Thursday, January 10, 2008

ഞാന്‍ പൊക്കും..!!!

ഇതിനെക്കാള്‍ വലുത് പൊക്കീട്ടുണ്ട്..!

ക്ഷണിക്കാതെ കടന്നുവന്ന അതിഥി..!

തണുപ്പല്ലെ ബ്ലാങ്കറ്റും കൊണ്ടേ പോകൂന്ന്..!
2008 - ലെ പ്രയാസീടെ ആദ്യപോസ്റ്റ്..!
റൂബ് അല്‍ഖാലി മരുഭൂമിയിലെ തുമ്പികള്‍..!
കൂട്ടുകാരെ ഒന്നിനും സമയം കിട്ടുന്നില്ല.. ഈ ഒരു മാസത്തേക്കൊന്നു ക്ഷമീര്.. സമയക്കുറവുമൂലം എല്ലാരെം സന്ദര്‍ശിക്കാന്‍ കഴിയുന്നില്ല. മനപ്പൂര്‍വ്വം ആരുടെ പോസ്റ്റും ഒഴിവാക്കുന്നതല്ല..!

42 comments:

പ്രയാസി said...

ഞങ്ങളുടെ സങ്കേതത്തിലെ കലാശക്കൊട്ടിന്റെ സമയമാ..

ഒന്നിനും സമയം കിട്ടുന്നില്ല..

എന്നാലും ഒരു പോസ്റ്റിട്ടില്ലെങ്കില്‍ നിങ്ങളെന്നെ മറന്നാലാ..:)

അതോണ്ടു പ്രയാസീടെ 2008-ലെ ആദ്യ പോസ്റ്റ്..

റൂബ് അല്‍ഖാലി മരു‍ഭൂമിയിലെ തുമ്പികള്‍..!

അഭിലാഷങ്ങള്‍ said...

ങും! ശരി..!

തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു.

പുതുവര്‍ഷമൊക്കെയല്ലേ? അതോണ്ട് മാത്രം.

1 മാസം! അതു കഴിഞ്ഞിട്ടും പ്രയാസിക്ക് ബ്ലോഗാന്‍ പ്രയാസമാണ് എന്ന് പറഞ്ഞാല്‍..
മോനേ പ്രയാസീ..

"നിന്നെ ഞാന്‍ പൊക്കും..!!!”

അഭീസ് അഭിപ്രായം എബൌട്ട് പോസ്റ്റ്:

ആദ്യ ചിത്രം ഇഷ്ടപ്പെട്ടു.

:-)

sandoz said...

അങനെ ഒരാളു മാത്രോയിട്ട് പൊക്കണ്ടാ..
നീ പൊക്കിയാ ഞാനും പൊക്കും...
ഇനി പൊക്കാനിവിടെ ജനം ക്യൂ നില്‍ക്കും...

Ziya said...

കൊള്ളാം ട്ടാ...
ചിത്രത്തേക്കളുപരി അത് പ്രെസന്റ് ചെയ്യുന്ന രീതി ഒത്തിരി ഇഷ്‌ടപ്പെട്ടു :)

Ziya said...

അതാരാടാപ്പാ ക്യൂ നിക്കണ ജനം സാന്‍‌ഡോ???

ഗിരീഷ്‌ എ എസ്‌ said...

പ്രയാസി
തുമ്പിപിടുത്തം തുടങ്ങിയോ...
ചിത്രങ്ങളെല്ലാം കൊള്ളാം..
ഇനിയും നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു....

ആശംസകള്‍

ചന്ദ്രകാന്തം said...

മരുഭൂമീലെ തുമ്പീടെ ഒരു കഷ്ടപ്പാടേ..
ചിത്രങളില്‍ ഒന്നാമന്‍...ഒന്നാമന്‍ !

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സൂപ്പര്‍.അരേവ്വാ................
ഇതിനേക്കാള്‍ വലുത് പൊക്കിയിട്ടുണ്ട് പിന്നേയാ.. ഹഹ
അടിപൊളി..പ്രയാസീ മാമോ...... പ്രവാസികള്‍ക്ക് തണുപ്പു തുടങ്ങിയപ്പോള്‍ തുമ്പിയെ വിട്ടതാണൊ ബ്ലാങ്കറ്റ് എടുക്കാന്‍..
എന്തായാലും ഹംസമായി തുമ്പി കലക്കീ മച്ചൂ നയിസ്...

Dinkan-ഡിങ്കന്‍ said...

ഫയങ്കരന്‍ തന്നെ

ഓഫ്.
നോക്കുകൂലി കിട്ടുമോ സാന്‍ഡോസ് ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രയാസിച്ചേട്ടാ, തുമ്പികളുടെ ഫോട്ടോ കലക്കീ ട്ടൊ.

തുമ്പീനേം പിടിച്ചു നടന്നോ, വരുമ്പോ ചെല്ലക്കിളികളൊക്കെ പാറിപ്പോയിട്ടുണ്ടാകും...

പപ്പൂസ് said...

സംഗതി കലക്കീട്ട്ണ്ട്... ഇനി പൊക്കാന്‍ പറ്റണില്ലാച്ചാ, ഒരു തുള്ളിമരുന്നുണ്ട്... ഒഴിക്കട്ടാന്ന് ചോദിക്ക്... :)

പൈങ്ങോടന്‍ said...

എനിക്കുമതേ പറയാനുള്ളൂ..ഇത്രേം പ്രായായിട്ടും നീ തുമ്പീനേം പിടിച്ചു നടന്നോ..ഹി ഹി ഹി
പടം കൊള്ളാട്ട്‌റാ...

Sherlock said...

ബ്ലാങ്കറ്റ് പൊക്കണ തുമ്പിയാണേല്‍ ...
പ്രയാ‍സീ‍ീ‍ീ‍ീ...സുക്ഷിച്ചോ..അല്ലേല്‍ അടുത്ത് പോസ്റ്റ് വല്ല തുമ്പീടെ കൂട്ടീന്നും എഴുതണ്ട വരും :)

ബ്ലാങ്കറ്റ് പൊക്കണ തുമ്പിക്ക് അതിലുള്ള പ്രയാസിയെ പൊക്കാന്‍ എന്തു പ്രയാസം അല്ലേ പ്രയാസീ :)

ദിലീപ് വിശ്വനാഥ് said...

അതു ശരി. സമയമില്ല, ജോലിത്തിരക്കാണെന്നൊക്കെ പറഞ്ഞിട്ട് തുമ്പിയെപ്പിടിക്കാന്‍ നടക്കുകയാണെല്ലേ?

ഹരിത് said...

നല്ല പടങ്ങള്‍.

ജ്യോനവന്‍ said...

നല്ല തുമ്പികള്‍
നല്ല ചിത്രങ്ങള്‍
കല്ലെടുക്കുന്ന തുമ്പികളെ ശരിക്കും തോല്പ്പിച്ചു.

രാജന്‍ വെങ്ങര said...

സമയം കിട്ടാത്ത നേരത്തു ചെയ്യാന്‍ പറ്റിയ വിനോദം തുമ്പി പിടുത്തം!പോസ്റ്റു ഗംഭീരം..

അച്ചു said...

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കും എന്നുപറഞ്ഞുകേട്ടിട്ടുണ്ട്...എന്നാലും നി ഇതു ചെയ്തല്ലോ എന്റെ പ്രയാസിയേ......


ചുമ്മാത...ഒരു ജാഡക്ക് ഇരിക്കട്ടെന്നെ..:)

മന്‍സുര്‍ said...

പ്രായസി...

പുതുവര്‍ഷത്തിലെ ആദ്യ പോസ്റ്റ്‌
സൂപ്പര്‍ മെഗാ തുമ്പി ...

ഒരു തുമ്പി
ഇതു ഒരു തുമ്പി
റൂബ്‌ അല്‍ ഖാലി തുമ്പി
മരുഭൂമിയിലെ തുമ്പി
അതിശയനിവനൊരു തുമ്പി

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

സാജന്‍| SAJAN said...

പടങ്ങള്‍ നന്നായി പ്രയാസി, അതിലുപരി ഇതവിടെ ഒട്ടിച്ചുവച്ച രീതിഏറെ ഇഷ്ടമായി :)

കാര്‍വര്‍ണം said...

അപ്പോ ഏതു കച്ചറപ്പടവും കണ്ടം തുണ്ടം വെട്ടി ഒട്ടിച്ചാ കലക്കാനാവും അല്ലേ. അപ്പോ അവിടെ തുന്‍പി പിടുത്താല്ലേ.

ചുമ്മാട്ടാ കൊള്ളാ‍ാ‍ാം

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വെട്ടി ഒട്ടിച്ചത് നന്നായി.

ശ്രീ said...

കിടിലന്‍‌ പ്രയാസീ, കിടിലന്‍‌!

ചിത്രങ്ങളും അത് കട്ടു ചെയ്തിരിയ്ക്കുന്ന ആ പുതിയ ശൈലിയും ഒപ്പം ഒത്ത അടിക്കുറിപ്പുകളും...

2008 ലെ ആദ്യ പോസ്റ്റ് കസറി.

:)

അനാഗതശ്മശ്രു said...

ഇഷ്ടപ്പെട്ടു.ചിത്രങ്ങളെല്ലാം.

krish | കൃഷ് said...

ഞാന്‍ പൊക്കും ഈ പുതപ്പ്, എന്നിട്ട് രാവിലെയായിട്ടും എണീക്കാന്‍ പ്രയാസപ്പെട്ട് കിടക്കണ പ്രയാസിയെ എണീത്തും!!

യാരിദ്‌|~|Yarid said...

ഇതും പൊക്കും, ഇതിന്റെ അപ്പുറത്തുള്ളതും പൊക്കും.. കളി നമ്മോടൊ...!!

കൊച്ചുത്രേസ്യ said...

തുമ്പി വരെ പ്രയാസീടെ ക്യാമറയ്ക്കു പോസ്‌ ചെയ്തു തരുന്നുണ്ടല്ലോ..
പാവം..അതിന്റെയൊരു കഷ്ടപ്പാടു കണ്ടില്ലേ.ഒന്നു സഹായിച്ചു കൊട്‌ പ്രയസീ.

ഉപാസന || Upasana said...

:))))

upasana

. said...

kollaam

ഏ.ആര്‍. നജീം said...

ഹഹാ.... ആ ചിറകെല്ലാം വിടര്‍ത്തിയുള്ള നില്പ് കണ്ടാ പഴയ ജയന്റെ ഡയലോഗ് ഓര്‍മ്മ വരും...
ഒരു കമ്പിളിപ്പുതപ്പ് കിട്ടിയിരുന്നെങ്കില്‍‌ല്‍‌ല്‍‌ല്‍‌.........................എടുത്ത് പൊക്കാമയിരുന്നു....!!

ഏ.ആര്‍. നജീം said...

ഓഹ്..പറയാന്‍ മറന്നു... സൂപ്പര്‍ പടംട്ടോ...!

ഹരിശ്രീ said...

പ്രയാസി ഭായ്,

ഈ വര്‍ഷത്തെ ആദ്യ പോസ്റ്റും കലക്കി...

Gopan | ഗോപന്‍ said...

പടങ്ങള്‍ നന്നായി..അടികുറിപ്പുകളും..

അലി said...

ഭൂതക്കണ്ണാടിയെന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ലെന്‍സുപയോഗിച്ചു ഉറുമ്പുകളെ നിരീക്ഷിക്കുന്നതുകണ്ടിട്ടുണ്ട്... അതുപോലെ റുബ് ഉല്‍ ഖാലി മരുഭൂമിയിലൂടെ ക്യാമറയുമായി ഒരു ജീവജന്തുവിനെ അന്വേഷിച്ചു നടക്കുന്ന പ്രയാസിയെ ഞാന്‍ സങ്കല്‍പ്പിച്ചുനോക്കുകയാണ്.

മാസങ്ങള്‍ നോക്കിയിരിന്നു കിട്ടുന്ന ഒരു കിളിയുടേയൊ ഉടുമ്പിന്റെയോ പാറ്റ, പ്രാണികളുടേയോ പടമിടുമ്പോള്‍ ഇത്രയും വൈകിയതെന്തേ എന്നു ചോദിക്കരുതെ കൂട്ടുകാരെ.. ആരെയെങ്കിലും കിട്ടണ്ടെ ഒന്നു ക്ലിക്കാന്‍.

പ്രയാസീ ചിത്രങ്ങളും അടിക്കുറിപ്പും കൊള്ളാം!
അഭിനന്ദനങ്ങള്‍.

കലാശക്കൊട്ടു കഴിഞ്ഞാല്‍ പുറത്തു ചാടുമല്ലോ അല്ലെ?

നിലാവ്.... said...

Good Snaps
Best Wishes............

മുസ്തഫ|musthapha said...

ഇതിനെക്കാള്‍ വലുത് പൊക്കീട്ടുണ്ട്..!
ഈ അടിക്കുറിപ്പ് അടിപൊളി :)

“കൂട്ടുകാരെ ഒന്നിനും സമയം കിട്ടുന്നില്ല.. ഈ ഒരു മാസത്തേക്കൊന്നു ക്ഷമീര്...“
സാരല്യാ... പോസ്റ്റിടുന്ന കാര്യത്തില്‍ അങ്ങനെ ധൃതിവെക്കാനൊന്നും നിക്കേണ്ട... ;)
കമന്‍റുകളുടെ കാര്യത്തില്‍ മാത്രം ഒന്ന് ശ്രദ്ധ വെച്ചാല്‍ മതി :)

ഗീത said...

ഫോട്ടോക്ക് പോസ് ചെയ്യുന്ന തുമ്പിപ്പെണ്ണുങ്ങള്‍ കൊള്ളാം....

പിന്നെ പ്രയാസിയുടെ ഫോട്ടോയില്‍, ആ കൈയ്യില്‍ കാണുന്ന പ്രകാശവളയങ്ങളെന്താണ്,
കത്തുന്ന ട്യൂബ് ലൈറ്റുകള്‍ ചുറ്റിവച്ചപോലെ?

അപര്‍ണ്ണ said...

നല്ല പടങ്ങളും അടിക്കുറിപ്പുകളും. അവിടെം നാട്ടിലെ പോലത്തെ തുമ്പിയുണ്ടല്ലോ, പിന്നെന്തിനാ നാട്ടീ പോകണം എന്നും പറഞ്ഞ്‌ നിളവിളിക്കുന്നെ? ചുമ്മാ, നാട്‌, നാട്‌ തന്നെയാന്ന് അറിയാതല്ലട്ടോ

Shades said...

good picture.. especially the first one..

Sharu (Ansha Muneer) said...

നല്ല ചിത്രങ്ങള്‍... അടിക്കുറിപ്പുകള്‍ വളരെ രസകരമാണ്. :)

സുല്‍ |Sul said...

നല്ല ഉഷാറുള്ള തുമ്പി :)
-സുല്‍

നിരക്ഷരൻ said...

തുമ്പി പിടിച്ചുനടന്നിരുന്ന ചെറുപ്പകാലം ഓര്‍മ്മ വന്നു.