എന്റെ പ്രിയ 2007 വിട പറയുന്നു. ഞാന്‍ വല്ലാത്ത വിഷമത്തിലാണ്.! ഒട്ടേറെ സന്തോഷങ്ങളും കുറച്ചൊക്കെ വിഷമങ്ങളും തന്നു അതങ്ങനെ പോകുമ്പോള്‍.. മനസ്സു വല്ലാതെ വിങ്ങുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട വര്ഷമേതാന്നു ചോദിച്ചാ ഞാനുറപ്പിച്ചു പറയും 2007..! സംശയമെന്താ ഞാനൊരു ബ്ലോഗറായ വര്‍ഷമല്ലെ .!
ഏകാന്തതയില്‍ ഞെരിപൊരി കൊണ്ടിരുന്ന ഞാന്‍ വിശാലമായ ബൂലോകത്തേക്കു പറന്നുയര്‍ന്ന വര്‍ഷം..!
സ്നേഹം കൊണ്ടെന്നെ ഞെക്കിയും നക്കിയും കൊന്നു കൊണ്ടിരിക്കുന്ന ഒരു പാടു കൂട്ടുകാരെ തന്ന സൌഹൃദത്തിന്റെ വര്‍ഷം..!
കാലചക്രത്തിന്റെ വേഗതയില്‍ അതങ്ങു പോകുമ്പോള്‍ അരുതേന്നു പറയാനൊരു അതിമോഹം..!
പ്രിയപ്പെട്ട എന്റെ 2007 നിനക്കു വിട..!
മനസ്സിന്റെ ഭിത്തിയില്‍ സ്നേഹം കൊണ്ട് ഞാന്‍ നിന്നെ കോറിയിട്ടിട്ടുണ്ട്, മറക്കില്ലൊരിക്കലും..
സ്നേഹത്തോടെ ഉപദേശിക്കാനും ശാസിക്കാനും പ്രോത്സാഹിപ്പിക്കാനും മനസ്സില്‍ നന്മ മാത്രം സൂക്ഷിക്കുന്ന കുറെ നല്ല മനുഷ്യര്‍..!
പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളില്‍ പെട്ട് ഭൂമിയുടെ നാനാഭാഗങ്ങളില്‍ ചിന്നിച്ചിതറിക്കിടക്കുമ്പോഴും മനസ്സില്‍ മലയാളത്തിന്റെ പച്ചപ്പു കാത്തു സൂക്ഷ്ഷിക്കുന്ന മലയാളം ബ്ലോഗേര്‍സ്..!
സന്തോഷങ്ങളില്‍ കൂടെ ചിരിക്കുകയും വിഷമങ്ങളില്‍ കൂടെ കരയുകയും ചെയ്യുന്ന കുറെ നല്ല കൂട്ടുകാര്‍..!
സ്നേഹിച്ചു കൊല്ലുന്ന സ്നേഹകൂട്ടുകാര്..!
പാരവെച്ചു രസിക്കുന്ന പാരകൂട്ടുകാര്..!
പഞ്ചാരയടിക്കുന്ന പഞ്ചാരകൂട്ടുകാര്..!
വിവാദിക്കുന്ന വിവാദകൂട്ടുകാര്..!
തെറി കേള്‍ക്കാനായി മാത്രം ബ്ലൊഗുന്ന തെറിക്കൂട്ടുകാര്..!
ചുമ്മാ ബ്ലോഗുന്ന ബ്ലൊ കൂട്ടുകാര്‍..!
അങ്ങനെ ഏതെല്ലാം തരത്തിലുള്ളവര്‍..അഭിമാനത്തോടെ ഞാന്‍ വിളിച്ചു പറയും ഞാന്‍ ഭാഗ്യവാനാണ്.. കാരണം ഞാനൊരു ബ്ലോഗറാണ്.
സജീവേട്ടന്റെ പുലിവേട്ടയിലെ ഒന്നാം പുലി മുതല്‍ അവസാനത്തെ ബ്ലോഗര്‍ക്കു വരെ.. സ്നേഹത്തിന്റെ ഭാഷയില്‍ ഹൃദയത്തില്‍ നിന്നും ഒരായിരം സ്നേഹപ്പൂക്കള്‍..
നമുക്കു വരവേള്ക്കാം സ്നേഹവും സമാധാനവും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ, നേട്ടങ്ങള്‍ മാത്രം തരുന്ന നന്മയുള്ള ഒരു വര്‍ഷത്തെ,
എല്ലാവര്ക്കും ഒരിക്കല്‍ കൂടി ആശംസകള്‍.. ആശംസകള്‍..പുതുവര്‍ഷാശംസകള്‍.!
സ്നേഹത്തോടെ ഉപദേശിക്കാനും ശാസിക്കാനും പ്രോത്സാഹിപ്പിക്കാനും മനസ്സില്‍ നന്മ മാത്രം സൂക്ഷിക്കുന്ന കുറെ നല്ല മനുഷ്യര്‍..!
പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളില്‍ പെട്ട് ഭൂമിയുടെ നാനാഭാഗങ്ങളില്‍ ചിന്നിച്ചിതറിക്കിടക്കുമ്പോഴും മനസ്സില്‍ മലയാളത്തിന്റെ പച്ചപ്പു കാത്തു സൂക്ഷ്ഷിക്കുന്ന മലയാളം ബ്ലോഗേര്‍സ്..!
സന്തോഷങ്ങളില്‍ കൂടെ ചിരിക്കുകയും വിഷമങ്ങളില്‍ കൂടെ കരയുകയും ചെയ്യുന്ന കുറെ നല്ല കൂട്ടുകാര്‍..!
സ്നേഹിച്ചു കൊല്ലുന്ന സ്നേഹകൂട്ടുകാര്..!
പാരവെച്ചു രസിക്കുന്ന പാരകൂട്ടുകാര്..!
പഞ്ചാരയടിക്കുന്ന പഞ്ചാരകൂട്ടുകാര്..!
വിവാദിക്കുന്ന വിവാദകൂട്ടുകാര്..!
തെറി കേള്‍ക്കാനായി മാത്രം ബ്ലൊഗുന്ന തെറിക്കൂട്ടുകാര്..!
ചുമ്മാ ബ്ലോഗുന്ന ബ്ലൊ കൂട്ടുകാര്‍..!
അങ്ങനെ ഏതെല്ലാം തരത്തിലുള്ളവര്‍..അഭിമാനത്തോടെ ഞാന്‍ വിളിച്ചു പറയും ഞാന്‍ ഭാഗ്യവാനാണ്.. കാരണം ഞാനൊരു ബ്ലോഗറാണ്.
സജീവേട്ടന്റെ പുലിവേട്ടയിലെ ഒന്നാം പുലി മുതല്‍ അവസാനത്തെ ബ്ലോഗര്‍ക്കു വരെ.. സ്നേഹത്തിന്റെ ഭാഷയില്‍ ഹൃദയത്തില്‍ നിന്നും ഒരായിരം സ്നേഹപ്പൂക്കള്‍..
നമുക്കു വരവേള്ക്കാം സ്നേഹവും സമാധാനവും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ, നേട്ടങ്ങള്‍ മാത്രം തരുന്ന നന്മയുള്ള ഒരു വര്‍ഷത്തെ,
എല്ലാവര്ക്കും ഒരിക്കല്‍ കൂടി ആശംസകള്‍.. ആശംസകള്‍..പുതുവര്‍ഷാശംസകള്‍.!
31 comments:
ആശയോടു ചോദിച്ചു വാങ്ങിയ മന്ചിരാതും, വാല്മീകീട്ടെന്നു അറ്റിച്ചുമാറ്റിയ പറവകളും.. ആശ തല്ലില്ലെങ്കിലും വാല്മീകി തല്ലും..:(
എല്ലാവര്ക്കും ഒരിക്കല്‍ കൂടി ആശംസകള്‍.. ആശംസകള്‍..പുതുവര്‍ഷാശംസകള്‍.!
സ്നേഹിച്ചു കൊല്ലുന്ന സ്നേഹകൂട്ടുകാര്..!
പാരവെച്ചു രസിക്കുന്ന പാരകൂട്ടുകാര്..!
പഞ്ചാരയടിക്കുന്ന പഞ്ചാരകൂട്ടുകാര്..!
വിവാദിക്കുന്ന വിവാദകൂട്ടുകാര്..!
എന്റെ മച്ചൂ ഞനൌം ഒരുപാട് സന്തോഷിക്കുന്നു കാരണം ഇലഞ്ഞിപൂവിന്റെ ദിവ്യസുഗന്ധത്തില്‍ വിരിഞ്ഞ ഒരുപാട് ഒരുപാട് സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരുപിടി സ്നേഹനിധികളായ സ്നേഹിതരെ തന്നെ നിമിഷം.
ഇണപിരിയാത്ത ആത്മബന്ധമുള്ള ഒരുനൂലില്ക്കോര്ത്ത മുല്ലപ്പൂപ്പോലെ സൌന്ദര്യമുള്ള ദിനങ്ങള്‍ എനിക്ക് സമ്മാനിച്ച് പടിയിറങ്ങുന്ന ഈ ദിനങ്ങള്‍.
ഈ നവവര്‍ഷത്തില്‍ നമ്മള് ഒരായിരം തുമ്പപ്പൂക്കളോളം സ്നേഹമുണര്ത്തട്ടെ,
സ്വപ്നങ്ങളുറങ്ങുന്ന തീരത്തിന് കൂട്ടായ് എന്നും നമ്മുടെ ഇന്നലെകള്‍
എന്റെ ഹൃദയത്തില്‍ നിന്നും സ്നേഹത്തില്‍ പൊതിഞ്ഞ ഒരായിരം പുതുവല്സരാശംസകള് പ്രിയ തോഴാ നിനക്കായി നേരുന്നു ഞാന്‍...
പ്രയാസീ..
രണ്ടായിരത്തിയേഴ് വിടപറയാനൊരുങ്ങുന്ന ഈ അന്ത്യയാമത്തില്‍ ഇങ്ങനെയൊരു പോസ്റ്റിട്ടതിനു ആയിരം നന്ദി...
പ്രവാസത്തിന്റെ ഏകാന്തതയില്‍ സാന്ത്വനമായെത്തിയ ബൂലോകത്തിനായി രണ്ടുവരിയെഴുതണമെന്നു കരുതിയെങ്കിലും ജോലിത്തിരക്കിനിടയില്‍ കഴിഞ്ഞില്ല... ഈ പോസ്റ്റ് എനിക്കുകൂടിയാണെന്നു കരുതിക്കോട്ടെ!
പ്രയാസിക്കും ബൂലോകത്തിനും ഭൂലോകത്തിനും എന്നും നന്മകളും ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു.
ആശംസകള്‍ പ്രയാസി.
എന്റെ ബ്ലോഗിലെ ചെരാതുകള്‍ പൊക്കിയല്ലേ എന്നോട് ചോദിക്കാതെ...
:)
എന്നും സ്നേഹത്തോടെ
ഉപാസന
ബ്ലോഗ് പ്രപഞ്ചത്തിലെ എല്ലാ കൂട്ടുകാര്‍ക്കും ശാന്തിയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവല്‍സരം നേരുന്നു...
http://thrissurviseshangal.blogspot.com/
മോനെ പ്രയാസി,
ഒരുപാട് പ്രയാസങ്ങള്‍ ഉള്ള നിന്നെ എനിക്കു സുഹൃത്തായ വര്‍ഷം ആണ് 2007. ആ 2007നെ ഞാനും സ്നേഹിക്കുന്നു.
നിനക്കും കാമുകിമാര്‍ക്കും പുതവത്സരാശംസകള്‍.
പ്രയാസിക്കും ആയിരത്തൊന്ന് കാമുകിമാര്‍ക്കും ആശംസകള്‍
:)
ഉപാസന
ശരിയാണ്..
ഈ എഴുതിവെച്ചതെല്ലാം
യാഥാര്‍ത്ഥ്യം
2007 എനിക്ക് സമ്മാനിച്ച സുഹൃത്തുക്കളെ ആത്മാര്‍ത്ഥമായി ഓര്‍ക്കുന്നു...
ആശംസകള്‍....
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു..പുതുവത്സരാംശംസകള്‍...
HAPPY NEW YEAR
2007 നൊടുവില്‍ കിട്ടിയ ഈ പ്രായാസി അണ്ണനു പെങ്ങളുകുട്ടിയുടെ പുതുവര്‍ഷ ആശംസകള്‍!!!
ഓ.ടോ: ആ രണ്ടു ചിത്രങ്ങള്‍ മൊത്ത്മായി ഞാന്‍ അടിച്ചുമാറ്റുന്നു.
പ്രയാസീ മാമന് പറഞ്ഞപോലെ..2007 എന്നും ഓര്‍മ്മകളില്‍ നില്ക്കും..കാരണം നമ്മ ബ്ലോഗിങ്ങ് തീരത്തോട്ട് വരത്തന്മാരായി കയറിയത് 2007 ലാാ..
പ്രയാസിമാമനും..കുടുംബത്തിനും പുതുവത്സര ആശംസകള്‍..
പ്രയാസി...
നല്ല പോസ്റ്റ്...ഒരു തുറന്ന പുസ്തകം പോലെ.....മനസ്സും
കഴിഞ്ഞ വര്‍ഷം ഒത്തിരി നേട്ടങ്ങള്‍ തന്നെങ്കിലും...കൈവിട്ട് പോയ നഷ്ടങ്ങളില്‍ ....സമാധാനമായി..ഈ അക്ഷരങ്ങളും...കൂട്ടുക്കാരും
പ്രയാസിയെ കിട്ടിയ വര്‍ഷം..പക്ഷേ അതൊരിക്കലും ബ്ലോഗ്ഗിലൂടെയായിരുന്നില്ല......എത്ര അകലെയാണെങ്കിലും....ഒന്നിക്കാന്‍ ദൈവ നിശ്ചയം....
പറയാനും..ഓര്‍ക്കാനും...ഒത്തിരി നല്ല കൂട്ടുക്കാര്...സ്വന്തം
ഈ സ്നേഹം....എന്നെന്നും ഇത് പോലെ നിലനില്ക്കാന് പ്രാര്‍ത്ഥനയോടെ...നിങ്ങള്‍ക്കൊപ്പം ഞാനും....
നന്മകള് നേരുന്നു
പുതുവത്സരാശംസകള്‍!
പ്രയാസിക്കും കുടുമ്പത്തിനും സന്തോഷത്തിന്റെ ഒരു പുതുവര്‍ഷാശംസകള്‍..
പുതുവര്‍ഷത്തിന്റെ റസലൂഷന്‍ വല്ലതും ഉണ്ടോ ഇല്ലെങ്കില്‍ ഒന്ന് തീരുമാനിച്ചോളൂ.. ഈ വര്‍ഷം ഞാന്‍ ബൂലോകത്ത് പേര് വെളിപ്പെടുത്താന്‍ പോകുന്നു..എന്ന്, എന്ത..?
"സ്നേഹം കൊണ്ടെന്നെ ഞെക്കിയും നക്കിയും കൊന്നു കൊണ്ടിരിക്കുന്ന ഒരു പാടു കൂട്ടുകാരെ " ഡൗട്ട് ഡൗട്ട്... എനിക്കൊരു ഡൗട്ട് ഇതില്‍ ഞാന്‍ ഏതില്‍ പെടും ഞെക്കിയിലോ നക്കിയിലോ... :)
പ്രയാസി ഭായ്,
നല്ല പോസ്റ്റ്.
പുതുവത്സരാശംസകള്‍...
അതു നന്നായി, പ്രയാസീ...
ആ പറവകളും ചെരാതും പിന്നെ, ഹൃദ്യമായ വാക്കുകളും....
ഈ 2008 അതു പോലെ തന്നെ സന്തോഷം മാത്രം നല്കട്ടെ എന്ന് ആശംസിയ്ക്കുന്നു.
സ്നേഹപൂര്‍വ്വം
ശ്രീ
പ്രയാസി,പുതുവത്സരാശസകള്‍. നാലു ദിവസം സ്ഥലത്തിലായിരുന്നു,....ആശംസിക്കാന്‍ താമസിച്ചു പോയി....:)
പ്രയാസീ,
ഈ വര്‍ഷത്തിലെ നേട്ടങ്ങളുടെ പട്ടിക..... അറ്റമില്ലാതെ നീണ്ടുപോകട്ടെ !!!
പുതിയ വര്‍ഷം സന്തോഷപൂര്ണ്ണമാവട്ടെ.
പ്രയാസിക്ക് സന്തോഷം നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു...!
“...എന്റെ ഏറ്റവും പ്രിയപ്പെട്ട വര്ഷമേതാന്നു ചോദിച്ചാ ഞാനുറപ്പിച്ചു പറയും 2007..! സംശയമെന്താ ഞാനൊരു ബ്ലോഗറായ വര്‍ഷമല്ലെ .!...”
ങും... മറ്റുള്ളവര്ക്കപ്പോ 2007... :)
ഞാന്‍ വണ്ടി വിട്ടു :))
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും 2007 മ്മടെ വര്‍ഷം പ്രയാസിയേ...:)പിന്നെ സുരേഷ് ഗോപിയെ “മാഫിയ” പടത്തില്‍ 2 മാരുതിവാനുകള് ,കെട്ടി വലിക്കുന്ന ഒരു സീന്‍ ഇണ്ട്...മച്ചുവേ നിന്റെ ഈ പോട്ടം കാണുമ്പോള്‍ എനിക്കതു ഓര്‍മവരുന്നു...എന്നെ തല്ലണ്ട ..ഞാന്‍ ഓടി....
നി ഇപ്പൊഴും ബിസി ആണൊ????
ആചംചകള്!!!
പറഞ്ഞതോണ്ട് ആരും തല്ലാന്‍ വരൂല്ലാട്ടോ..പ്രയാസീ..
ഇതാണ് ബ്ലോഗൂട്ട്.
ആശംസകള്‍.
പ്രയാസി മാമാ ഞാന്‍ പിന്നേം വന്നൂ തള്ളേ കയ്യാങ്കളി എന്തെരെങ്കിമൊക്കെ ചെയ്യടെയ് അപ്പികളുകലല്ലിയ വെള്ളങ്ങളൊന്നും ഇല്ലേടെയ്..?
മച്ചൂ ഞാന്‍ ദാണ്ടെ ഒരു കവിത ചൊല്ലുകയാണു ആരും എന്നെ തെറിവിളിക്കരുത്..
ഹഹ കവിത ആയാല്‍ ആല്‍ക്കാരും ഇല്ലെങ്കില്‍ മച്ചുതല്ലും എന്തായാലും തല്ലു ഉറപ്പാ.
അകലെയായ് നില്ക്കും ആ നിലാവിന്റെ തീരത്തു
ഏഴുനിറങ്ങളില്‍ ഏഴുനിറം സന്ധ്യകള്‍ ചാലിച്ച സിന്ധൂരച്ചെപ്പില്‍ ഏകയായ് നിന്നിട്ട് കാര്യമില്ലല്ലൊ മച്ചൂ ഉണ്ടൊ..?
സൌഹൃദത്തിന്റെ വെളിച്ചത്തിനു പരിധിയുണ്ടായാല്‍ സ്നേഹത്തിന്റെ നിലാവ് ഈ ഭൂമിയോളം പരന്നുകിടക്കില്ലെ .?
സൌഹൃദവലയങ്ങളില്‍ വീഴാത്ത കണികയുണ്ടൊ..?
സ്നേഹം കൊണ്ട് നേടാന്‍ കഴിയാത്ത സുഖമുണ്ടൊ..?
കഴിഞ്ഞുപോയ
2007 ല്‍ എനിക്ക് സമ്മാനിച്ച നല്ലവരായ സ്നേഹിതര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ പുതുവല്സരാശംസകള്.
ലോകസമാധാനം പോലും നിലനില്‍ക്കുന്നത് സ്നേഹത്തിന്റെ ഒരൊറ്റബലത്തിലല്ലെ..?
ആ സ്നേഹം മുന്‍നിര്‍ത്തി നാം തമ്മില്‍ പടുത്തുയര്‍ത്തിയ ആ ബന്ധത്തിന്റെ പേരില്‍ ഞാന്‍ നന്നി പറയുന്നു എല്ലാ സുഹൃത്തുക്കള്‍ക്കും.കൂടെ പുതുവല്സരാശംസകള്
:-)
[നീ കരുതുന്നുണ്ടാവും യെവനെന്തെടാ ഒരു 'സ്മൈലി' മാത്രം എറിഞ്ഞ് പോയത് എന്ന്. ഞാന്‍ വല്ലതും പറയാന്‍ വാ തുറന്നാല്‍ അത് മിക്കവറും പാരയാകും. പിന്നെ എന്നെ ‘പാര കൂട്ടുകാര്‍’ ഗണത്തില്പ്പെടുത്തിക്കളയില്ലേ..? ബട്ട്, 2007 എനിക്ക് സമ്മാനിച്ച ഒരു നല്ല സുഹൃത്താണ് പ്രയാസി. കണ്ടാല്‍ എപ്പൊഴും ‘ഹലോ’ ക്ക് പകരം ‘ഓട്രാാാ..’ പറയുന്ന ഈ ച്വീറ്റ് പ്രയാസി :-) ]
2008 ല്‍ നിനക്ക് നല്ലത് വരട്ടെ!
ഓ.ടോ: ഞാന്‍ മാത്രം വിചാരിച്ചതുകൊണ്ടോ ആശംസിച്ചത് കൊണ്ടോ കാര്യമില്ലടേയ്.. ഒരു റസോല്യൂഷന് എന്ന നിലക്കെങ്കിലും 2008 ലെങ്കിലും നന്നാവാന്‍ ഒന്നു സ്വയം തീരുമാനിക്കണം ഹേ !
:-)
lare nalla post..
vaikiyaanenkilum onnu koodi parayatte blog design superb
പുതുവര്‍ഷാശംസകള്‍
2007നെ എനിക്കും മറക്കാനാവില്ല. കാരണം പ്രയാസി പറഞ്ഞതൊക്കെ തന്നെ ......
പിന്നെ പ്രയാസിയോടൊരു ചോദ്യം.
പലതരം കൂട്ടുകാരെപ്പറ്റി പറഞ്ഞിരുന്നല്ലോ?
ഞാനിതിലേതുഗണത്തില്പെടുമെന്നറിയാന് വെറുതേ ഒരു ആശ...
(അല്ല, എന്നെയും കൂടുകാരിലൊരാളായി കൂട്ടിയിട്ടുണ്ടെന്ന ധാരണയിലാണിതു ചോദിച്ചത് , ഇനി അങ്ങനെ അല്ലെങ്കില്‍ ഞാന്‍ ഒന്നും ചോദിച്ചിട്ടില്ല..)
പ്രയാസി പറഞ്ഞതൊക്കെ ഞാനും പറയുന്നു..
കുറച്ചുംകൂടി പറയണംന്നുണ്ട്..വിട പറയല്‍ പോസ്റ്റിട്ടിട്ടും പിന്നേം വന്നു വായില്‍നോക്കാന്‍ നാണമില്ലേന്നാരേലും ചോദിച്ചാലോ?ഞാന്‍ പോയി.
2007 എന്റേം പ്രിയവര്ഷം..
വരാനിത്തിരി വൈകി പോയ്
ആശംസകള്‍ ആശംസകള്‍ ആശംസകള്‍!
പുതുവത്സരാശംസകള്‍!
ആശംസകള്‍ മാത്രേയുള്ളു കൂടെ തല്ലില്ല കേട്ടോ. അല്ലേലും എന്തിനാ തല്ലണേ ഞാന്‍ തന്ന പടമല്ലേ.
njaan vaikippoyi. Ennalum saramilla. 2008 nanmayum samadhanavum santhoshavum mathram konduvaratte.
(Malayalam sariyavunnilla)
Post a Comment