സൌദിയില്‍ പക്ഷികളെ പിടികൂടുന്നതിനും ഫോട്ടോഷോപ്പില്‍ കയറ്റി ചായം പൂശുന്നതിനും ഒരു പ്രശ്നവുമില്ല!
ബാനര്‍ മനോഹരമായിട്ടുണ്ട്!
ചക്രം ചവിട്ടു തുടരട്ടെ...
കൊള്ളാം നല്ല പരശുരാം സോറി (പരിശ്രമം).
കൂടുതല്‍ ചിത്രങ്ങള്‍ വരട്ടെ!
ആ മുള്ളു വേലിയിലിരിക്കുന്ന പക്ഷിയുടെ ഫോട്ടോ കണ്ടപ്പൊള്‍ യുദ്ധത്തിന്റ്റെ ഒരോര്‍മ്മ.
Post a Comment