Saturday, November 3, 2007

ഇതു പോസ്റ്റാതിരിക്കാന്‍ കഴിയുന്നില്ലാ..! (ഒരു സ്റ്റുഡിയൊ ഫോട്ടൊ)

ഒരു പ്രവാസിയുടെ ക്രൂരകൃത്യം..!
എനിക്കിവിടെ അന്നം കിട്ടുന്നു എന്നു വീട്ടുകാരെ അറിയിക്കാനുള്ള ഒരു നിഷ്കളങ്കന്റെ ശ്രമം!
ഒരു സുഹൃത്തു അയച്ച മെയില്‍, പക്ഷെ ഇതിനെക്കാള്‍ ക്രൂരമായ ഫോട്ടോസ് ഞാനെടുത്തിട്ടുണ്ട്..!
ഒന്നു കൂടി.. ഈ ഫോട്ടോക്കു അടിക്കുറിപ്പുകള്‍ പുലികളില്‍ നിന്നും എലികളില്‍ നിന്നും പ്രതീക്ഷിക്കുന്നു..

38 comments:

പ്രയാസി said...

ഒരു സ്റ്റുഡിയോ ഫോട്ടൊ..!

aneel kumar said...

ഒരപ്പവും
ഒരേയൊരു മീനും.

G.MANU said...

:)

സഹയാത്രികന്‍ said...

നീ പ്രയാസി ആയതിന് നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യല്ല്യാ...!
:)

ഗുപ്തന്‍ said...

അടിക്കുറിപ്പ് അല്ലേ വേണ്ടത്.. ദാ പിടി...

തലക്കുമുകളില്‍ അപ്പം ഇരുന്നാലും മീനിന്റെ കണ്ണ് വാട്ടര്‍ ബോട്ടിലില്‍ തന്നെ ... പോരേ..

ഫോട്ടോ ദുഷ്ടത എന്നേ തോന്നിയുള്ളൂ. പ്രവാസികള്‍ കഷ്ടപ്പെടുന്നുണ്ട്. ഞാനും ഒരു പ്രയാസി തന്നെ. പക്ഷെ പ്രയാസങ്ങള്‍ ഇങ്ങനെ ഡ്രമാറ്റൈസ് ചെയ്യുന്നത് ഉറ്റവരെയും മറ്റുള്ളവരെയും ഇമോഷണലി ഹൈജാക്ക് ചെയ്യാന്‍ വേണ്ടിയാണ്.

മറ്റൊരാള്‍ | GG said...

ഈ ഫോട്ടോ കണ്ടിട്ട് കമന്റാതിരിക്കാന്‍ കഴിയുന്നില്ലാ...


അനില്‍ഃ കമന്റ് നന്നെ പിടിച്ചു. “ഒരപ്പവും
ഒരേയൊരു മീനും‘ മറുകൈയ്യില്‍ എന്താണ് വീഞ്ഞാണോ?

വാണി said...

:)

ശ്രീ said...

മനുവേട്ടന്റെ കമന്റ് കലക്കി.

:)

Sanal Kumar Sasidharan said...

:(
kruuram alla athikruram

Sherlock said...

photo sooper :)

കൊച്ചുത്രേസ്യ said...

കണ്ടിട്ട്‌ എന്തോ പോലെ തോന്നുന്നു :-(

വേണു venu said...

“അമ്മേ ഞങ്ങളു പോകുന്നു വന്നില്ലെങ്കില്‍‍ കരയരുതേ.“
പുന്നപ്ര വയലാറില്‍‍ പങ്കേടുക്കാന്‍‍ പോയ കമ്യൂണിസ്റ്റുകാരീങ്ങനെ പാടിയിരുന്നു എന്നു കേട്ടിട്ടുണ്ടു്. അമ്മയ്ക്കു് ധൈര്യം കൊടുക്കാനായിരുന്നില്ല, തീര്‍ച്ചയായിട്ടും അതു്.
ഈ പടവും.? ഉറ്റവരുടെ നിശ്വാസങ്ങള്‍ക്കു് വേഗത കൂടില്ലേ.

Ziya said...

പ്രവാസി...
നാട്ടില്‍ പോയാല്‍ മതിയല്ലോ പ്രവാസി ആവാതിരിക്കാന്‍?
എന്തേ പോകാത്തത്?
പണം വേണം.
ചിലര്‍ക്ക് സുഖവും പണവും കിട്ടുന്നു.
ചിലര്‍ക്ക് പണവും പ്രയാസവും കിട്ടുന്നു.
ചിലര്‍ക്ക് പ്രയാസം മാത്രം കിട്ടുന്നു.

അത് നാട്ടിലും അങ്ങനെ തന്നെ.

ഇമ്മാതിരി ഫോട്ടോസിനൊക്കെ 1960-70 കളില്‍ ഒരു കൌതുകമുണ്ടായിരുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇങ്ങനെയൊരു ഫോട്ടൊ വേണ്ടായിരുന്നു.പ്രത്യേകിച്ചു അര്‍ത്ഥ്ങ്ങളോ കണ്ണിനു കുളിര്‍മ്മയോ നല്‍കുന്നില്ല ഇത്‌.ഒരുതരം കളിയാക്കല്‍ ഫീല്‍ ചെയ്യുന്നു,
പറഞ്ഞതു തെറ്റെങ്കില്‍ അങ്ങ്‌ ക്ഷമി.

പ്രയാസി said...

എന്റെ സഹോദരങ്ങളേ...
മിസന്‍ഡര്‍സ്റ്റാന്‍ഡിംഗ്..! മിസന്‍ഡര്‍സ്റ്റാന്‍ഡിംഗ്..!
നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കല്ലേ...
ഇതു ഒരു കളിയാക്കല്‍ തന്നെയാണു!
ഇവനു ഇതെന്തിന്റെ കേടാണു..മെയിലില്‍ കണ്ടപ്പോള്‍ പഴയ കുറച്ചു കാര്യങ്ങള്‍ ഓര്‍മ്മവന്നു..
അങ്ങനെ പോസ്റ്റിയതാ..
ഇതിനെക്കാളും വലിയ വേഷങ്ങളുടെ ഫോട്ടൊ ഞാനെടുത്തിട്ടുണ്ട്...
സിയാ ഡാര്‍ക്കു റൂമിലെ കൌതുകങ്ങള്‍ പുറത്തറിയിക്കാന്‍ ഒരു ശ്രമം നടത്തിയതാ..
പിന്നെ ഇതിലെ വ്യക്തി ആരെയും കളിയാക്കുന്നതല്ല
എനിക്കിവിടെ ഇതൊക്കെ കിട്ടുന്നു എന്നു വീട്ടുകാരെ അറിയിക്കുന്നതു തന്നെയാണു..
പ്രിയ ആയതു കൊണ്ടു ഞാന്‍ ക്ഷമിച്ചു..:)

ദിലീപ് വിശ്വനാഥ് said...

പ്രയാസിയുടെ പ്രയാസങ്ങള്‍ എനിക്ക് മനസിലായി. ബട്ട്...

മെലോഡിയസ് said...

മനുവിന്റെ കമന്റിന്റെ താഴേ എന്റെയൊരു ഡിറ്റോയും ഒപ്പും..

മയൂര said...

:)

ശ്രീലാല്‍ said...

എന്തെല്ലാം തരം മനുഷ്യരാപ്പാ ... :(

ശ്രീഹരി::Sreehari said...

എന്റമ്മോ!!!!!

ഉപാസന || Upasana said...

എന്തോ ഒന്നും മനസ്സിലായില്ല
നഷ്ടങ്ങളെക്കുറിച്ചാണെന്ന് മനസ്സിലായി
:(
ഉപാസന

ഹാരിസ് said...

ഒന്നും തോന്നുന്നില്ല സഖാവേ...
ഓരോരുത്തര്‍ക്കു ഓരോ നിലപാടുതറകള്‍...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എല്ലാം തകര്‍ത്ത് നില്‍ക്കുന്ന രേവതിയോട് മോഹന്‍ലാല്‍ കിലുക്കത്തില്‍ ചോദിച്ചത്”വട്ടാണല്ലേ?“

ഹാരിസ് said...

സാധു മനുഷ്യന്‍.
കൊക്കോകോളയും കരിമീനും ബ്രഡ്ഡൂം ഒരുപക്ഷെ,അയാളുടെ വീട്ടിലും നാട്ടിലും അല്പം ലക്ഷ്വറി തന്നെയാവണം.

അതിബുദ്ധിമാന്മാരായ,നിഷ്കകളങ്കരായ നമുക്കതു മനസിലാവില്ല.ഇത്തരം സാധനങ്ങള്‍‍കൊക്കെ പകരം നമ്മളൊക്കെ തലയിലും കൈയ്യിലുമൊക്കെ എടുത്തു പിടിച്ചിരിക്കുന്നത്(ഫോട്ടോ എടുക്കറില്ലെങ്കിലും),ഒ.വി.വിജയനും സിമന്‍ ദി ബൊവ്വറും,ക്ഷേത്ര കലയും മ്യൂറല്‍ പെയിന്റിങ്ങും,സംസ്ക്രുത സ്ലോകവും ആദ്ദ്യാത്മികതയും,സോഫ്റ്റ് വെയര്‍ എഞ്ചിനീറിങ്ങും ഗ്രീന്‍ കാര്‍ഡും,”കെയര്‍ഫുള്‍ കെയര്‍ ലെസ്നെസ്സും ഒക്കെയാനല്ലൊ.
വിശാലാ,നിന്റെ ചെളിയില്‍ പൊതിഞ്ഞ കാലുകള്‍(I mean...down to earth) ഒന്നു കഴുകി മുത്തിക്കോട്ടേ...?

ഏ.ആര്‍. നജീം said...

വല്ലവരുടേയും കാറിനു മുന്നില്‍ അതിന്റെ ഓണര്‍ വരുന്നുണ്ടൊന്ന് നോക്കി ഗമയില്‍ നിന്നു ഫോട്ടോ എടുത്ത് നാട്ടില്‍ അയച്ച് കൊടുക്കുന്നവരെ കണ്ടിട്ടുണ്ട് പക്ഷേ, ഇത് അല്പം കടന്നു പോയെന്റീശ്വരാ

Sethunath UN said...
This comment has been removed by the author.
Sethunath UN said...

കട്ടിമ‌ന‌സ്സു തന്നെ. പ്രയാസ്സി എന്ന ബ്ലോ‌ഗറുടെ.

പ്രയാസി said...

നിഷ്കളങ്കാ..
എനിക്കു ലോലഹൃദയന്‍ ആകാന്‍ കഴിയില്ലാ..
ചുട്ടുപഴുത്ത പാറപ്പുറത്തു ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരെ കണ്ടു..!
ബലദിയ ബോക്സില്‍ നിന്നും വേസ്റ്റ് വാരി ആര്‍ത്തിയോടെ കഴിക്കുന്ന പച്ച മനുഷ്യരെ കണ്ടു..
പ്രവാസത്തിലെ ആത്മഹത്യ കണ്ടു..
അതിലുപരി ഈ മരുഭൂമികളില്‍ ജീവിതം ഉരുക്കിതീര്‍ക്കുന്ന ഒരു പാടു സുഹൃത്തുക്കളെ കണ്ടു..
അകമെ കരഞ്ഞും പുറമ ചിരിച്ചും കഴിയുന്ന ആ പാവം പ്രവാസികളെ..
വീട്ടുകാരെ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളുമറിയിക്കാത്ത ആ പ്രവാസികള്‍ക്കു ഇവനൊക്കെ ഒരു കളങ്കമല്ലെ..
ഒരു വിരല്‍ മുറിഞ്ഞതു (രണ്ടു തയ്യല്‍)ഫോട്ടൊ എടുത്തു മാതാപിതാക്കള്‍ക്കു അയച്ചുകൊടുത്ത മകാനെയും എനിക്കറിയാം..
ഹാരിസ്സെ..എന്റെ കാലു മുഴുവന്‍ ചെളിയാ..
സമൂഹമനസ്സില്‍ പറ്റിപ്പിടിച്ച അല്പത്തരത്തിന്റെ ചെളി..അതു കഴുകി മുത്താന്‍ ഒരാളെങ്കിലുമുണ്ടായല്ലൊ..നന്ദി.

ശ്രീ said...

ഇത് ഒരു വിവാദമാക്കേണ്ടതുണ്ടോ?

ഈ ഫോട്ടോയ്ക്ക് പോസ് ചെയ്ത ആലും അത് എടുത്ത ആളും ഒരു തമാശയ്ക്ക് എന്നതില്‍‌ കവിഞ്ഞ് ഇതിനൊരു പ്രാധാന്യവും നല്‍‌കിക്കാണാനിടയില്ല.

ഇതിനെ മറ്റു രീതികളില്‍‌ വ്യാഖ്യാനിച്ച് എന്തിന്‍ വെറുതേ പ്രവാസി മലയാളികളെ വിഷമിപ്പിക്കണം?

ധ്വനി | Dhwani said...

ദൈവങ്ങളേ!!

കുഞ്ഞന്‍ said...

അപ്പവും വീഞ്ഞും മീനും മാത്രമല്ല ഇരിക്കാനൊരു കസേരയും കിട്ടി..ഇതില്‍പ്പരം ആനന്ദലബ്ദിക്കെന്തു വേണം..!

എന്തിനിങ്ങനെ ഈ പടത്തെ നോക്കി പല്ലിറുമ്മുന്നത്..പ്രയാസി ഒരു പോസ്റ്റിട്ടു അതു കണ്ടപ്പോള്‍ എന്തിനാണ് ഇത്ര മുതലക്കണ്ണീര് തൂകുന്നത്?? പോസറ്റീവായി ചിന്തിക്കൂ കൂടപ്പിറപ്പുകളേ...!

അലി said...

ഇപ്പറഞ്ഞതൊന്നും സത്യമല്ല മക്കളേ...
ആളൊരു ഫയങ്കര മൊതലാളിയാ...
ഒരു സൂപ്പര്‍ മാ‍ര്‍ക്കറ്റ് സ്വന്തായിട്ടുണ്ട്.. അതിന്റെ പരസ്യത്തിനു പോസ് ചെയ്യുന്നതാ...റൊട്ടി, മീന്‍, കോള... ഇനി ആ സൂപ്പര്‍മാര്‍ക്കറ്റിന്റെ പേരുകൂടി കിട്ടിയാല്‍ മതി.

d said...

ഹ ഹ ഹ..

Sethunath UN said...

അടിക്കുറിപ്പ് : ഒരു പ്രയാസ്സിയുടെ ക്രൂരകൃത്യം
ആരാണിവിടെ ഈ പടത്തെ നോക്കി പല്ലിറുമ്മിയത് കുഞ്ഞാ? അഭിപ്രായ‌ം പറഞ്ഞവരോ? ഹേയ്. അങ്ങനെയല്ലല്ലോ. പ്ലീസ്സ്. വായിച്ചു നോക്കൂ. പിന്നെ മുതലക്കണ്ണീരൊന്നുമൊഴുക്കിയില്ല. കരയുന്നുമില്ല. ചില കാര്യങ്ങ‌ള്‍ കാണുമ്പോ‌ള്‍ "കഷ്ട‌ം!" എന്നു പറയാന്‍ തോന്നില്ലേ? പറയില്ലേ? അത്രയേ ഉള്ളൂ. അതിനാണ‌ല്ലോ കമന്റ് ബോക്സ്.

SHAN ALPY said...

sorry
Iam not a pravasy

പ്രയാസി said...

ഇവിടെ വന്നു കമന്റിട്ട എല്ലാര്‍ക്കും നന്ദി..:)
കുഞ്ഞന്‍ ഭായീ..:)
നിഷ്കളങ്കാ എന്തു കമന്റു വേണോ പറഞ്ഞോ..
പിന്നെ എന്തിനാ ഈ കമന്റു ബോക്സ്..!
അല്ല പിന്നെ!
പൊതുജനം പലവിധം..പ്രയാസി അങ്ങനെയെ ചിന്തിക്കുന്നുള്ളൂ..
ത്രേസ്യക്കു സങ്കടം!
വീണക്കു ചിരി!
ആ മാനസിക അവസ്ഥയില്‍ എടുത്താല്‍ മതി..
എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു..:)

Vinnie said...

ഈ ഫോട്ടോയിലെ മീനല്ലേ യഥാര്‍ത്ഥ "പ്രയാസി".

നിരക്ഷരൻ said...

കൊള്ളാല്ലോ കക്ഷി. :)