Saturday, November 24, 2007

ഉടുമ്പ്..! ( ആണൊ..!? )

ഇവിടെ സ്ഥിരമായി കാണാറുള്ള അണ്ണന്‍..! ഉടുമ്പാണോ.. അറിയാമെങ്കില്‍ പറയൂ..


ഒരു ക്ലോസ്സപ് ചിത്രം.. കാണാനിങ്ങനെയാണെങ്കിലും ഇവന്‍ പാവമാ...


ഈ ചുട്ടുപഴുത്ത മണ്ണില്‍ ഇവന്‍ എങ്ങനെ ഇഴഞ്ഞു നടക്കുന്നു.. !?


നേരെയുള്ളൊരു ഫോട്ടൊ..! അവന്റെയൊരാഗ്രഹമല്ലെ.. പാവം സാധിച്ചു കൊടുത്തു..

41 comments:

പ്രയാസി said...

ഉടുമ്പാണൊ എന്നറിയില്ല ചെറിയ അറിവു വെച്ച് ഉടുമ്പെന്നു വിളിക്കുന്നു..
എന്നെപ്പോലെ ഒരു പാവം.. ( ഇങ്ങനെ സ്വയം പുകഴ്ത്താന്‍ നല്ല സുഖാ..)
എന്റെ ഒരു കൂട്ടാരന്‍..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഉടുമ്പു തന്നെ അവന്‍ പിടിക്കാനും നിന്നുതന്നോ?

മന്‍സുര്‍ said...

പ്രയാസി...

മോനെ..കളിച്ച്‌ കളിച്ച്‌ ഉടുമ്പിനോടും കളി തുടങ്ങിയോ...
സൂക്ഷിക്കണം ഒന്ന്‌ പിടിച്ച പിന്നെ അടുത്ത ഓണത്തിനേ വിടൂ...

ഇത്‌ ഉടുമ്പ്‌ തന്നെ പക്ഷേ നമ്മുടെ നാട്ടില്‍ കാണുന്ന ടൈപ്പല്ല...ഇത്‌ അറേബ്യന്‍ ഉടുമ്പ്‌...ഇതിനെ..ഇവിടുത്തുക്കാര്‍ തെംസാഹ്‌...എന്നൊക്കെ പറയാറുണ്ട്‌.....എന്തായാലും വാതം...കൈകാല്‍ വേദനകള്‍ക്ക്‌ ഇവന്റെ എണ്ണ സൂപ്പര്‍....
പ്രയാസി..ഒന്ന്‌ രണ്ട്‌ എടുത്ത്‌ വെച്ചോ..നാട്ടില്‍ പോകുബോല്‍ കൊണ്ട്‌ പോകാം.....

നന്‍മകള്‍ നേരുന്നു

മന്‍സുര്‍ said...

പ്രയാസി...

ആണോ....അല്ല പെണ്ണാണോ എന്നൊരു സംശയം
മൂന്നാമത്തെ ചിത്രത്തിലും വ്യക്തമല്ല....ആകെ കണ്‍ഫ്യൂഷന്‍
കണ്‍ഫ്യുഷന്‍ തീര്‍ക്കണമേ ആരെങ്കിലും തീര്‍ക്കണമേ...

നന്‍മകള്‍ നേരുന്നു

കുഞ്ഞന്‍ said...

ഇതു ആണു തന്നെ..( ആ പിടിച്ചിരിക്കുന്ന കൈകള്‍ കണ്ടാലറിയാമല്ലൊ)

സഹയാത്രികന്‍ said...

നീ കൊള്ളാട്ടാ...
പ്രയാസപ്പെട്ടാ‍ലും പോട്ടങ്ങള്‍ നന്നായിട്ടുണ്ട്
:)

ബാജി ഓടംവേലി said...

ഉടുമ്പ് പെണ്ണ് ആണ്
ഹ ഹ ഹ

Sherlock said...

ഉടുംബിനെ പോലും വെറുതെ വിടൂലാ അല്ലേ..എന്തിനാ അതുങ്ങളെ പ്രയാസപ്പെടുത്തുന്നത് എന്റെ പ്രയാസീ..........

ദേവന്‍ said...

പ്രയാസീ,
ഉടുമ്പിന്റെ വളരെ അടുത്ത ബന്ധുവാണിവന്‍, പക്ഷേ ഉടുമ്പല്ല ഇംഗ്ലീഷില്‍ ഇവന്റെ പേര്‍ “ധബ്“ എന്നാണ്. spine tailed lizards- മുള്ളുവാലന്‍ പല്ലി എന്ന കുലത്തിലെ ആണ് ഇവന്‍.

ശാസ്ത്രനാമം uromastix spinipes ഈജിപ്റ്റ് മുതല്‍ അറേബ്യ വരെയുള്ള സ്ഥലങ്ങളിലേ ഇതുള്ളു. ഇവന്റെ അനിയന്‍ ഇന്ത്യന്‍ മുള്ളുവാലന്‍ ( uromastyx hardwickii ) ഇന്ത്യയിലെ മരുഭൂമികളില്‍ ഉണ്ട്, പക്ഷേ ആളു ചെറുതാണ്.

മുള്ളുവാലന്‍ കുലത്തെപ്പറ്റി ഇവിടെ വിക്കാം,
http://en.wikipedia.org/wiki/Uromastix
പക്ഷേ കഷ്ടകാലത്തിനു സ്പൈനിപ്പസിനെക്കുറിച്ച് അവിടെ വിവരമില്ല. ആ പേരു കോപ്പി ചെയ്ത് ഗൂഗ്ലിയാല്‍ ചില ഫോട്ടോയും യൂ റ്റ്യൂബ് പടവും കാണാം ഇതിന്റെ.

ഉടുമ്പുകളെ പോലെ ഇവനും ആളു പാവമാണ്, കയ്യില്‍ കിട്ടിയാല്‍ ആളുകള്‍ തിന്നുകയും ചെയ്യും ധബ്ബിനെ. ഇവന്റെ അറബിപ്പേര്‍ മണ്‍സൂര്‍ മുകളില്‍ എഴുതിയിട്ടുണ്ട്.


ഉടുമ്പുവര്‍ഗ്ഗത്തിനു varanus എന്നാണു പറയുക. കേരളത്തില്‍ രണ്ടു തരം ഉടുമ്പുകള്‍ പണ്ടുണ്ടായിരുന്നു, അതില്‍ varanus bengalensis അധവാ പൊന്നുടുമ്പ് മാത്രമേ ഇന്നുള്ളു, കാരുടുമ്പ് എന്ന വര്‍ഗ്ഗത്തെ ഇപ്പോ കണ്ടുകിട്ടാനില്ല പോലും.
ഉടുമ്പിനെപ്പറ്റി ഞാന്‍ പണ്ട് എഴുതിയ പോസ്റ്റ് ഇവിടെ ‍

ഉടുമ്പ് കുലവും ധബ്ബ് കുലവും ആയിട്ടുള്ള വത്യാസങ്ങളില്‍ പ്രധാനം ധബ്ബുകള്‍ വെജിറ്റേറിയന്മാരാണ്, ഉടുമ്പ് ജന്തുക്കളെയും തിന്നും എന്നതാണ്. പിന്നെ ഇവന്മാര്‍ക്ക് ഉടുമ്പിന്റെ പോലെ മുറുക്കി പിടിക്കാനും അറിയില്ല കേട്ടോ.

അച്ചു said...

ഉടുമ്പായാലും ഇല്ലെങ്കിലും ...പടം നന്നയിട്ടുണ്ട്. നല്ല ക്ലിയര്‍ ആണ്.

പ്രയാസി said...

ഇന്‍ഡ്യാഹെറിറ്റേജ്..ഞാന്‍ പറഞ്ഞില്ലെ കൂട്ടാരനാണെന്ന്..:)

എടാ മന്‍സൂ.. നീയീ പാവത്തിന്റെ തൈലോം വിറ്റിട്ടുണ്ടോ!?
ആണാണൊ പെണ്ണാണൊ എന്നറിയാനല്ലെ ഞാന്‍ അവസാന പടം എടുത്തത്..
നിന്റെ ഗന്‍ഫ്യൂഷന്‍ ഞാന്‍ തീര്‍ക്കാടാ..മാജിക്കുകാരാ..:)

കുഞ്ഞന്‍ ഭായീ.. തൃപ്പതിയായി..:)

യെടെ സഹാ..ഇതാണാ ബ്ലുടുംബ്..!..:)

ബാജി ബായീ.. പീഡനകാലമാ..:)

ജിഹേഷെ.. മ്വാനെ..ഇതെന്റെ കൂട്ടാരനാടെ ദെവസോം കൊറച്ചു നേരം ഞങ്ങള് പ്രയാസോം പറഞ്ഞോണ്ടിരിക്കും..:)

ദേവേട്ടാ.. ഇവിടെ വന്നതിനും വിലപ്പെട്ട വിവരങ്ങള്‍ തന്നതിനും ഒരുപാടു നന്ദി..:)))
ഇവിടെ അറബികളും “ധബ്” എന്നു തന്നെയാണു വിളിക്കുന്നത്.. ഞാന്‍ പോസ്റ്റു വായിച്ചു.. കൂടുതലറിയാന്‍ കഴിഞ്ഞു.

കൂട്ടുകാരാ..നീ കൂട്ടാരനാണെടാ..കൂട്ടാരന്‍..:)

അച്ചു said...

ഗെഡി...നീ ആള് കൊള്ളാട്ട...:-)

മയൂര said...

അയ്യോ ജീവി ;) പടം നന്നയിട്ടുണ്ട് :)

ദിലീപ് വിശ്വനാഥ് said...

ഇതൊരു ഓന്തല്ലേ? വെറുതെ ഉടുമ്പ് എന്നൊക്കെ പറഞ്ഞ് മനുഷ്യനെ പറ്റിക്കാന്‍. ഞാന്‍ ഓടി.

Mr. K# said...

ഇതെങ്ങനെ പിടിച്ചിഷ്ടാ!!! എന്നിട്ട് ബാക്കി ഫോട്ടോ എവിടെ? ഫ്രൈ ആക്കിയോ കറിയാക്കിയോ?

അലി said...

പ്രയാസീ...

ഉടുമ്പുപിടുത്തക്കാരാ...
ഞാനിവിടെ വൈറസ്‌ പിടുത്തമായിരുന്നു. അതുകൊണ്ട്‌ വരാനല്‍പ്പം വൈകി. ഓരോ പോസ്റ്റിലായി കൂട്ടുകാരെ പരിചയപ്പെടുത്തുകയാണല്ലേ!
നന്നായി.. പരിപാടി ഇഷ്ടപ്പെട്ടു.

ധബ്‌ എന്നുതന്നെയാണ്‌ ഇവിടെ സൗദികള്‍ വിളിക്കുന്നതും. ഇവിടത്തെ ബദുക്കള്‍ ഈ ഉടുമ്പന്മാരെ പിടിക്കുന്നതു വളരെ കൗതുകകരമായ കാഴ്ചയാണ്‌. മരുഭൂമിയിലെങ്ങാനും വെച്ച്‌ ഇതിനെക്കണ്ടാല്‍ വണ്ടിയുമായി പിന്തുടരും. ഓടിയോടി ഏതെങ്കിലും പൊത്തിലൊളിച്ചാല്‍ സൈലന്‍സറില്‍നിന്നും കുഴല്‍ വച്ച്‌ നന്നായി പുകക്കും.

അങ്ങനെ പുറത്തുചാടുമ്പോള്‍ ഏതെങ്കിലും പ്രയാസി പിടിക്കും... എന്നിട്ടാഘോഷമായി വണ്ടിയുടെ മുന്നില്‍ തൂക്കിയിട്ടുള്ള ആഹ്ലാദപ്രകടനവുമുണ്ടാകും.

അഭിനന്ദനങ്ങള്‍...

ഏ.ആര്‍. നജീം said...

ഐ ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍..

ഇത്രയും അള്ളിപിടിക്കുവാന്‍ കഴിവുള്ള ഉടുമ്പിന്റെ വയര്‍ ഭാഗം ഇത്ര സോഫ്റ്റ് ആയിരിക്കില്ലല്ലോ. അത് കൊണ്ട് സാഹചര്യത്തെളിവുകള്‍ വച്ച് ഇത് ഉടുമ്പല്ല എന്ന് ഞാന്‍ ഇതിനാല്‍ ബോധ്യപ്പെടുത്തി കൊള്ളുന്നു..

ഇനി വാദിയുടെ ചോദ്യം ആണാണോ ( male ) എന്നാണെങ്കില്‍ ഞാന്‍ ദേ സുല്ല്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യ്യൊ ക്ക്‌ പേട്യാ!

കൊച്ചുത്രേസ്യ said...

അപ്പോ അവിടെ ഉടുമ്പുപിടിത്തമാ പണി അല്ലേ..
പിന്നേ എന്താ ഏതാന്നൊന്നൊന്നും‌ അറിയാതെ ഇങ്ങനെയുള്ള ജീവികളെ എടുത്തു കയ്യില് പിടിക്കരുത്‌ കേട്ടോ..വല്ല വിഷോമുള്ള ജാതിയാണെങ്കിലോ..കാണുന്ന പാടെ ഫോട്ടോയെടുത്ത്‌ ബ്ലോഗിലിടുക..അപ്പോള്‍ ദേവേട്ടനെപോലുള്ള എന്‍സൈക്ലോപീഡിയകള്‍ വന്ന്‌ അതെന്താന്നു പറഞ്ഞു തരും. പിന്നെ പോയി ധൈര്യമായി കയ്യിലെടുക്കുകയോ തോളി‍ലിരുത്തുകയോ ഒക്കെ ചെയ്‌തോ..

ഉറുമ്പ്‌ /ANT said...

ഈ സാധനം പെണ്ണാണെന്നു ഞാന്‍. പിടിച്ചാല്‍ പിന്നെ ചത്താലും പിടിവിടാത്ത രണ്ടു ജീവികളേ ഉള്ളു ഉലകത്തില്‍. പെണ്ണും ഉടുമ്പും. അപ്പോ പെണ്ണു തന്നെയല്ലേ ? :))

ഉപാസന || Upasana said...

അപ്പോ ബൂലോകത്തെ ഉടുമ്പുപിടുത്തക്കാരന്‍ പ്രയാസി തന്നെ
:)
ഉപാസന

ഷാഫി said...

ഓന്തിനെപ്പിടിച്ച് ഉടുമ്പാണോ എന്ന് ചോദിച്ച സ്ഥിതിക്ക് പ്രയാസി കേരളത്തില്‍ വന്നാ ഉഗാണ്ടയാണോന്ന് ചോദിച്ചു കളയുമല്ലോ. മോന്‍ പ്രയാസപ്പെട്ട് അവിടെ തന്നെ കൂടിയാ മതി. ഞങ്ങള്‍ പ്രയാസപ്പെട്ട് ഇവിടേം കൂടാം. [;)]
പടം നന്നായീട്ടോ.

Rasheed Chalil said...

പ്രായാസി പ്രയാസമില്ലാതെ പിടിക്കാനായത് തന്നെ ഭാഗ്യം... ഉടുമ്പായാലും ആണായാലും പെണ്ണായാലും ഫോട്ടോ കൊള്ളാം...

Visala Manaskan said...

ഉടുമ്പാണോ അല്ലയോ എന്നതില്‍ ഒരു തീരുമാനമായ സ്ഥിതിക്ക് ഞാനിനി ഒന്നും പറയണ്ടല്ലോ! :)

ഓടോ:

ഉടുമ്പ് എന്ന് പേരുള്ള ഒരു ക്ലൈന്റുണ്ട് ഞങ്ങള്‍ക്ക്. (പേര് ഞാനിട്ടതാ)

സംഗതി മൂപ്പിലാന്‍ 70 ന് മുകളിലാണ്. പക്ഷെ, ഷേയ്ക് ഹാന്റ് തരുന്നത് കണ്ടാല്‍ പറയില്ല. വല്ല ഉടുമ്പ് പിടിക്കുമ്പോലെയല്ലേ പിടി. അപ്പോ നല്ല പ്രായത്ത് എങ്ങിനെ പിടിച്ചിരിക്കും?? ഹോ!

ഈ പോസ്റ്റ് കണ്ടപ്പോള്‍ ആളെ ഓര്‍മ്മ വന്നു. :)

പ്രയാസി said...

കൂട്ടാരാ..ഫുലീ..നിയും കൊള്ളാടാ..:)

മയൂരാമ്മേ...............
ഈ വിളികൂടിയുണ്ടായിരുന്നു ബാക്കി..കൊള്ളാം കേട്ടൊ..കമന്റ്..:)

വാല്‍മീകീ.. ഇനി എനിക്കു ഒന്നും നോക്കാനില്ല..!ഞാന്‍ ഓന്തിനെ വിട്ടു കടിപ്പിക്കും..ശ്ശൊ! അല്ല ഉടുമ്പിനെ വിട്ടു കടിപ്പിക്കും..:)

കുതിരവട്ടാ..ചെറുതാ അതു കൊണ്ടു തിരിച്ചു വിട്ടു. വലുതായിട്ടു വരാന്‍ പറഞ്ഞിട്ടുണ്ട്..:)

അലി ഇക്കാ..
വൈറസ്സിനെയൊക്കെ പിടിച്ചു കുപ്പീലാക്കി വില്‍ക്കുന്നുണ്ടെന്നു അറിഞ്ഞു.
നല്ല ബിസ്സിനസ്സാ.. ലാഭത്തീന്നു എനിക്കും തരണെ.. വൈറസ്സല്ല..!..:)

നജീമിക്കാ.. അതിനിടയില്‍ വയറും തടവി നോക്കിയാ.. ഉടുമ്പാണോ എന്നാ ഞാന്‍ ചോദിച്ചത്..!
എന്നെ കൊല്ല്..:)

പ്രിയാ.. കണ്ടല്ലാ.. വിളച്ചിലെടുത്താ ചെല്ലാ ഇനീം പേടിപ്പിക്കും..:)

ത്രേസ്യാ..സന്തോഷമായി മകാളെ..ഉടുമ്പു പിടുത്തക്കാരനാക്കിയില്ലെ..:(
പിന്നെ മനുഷ്യനോളം വിഷം ഒരു ജീവികള്‍ക്കുമില്ല..!അതുങ്ങളെ ഉപദ്രവിക്കാതിരുന്നാ മതി..
സ്നേഹത്തോടെയുള്ള ഉപദേശത്തിനു നന്ദി കേട്ടാ..:)

ഉറുമ്പേ..കലക്കന്‍ ഗഡിയാണല്ലാ..! അല്ല കടിയാണല്ലാ..:)

ഉപാസനയെ വരെ പിടിച്ചില്ലെ..! അപ്പം ഞാന്‍ തന്നെ..ലവന്‍. ഉടുമ്പു പിടുത്തക്കാരന്‍..;)

എടാ ഷാഫീ.. ഉടുമ്പേ..നിനക്കു മനസ്സാക്ഷിയുണ്ടോടാ..
ഞാനിവിടെക്കിടന്നു ചാകണോന്നാ നിന്റെ ആഗ്രഹം അല്ലെ..!
ഓ:ടോ: ലോകത്തെവിടെയായാലും കണ്ണാടീ നോക്കിയാല്‍ നമ്മള്‍ ഉഗാണ്ടേലാണെന്നു തോന്നും..;)

ഇത്തിരീ.. ഒത്തിരി പ്രയാസപ്പെടേണ്ടി വന്നില്ല..അഭിപ്രായത്തിനു..ഡാങ്ക്സ്..:)

വിശാല്‍ജീ..
ചക്രംചവ കാണാന്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും അനുഭവം പങ്കുവെച്ചതിനും ഒരുപാടു നന്ദി..:)
ഇവിടെയുള്ള റഷ്യക്കാര്‍ക്കു ഞാന്‍ കൈകൊടുപ്പു നിര്‍ത്തി..! കൈ നമ്മുടേതാണെ.. ഐസുകൊണ്ടു മരവിച്ച കൈകൊണ്ടൊരു പിടുത്തമാ.. ഉടുമ്പു തോല്‍ക്കും..:)
ഒരിക്കല്‍ക്കൂടി വലിയ നന്ദി..:D

ശ്രീഹരി::Sreehari said...

ആള്‍ ഏതായാലും സുന്ദരനാ

ശ്രീ said...

പ്രയാസീ...
ഉടുമ്പായാലും ധബ് ആയാലും ചിത്രങ്ങള്‍‌ കലക്കി. ലവനെ അവസാനം എന്തോ ചെയ്തു ? പറഞ്ഞു വിട്ടാ? അതോ വളര്‍‌ത്തുകയാണോ?

എന്തായാലും ഇതു ഒരു ഒന്നൊന്നര ബ്ലുടുംബ് തന്നേട്ടാ...

അനാഗതശ്മശ്രു said...

ഉടുമ്പിന്റെ പിടി എന്നുകേട്ടിട്ടുണ്ട്
ഉടുമ്പിനെപ്പിടി കണ്ടത് ആദ്യം ഇവിടെ..
പണ്ട് ശിവജി -ശിവാജി ഗണേശനല്ല-
ഏതോ കോട്ട ചാടി ക്കടന്ന്തു ഉടുമ്പിന്റെ സഹായത്താല്‍ എന്നും കേട്ടിട്ടുണ്ട്

ഹരിശ്രീ said...

പ്രയാസി ഭായ്,

നല്ല ചിത്രം...

Ziya said...

കൊള്ളാം...
ചിത്രങ്ങളുടെ പ്രസെന്റേഷന്‍ ഇഷ്‌ടപ്പെട്ടു...
മരുഭൂമീലെ ജീവികള്‍ക്ക് നാട്ടിലെപ്പോലെ അത്ര ഊര്‍ജ്ജസ്വലത ഉണ്ടെന്‍ തോന്നീട്ടില്ല...
പറവയായാലും പട്ടിയായാലും പൂച്ചയായാലും ഒരു തരം മെല്ലെപ്പോക്ക്..നമ്മള്‍ അടുത്ത് ചെന്നാലും ഓടില്ല...
എന്തോ എന്തോ!!

ഓടൊ. നന്ദി പറഞ്ഞു തീരാന്‍ കാത്തുനിന്നതാ കമന്റിടാന്‍. എനിക്ക് നന്ദി ഇഷ്‌ടമല്ല(വെറുതേ പറയാനല്ലേ പറ്റൂ :) )

ഹരിശ്രീ (ശ്യാം) said...

ലപ്പോ ലവന്മാരോക്കെയാണല്ലേ അവിടെ കൂട്ടുകാര്? ഇനി ഇപ്പൊ പ്രവാസിയെപ്പോലെ ലവരും ബ്ലോഗ് എഴുതാന്‍ തുടങ്ങുമോ?

Sethunath UN said...

പ്രയാസ്സീ,
ഉടുമ്പു പിടിത്തവും ഫോട്ടോയും കിടു!
ക‌‌ള്ളന്മാരല്ലേ ഉടുമ്പിനെ ഇങ്ങനെ പിടിച്ചോണ്ടണ്ടക്കുന്നത് ;) :)
ഓ. ദേവന്‍ ഇത് ഉടുമ്പല്ലെന്ന് പറഞ്ഞ സ്ഥിതിയ്ക്ക് രക്ഷപെട്ടു.
ഈ കഠിനപ്രയത്ന‌ത്തിന് അഭിന‌ന്ദനങ്ങ‌ള്‍!

വിഷയേതരം:
അത് ഫ്രൈ ആയി മാറിക്കാണുകയില്ലെന്ന് വിശ്വസ്സിയ്ക്കുന്നു.
മുന്‍പ് സൗദിയില്‍ ആയിരുന്നപ്പോ‌ള്‍ ത‌ന‌ജീബ് (സഫാനിയ) ല്‍ ഉള്ള ഒരു ദേവസ്സ്യ അച്ചായന്‍ എന്നെ വിളിച്ചു പ‌റഞ്ഞു. ഉടുമ്പിനെ പിടിച്ച് ഫ്രൈ ആക്കിത്തരാമെന്ന്. അങ്ങേര് സ്ഥിരമായി ഇതുതന്നാണ് പരിപാടി എന്നും പറഞ്ഞു. ഞാന്‍ ഫോണില്‍കൂടി ത്തന്നെ അങ്ങേരുടെ കാലില്‍ വീണ് മാപ്പിരന്നു. മനുഷ്യന്മാരുടെ ഓരോ പൂതിക‌ള്‍!

മയില്‍പ്പീലി said...

ഉടുമ്പ് തന്നെ..

ഗിരീഷ്‌ എ എസ്‌ said...

നന്നായിരിക്കുന്നു...
അമര്‍ത്തിപിടിക്കുമ്പോള്‍
അതിന്‌ വേദനിക്കുന്നുണ്ടാകുമെന്ന്‌ തിരിച്ചറിയാന്‍
നാമിനിയും പഠിക്കേണ്ടിയിരിക്കുന്നു

ഗീത said...

അവസാനത്തെ പടമാണ്‍് എനിക്കിഷ്ടമായത്. എന്തു cute! ഒരു പൂച്ചയെപ്പോലെ കൈയിലൊതുങ്ങിയിരിക്കുന്നൂ...

ഞാന്‍ കണ്ടിട്ടുള്ള ഉടുമ്പ് വലുതാണ്. അതിനെ ഇങ്ങനെ എടുത്തു വക്കാനൊന്നും പറ്റില്ല.

പ്രയാസി said...

ശ്രീ ഹരീ എന്നെയാണൊ!? ശ്ശൊ താങ്ക്സ്..:)

ശ്രീ ബ്ലുടുമ്പിനെ പറഞ്ഞു വിട്ടു..:)

അനാഗതശ്മശ്രു എന്റെ മാഷേ.. ഇതെന്തു പേരാണ്..വായിച്ചു അലവു കോച്ചി..:)

ഹരിശ്രീ..നന്ദി..:)

അതെ സിയാ അവയൊക്കെ സ്ലൊ മോഷന്‍ പ്രാക്ടീസു ചെയ്യുകയാ.. തിരക്കു പിടിച്ച സമയത്തും ചക്രംചവ കണ്ടതിനും അഭിപ്രായിച്ചതിനും നന്ദി..:)

ഹരിശ്രീ ശ്യാമെ.. അതെ അതെ ഇന്നലെക്കൂടി ഒരുത്തന്‍ ചോദിച്ചതെ ഉള്ളു..ഒരു ഹെഡര്‍ ഡിസൈന്‍ ചെയ്തു കൊടുക്കാന്‍..:)

നിഷ്കളങ്കാ............
അപ്പോള്‍ ദേവേട്ടനു ഒരിക്കല്‍കൂടി നന്ദി പറയാം..
ഫ്രൈ ആക്കിയില്ല ഹോര്‍ലിക്സും നെയ്യുമൊക്കെ കഴിച്ചു വളര്‍ന്നു വലുതായി വരാന്‍ പറഞ്ഞു വിട്ടു..:)

മയില്‍പ്പീലീ.. ദേവേട്ടന്റെ കമന്റു വായിച്ചില്ലെ..!?
അടി.. ഇതു മുള്ളുവാലന്‍ പല്ലി..:)

ദ്രൌപദി.. ചിലര്‍ക്കു നല്ലോണം മുറുക്കിപ്പിടിക്കുന്നത് ഒരു സുഖമാ.. ഇവനും അങ്ങനെയാ.. നല്ല സുഖമുണ്ട് നല്ലോണം മുറുക്കിപ്പിടിക്കാന്‍ പറഞ്ഞു..:)

ഗീതേച്ചീ.. എന്തു ക്യൂട്ട്..! ആ പിടിയില്‍ അങ്ങനെ പതുങ്ങിയതല്ലെ അവന്‍.. ആ മുള്ളുവാലു കുടഞ്ഞുള്ള അടിയാ..
ചക്രംചവയെ കാണാന്‍ വന്നതിനു നന്ദി..:)

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

പ്രയാസി,

അടിപോളി പടം......

പ്രയാസി said...

ബിജോയി..നന്ദി..:)

നിരക്ഷരൻ said...

മാഷേ അവന്റെ വാല് വെച്ച് ഒരു അടികിട്ടിയാലുണ്ടല്ലോ. പോക്കാ കാര്യം.

Anonymous said...

പ്രയാസി ദേവേട്ടന്‍ തന്ന ഇന്‍ഫോ പോസ്റ്റില്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുമോ... ഇനിയും വരുന്നവര്‍ക്ക് അതൊരു ഹെല്പായേക്കും.

Anonymous said...

പ്രയാസി ദേവേട്ടന്‍ തന്ന ഇന്‍ഫോ പോസ്റ്റില്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുമോ... ഇനിയും വരുന്നവര്‍ക്ക് അതൊരു ഹെല്പായേക്കും.