Monday, December 3, 2007

തീപ്പെട്ടിക്കൊള്ളികൊണ്ടൊരു താജ്മഹല്‍..!!!

തീപ്പെട്ടിക്കൊള്ളികള്‍ : 7000 (വിശാല്‍ജി പറയുമ്പോലെ കുറച്ചു കുറയും അല്ലെങ്കില്‍ ഇച്ചിരി കൂടും..!)
ഫെവിക്കോള്‍ : ആവശ്യം പോലെ..
ബ്ലെയിഡ് : ചെത്താനായി..
നീളം : 35 cm
വീതി : 35 cm
ഉയരം : 25 cm
വേണ്ടി വന്ന സമയം : രണ്ടര മാസം..
ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള പ്രയാസിയുടെ ഒരു ഹോബി..! ഇതിന്റെ പിറകിലും ഒരു ചരിത്രമുണ്ട്.. ചോദിച്ചാലും പറയില്ല..! പ്രയാസി റിച്ചല്ലാത്തോണ്ട് ഇങ്ങനെ അഡ്ജസ്റ്റു ചെയ്തു..

42 comments:

പ്രയാസി said...

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു സൃഷ്ടി..! ബൂലോകത്തെ കൂട്ടുകാര്‍ക്കായി...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്റെ വക തേങ്ങയടി.

പ്രയാസിച്ചേട്ടാ, കൊള്ളാല്ലോ ചിത്രം.

മന്‍സുര്‍ said...

പ്രയാസി...

മനോഹരം അതിമനോഹരം..മാസങ്ങളുടെ പ്രയത്‌നം

പറയാത്ത കഥയുടെ പെരുള്‍ തേടി ഞാനെത്തിയത്‌ താജ്‌മഹാലിന്റെ ഉമ്മറപ്പടിയില്‍. ആവശ്യം അറിയിച്ചപ്പോള്‍ ഒരു കഥ പറഞ്ഞു തന്നു. മുംതാസിനെ ആദ്യമായി ഷാജഹാന്‍ കണ്ടത്‌ ഒരു മാര്‍ബില്‍ കല്ലില്‍ ഇരിക്കുബോളായിരുന്നു..പരസ്‌പരം ഇഷ്ടമായി...വിവാഹം തീരുമാനിച്ചു..
മുംതാസ്‌ മഹറായി ചോദിച്ചത്‌ മാര്‍ബില്‍ കൊണ്ടൊരു ഗോപുരമായിരുന്നു..
പ്രിയതമയോടുള്ള ഇഷ്ടം അതേപ്പടി നടപ്പിലാക്കി അദേഹം..
തന്റെ സകല സ്വത്തും പണയപ്പെടുത്തി ഈ ഗോപുരം പണിതു അതാണ്‌ താജ്‌ മഹാല്‍

ഇവിടെ പ്രയാസിയും ഒരു ഗോപുരമുണ്ടാക്കി... അതിന്റെ പേര്‌..
തീപ്പെട്ടി മഹാല്‍

സത്യം പറ ഏത്‌ തീപ്പെട്ടി കബനിയില്‍ വെച്ച ആദ്യമവളെ നീ കണ്ടത്‌...??

നന്‍മകള്‍ നേരുന്നു

Unknown said...

കൊള്ളാം പ്രയാസി.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

പ്രയാസി,

ഇതിന്റെ പിന്നിലെ കഥയും പ്രണയമായിരിക്കും അല്ലെ?

അലി said...

പ്രയാസീ...
മനോഹരമായിരിക്കുന്നു.

യമുനാനദിക്കരയില്‍ തന്റെ പ്രിയതമക്കായി ഷാജഹാന്‍ ചക്രവര്‍ത്തി വെണ്ണക്കല്ലില്‍ തീര്‍ത്ത സുന്ദരസൌധം...

ഇവിടെ പ്രയാസങ്ങളുടെ തീരത്ത് നമ്മുടെ പാവപ്പെട്ട പ്രയാസി വെറും തീപ്പെട്ടിക്കമ്പുകള്‍ കൊണ്ട് മാസങ്ങള്‍ കൊണ്ട് പുനസൃഷ്ടിച്ചിരിക്കുന്നു..
ഇനി പ്രയസിയുടെ മുംതാസ് എവിടെയാണന്നുകൂടി കണ്ടുപിടിക്കണം.

മകനെ..
നീ സങ്കടപ്പെടേണ്ട..
എല്ലാത്തിനും പരിഹാരമുണ്ടാക്കാം.

ദിലീപ് വിശ്വനാഥ് said...

ഇതാര്‍ക്കു വേണ്ടി പണിതതാണെന്നു പറഞ്ഞില്ല.

ബാജി ഓടംവേലി said...

രണ്ടര മാസത്തെ പ്രയാസിയുടെ പ്രയത്‌നം വളരെ നന്നായി. സമയം കിട്ടുമ്പോള്‍ ഈ കഴിവ് ഇനിയും പ്രയോജനപ്പെടുത്തണം. ഏഴു വര്‍‌ഷം വനവാസമായിരുന്നോ ?
അഭിനന്ദനങ്ങള്‍.

ഏ.ആര്‍. നജീം said...

പ്രയാസീ ..ഹാറ്റ്സ് ഓഫ്...
എന്താ ഇപ്പോ പറയുക..ക്ഷമ..സമ്മതിച്ചിരിക്കുന്നുട്ടോ..

പിന്നെ മന്‍സൂര്‍ ഭായ്, പ്രയാസിയെ അങ്ങിനെ കളിയാക്കല്ലെ. ഷാജഹാന്‍ ചക്രവര്‍‌ത്തിയായത് കൊണ്ട് മാര്‍ബിളില്‍ താജ്‌മഹല്‍ പണിതു അതിനെക്കാള്‍ സ്‌നേഹമുള്ളതുകൊണ്ടല്ലെ നമ്മുടെ പ്രയാസീ ഇത്രയും പണിപെട്ടത്.

പ്രയാസീ, ഇത്രയും കഷ്ടപെട്ടിട്ട് പ്രയോജനമുണ്ടായോ.? :) :)

വാണി said...

ആഹാ.. മനോഹരമായിരിക്കുന്നു..

മന്‍സൂര്‍ ചോദിച്ചപോലെ.. സത്യം പറ മാഷേ.
ഏതു തീപ്പട്ടിക്കമ്പനീല്‍ വെച്ചാ...???

ശ്രീ said...

പ്രയാസീ...

കിടിലന്‍‌... അഭിനന്ദനങ്ങള്‍‌...

വേറെ എന്താ പറയേണ്ടത്? ആ പ്രയത്നം മഹത്തരം തന്നെ.

:)

അല്ലാ, എന്നിട്ട് ഇത് മുംതാസിനു കൊടുത്തില്ലേ?

ചന്ദ്രകാന്തം said...

അതിമനോഹരം..
ഇങ്ങനെയൊരാശയം രൂപം കൊണ്ട, ക്ഷമാശീലം വളരെയുള്ള ആ മനസ്സിനും, സൂക്ഷ്മതയോടെ ഭംഗിയായി ഇതണിയിച്ചൊരുക്കിയ കൈവിരലുകള്‍ക്കും... ഇനിയും ധാരാളം അത്ഭുതങ്ങള്‍ സൃഷ്ടിയ്ക്കാന്‍ കഴിയും.
ആശംസകള്‍.

Rasheed Chalil said...

മനോഹരം... പ്രായാസി കുറച്ച് പ്രായാസപെട്ടെങ്കിലും ഇത് സൂപ്പര്‍.

un said...

തീപ്പെട്ടിക്കൊള്ളിക്ക് ഇങ്ങനെയും ഉപയോഗങ്ങളുണ്ട് അല്ലേ? കൊള്ളാം!

മൂര്‍ത്തി said...

നന്നായിട്ടുണ്ട്..

Sherlock said...

പ്രയാസീ, എന്താ പറയാ...ചെമ്പായീട്ടോ.....:)

പിന്നെ ഇതിന്റെ പുറകിലെ കഥ ഒന്നു പോസ്റ്റിക്കൂടെ......:)

മന്സൂര് ഭായിയുടെ സംശയം എനിക്കും..:)

തമനു said...

പ്രയാസീ ... വളരെ മനോഹരമായിരിക്കുന്നു.... അഭിനന്ദനങ്ങള്‍..

ഇത് ഈയിടെ ഏഷ്യാനെറ്റിലോ, സൂര്യയിലോ മറ്റോ കാണിച്ചിരുന്നോ...?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഫോട്ടോ മാത്രേ ബാക്കിയുള്ളോ? ഒറിജിനലു മുംതാസിനു കൊടുത്തോ?

Mr. K# said...

കൊള്ളാല്ലോ

ഹരിശ്രീ said...

അതിമനോഹരം...

അതിമനോഹരം...

പ്രയാസി ഭായ്,

കൊള്ളാം.

പിന്നെ മന്‍സൂര്‍ ഭായ് പറഞ്ഞതാണോ കഥ ? (ഞാനൊന്നും പറഞ്ഞില്ലേ)

ജാസൂട്ടി said...

വളരെ നന്നായിട്ടുണ്ട്...അപാര ക്ഷമ തന്നെ...

കുറുമാന്‍ said...

മനോഹരമായിരിക്കുന്നു പ്രയാസീ തീപ്പട്ടികൊള്ളികള്‍കൊണ്ട് നിര്‍മ്മിച്ച ഈ താജ്മഹലിന്റെ കോപ്പി.

ഏഴ് വര്‍ഷം മുന്‍പ് താജ്മഹല്‍ നിര്‍മ്മിച്ചു! അതിനുശേഷം ഇതുവരെ എന്തു നിര്‍മ്മിച്ചു? അതും പോരട്ടെ വേഗം :)‌

കണ്ണൂരാന്‍ - KANNURAN said...

പ്രയാസിക്ക് പ്രയാസീന്ന് എന്താ പേരിട്ടതെന്ന് ചോദിക്കേണ്ട അല്ലെ... ഗംഭീരമെന്നു പറഞ്ഞാല്‍ കുറഞ്ഞു പോകും.... :)

മുസ്തഫ|musthapha said...

മനോഹരം... അതിമനോഹരമായിരിക്കുന്നു പ്രയാസി!

“പ്രയാസി റിച്ചല്ലാത്തോണ്ട് ഇങ്ങനെ അഡ്ജസ്റ്റു ചെയ്തു...” - ഇതടിപൊളി :)

അഭിലാഷങ്ങള്‍ said...

ഇത് നിര്‍മ്മിച്ചതിന് പിന്നിലുള്ള ചേതോവികാരം എന്താണെന്ന് ഇനിയും പറഞ്ഞില്ല!

ചന്ദ്രകാന്തം പറഞ്ഞത് പോലെ നല്ല ക്ഷമയും സൂക്ഷ്മതയും ഉള്ള ഒരു കലാകാരനേ ഇത് നിര്‍മ്മിക്കാനാവൂ..

പ്രയാസി ഇതിനായി നന്നായി പ്രയാസപ്പെട്ടു എന്ന് വ്യക്തം.

അഭിയുടെ അഭിനന്ദനങ്ങള്‍...

ഉപാസന || Upasana said...

mumthaas evide prayasiii
iyale dubai le ithaano pani...
nalla pottam
:)
upaasana

സാജന്‍| SAJAN said...

പ്രയാസിച്ചേട്ടന്‍ വളരെ പ്രയാസപ്പെട്ട് ചെയ്തെടുത്ത ഒറിജിനല്‍ താജ് മഹല്‍ കണ്ടു,
ശില്പിക്ക് വന്ദനം (ചിത്രമല്ല; 2 അര്‍ത്ഥത്തിലും ആവാം ) ഇപ്പോഴും കൈ യഥാസ്ഥാനത്ത് ഉണ്ടോ?

നാലുമണിപൂക്കള്‍ said...

പ്രയാസി

നന്നായിരിക്കുന്നൂട്ടൊ

Murali K Menon said...

പ്രയാസീ, ഇതൊക്കെ വല്യ പ്രയാസല്ലേടോ...
എന്തായാലും ഞാനിതുവരെ താജ്മഹല്‍ നേരിട്ട് കണ്ടീട്ടില്ല, അതിന്റെ ചിത്രവും, ചിലപ്പോള്‍ ടി.വി.യില്‍ ഒരു ദൂരക്കാഴ്ചയും കിട്ടിയിട്ടുണ്ട്. ഇപ്പോളിതാ അതുപോലെ പ്രയാസി സൃഷ്ടിച്ച മനോഹരമായ മറ്റൊരു താജ്മഹല്‍....അഭിനന്ദനങ്ങള്‍!!!

പൈങ്ങോടന്‍ said...

എന്റെ പ്രിയാസി...ഇത്രെം കലാവിരുതൊക്കെ കൈവശമുണ്ടല്ലേ. പ്രിയതമക്കുവേണ്ടി ഷാജഹാന്‍ താജ്മഹല്‍ ഉണ്ടാക്കിയത് പുള്ളി കാശ് കൊടുത്ത് ആള്‍ക്കാരെ നിര്‍ത്തി പണിയിച്ചിട്ടല്ലേ. പക്ഷേ ഇവിടെ പ്രയാസീടെ സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയതാണീ തീപ്പെട്ടി മഹല്‍ . അതുകൊണ്ട് അതിനു തന്നെയാ കൂടുതല്‍ തിളക്കം.
തീപ്പെട്ടി മഹാരാജന്‍ നീണാല്‍ വാഴട്ടെ!!!

കുഞ്ഞന്‍ said...

എന്റെ വക വല്യ ഒരു കൈയ്യടി പ്രയാസിക്ക്..മിടുക്കന്‍..!

കാര്‍വര്‍ണം said...

അയ്യോ ഇത് അടുത്തിടേ ഏഷ്യാനെറ്റില്‍ കാണിച്ചിരുന്നു. ഏഷ്യാനെറ്റ് സ്പെഷ്യലില്‍. ഒരു ഫോണ്‍ അറ്റഡു ചെയ്യുകയായിരുന്നതിനാല്‍ നന്നായി ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ വിഷ്വ്വല്‍ സ് ഓര്‍മ്മയുണ്ട്. വേറെ എന്തിന്റെയൊ പണിപ്പുരയിലാണന്നാണല്ലോ അതില്‍ സഹോദരന്‍ പറഞ്ഞത്. തടിയില്‍ തീര്‍ത്ത മറ്റുള്ളവയുടെ കൂടെ ചിത്രം ഇടൂ പ്രയാസി. നിലവിളക്കുകളും മറ്റും.

സഹയാത്രികന്‍ said...

പ്രയാസി.... കലക്കി....
അന്ന് രണ്ടരമാസം.. ഇന്ന് രണ്ട് ദിവസം പോരെടാ നിനക്ക് ഇങ്ങനൊന്ന് മെനയാന്‍... അല്ല ഇതിലും നല്ലത് മെനയാന്‍....
കലക്കീടാ മോനേ...
:)

പ്രയാസി said...

കൂട്ടുകാരെ ഇതു ടി.വി യിലൊന്നും കാണിച്ചിട്ടില്ല..
അതു വേറെ ആരൊ ചെയ്തതാ..
പക്ഷെ.. ആദ്യമായി തീപ്പെട്ടിക്കൊള്ളിയില്‍ താജ്മഹല്‍ ചെയ്തത് പ്രയാസിയാണെന്നു പ്രയാസിയുടെ അവകാശവാദം..

ഈ “താജ്മഹല്‍” കാണാന്‍ വന്ന എല്ലാവര്‍ക്കും ഒരു പാടു നന്ദി..:)

ചരിത്രം ഞാന്‍ പോസ്റ്റുന്നുണ്ട്..:)

Unknown said...

ന്നന്നായിട്ടുണ്ടന്ന് ഞാന്‍ ഇപ്പോല്‍ പറയുന്നില്ല അത് ഞാന്‍ അപ്പോഴെ പറഞതാണ് പ്രയാസിയുടെ തീപ്പെട്ടി മഹാല്‍ ന്നേരില്‍ കന്ട്ടിട്ടുള്ളതും പ്രയാസിയുടെ പ്രയാസങ്ങല്‍ ന്നേരിട്ട് അറിഞിട്ടുള്ള്തും ആയ സ്നേഹിതന്‍! (ആപഴയ ക്ഷമ ഇനി ഒണ്ടാകും എന്ന് തോന്നുന്നില്ല)

ഗിരീഷ്‌ എ എസ്‌ said...

ഒരുപാടിഷ്ടമായി
അഭിനന്ദനങ്ങള്‍

ഭൂമിപുത്രി said...

ഇങ്ങിനെയൊരു പ്രയാസി നമ്മുടെയിടയിലും...
നാലുപേരോടിത് പറയുന്നുണ്ട്.
ഞാനിതു കാണാന്‍ വൈകിയല്ലൊ!
പ്രയാസിയെന്ന അതിസൂക്ഷ്മശില്‍പ്പിക്ക് കോടിനമസ്കാരം!

myexperimentsandme said...

പ്രയാസീ, ഗൌതം ഗംഭീരം. വളരെ ഇഷ്ടപ്പെട്ടു. നല്ല ക്ഷമയും സൂക്ഷ്മതയും എല്ലാം വേണമല്ലേ.

അഭിനന്ദനങ്ങള്‍.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ മാഷെ ക്ഷമയുടെ നെല്ലിപ്പലക കണ്ടുകാണുമല്ലൊ..?
വെരി നെയിസ്...
മനോഹരങ്ങളില്‍ മനോഹരം ആ ക്ഷമയെ ഞാന്‍ സമ്മദിച്ചൂ മാഷെ..

ആഷ | Asha said...

കാണാന്‍ വൈകി പോയി പ്രയാസി
മനോഹരം ഈ താജ്മഹല്‍!
കുറേ പണിപെട്ടുവല്ലോ.:)

ആഷ | Asha said...

ദാ ഇപ്പോ വലുതാക്കി കണ്ടു ഫോട്ടോ
എന്താ ഭംഗിയും സൂക്ഷ്മതയും.
:)

Sharu (Ansha Muneer) said...

കൊള്ളാമല്ലോ...ഇപ്പോഴാ കണ്ടത്..:)