Tuesday, January 22, 2008

തീയും പൊകയും ഓടി വായോ..!

എന്തൊ കത്തി വീണേ..! നല്ല പൊകേമൊണ്ടല്ലാ...!


അന്തിപ്പൊന്‍‌വെട്ടം മണലിലു മുങ്ങിത്താഴുമ്പോള്‍..!

ഫ്ലെയര്‍ലൈനിന്റെ പൊകേല്‍ അസ്തമന സൂര്യന്‍..!

വരുന്നവര്‍ ഒരു ബക്കറ്റ് വെള്ളം കൂടി കൊണ്ടു വരണേ..:)



40 comments:

പ്രയാസി said...

ഓടി വായോ..:)

ഉപാസന || Upasana said...

തീയിട്ടത് പ്രയാസി തന്നെയല്ലേ..?
:)
ഉപാസന

അഭിലാഷങ്ങള്‍ said...

അതെ അതെ..

തീയിട്ടതും ഫോട്ടോ എടുത്തതും എല്ലാം യിവന്‍ തന്നെ!

പ്രയാസീ, നിന്നെ കെട്ടിയിരുന്ന ചങ്ങലയും ആ കമ്പിവലയും ഒക്കെ നീ പൊട്ടിച്ചു. അല്ലേ?

(Image 1)

ങും! ഇത്തരക്കാര്‍ക്ക് അല്ലേലും ഭയങ്കര ശക്തിയായിരിക്കും എന്ന് എവിടെയോ വായിച്ചിരുന്നു.

പുകയുടെ ഫോട്ടോ കൊള്ളാം. പുകയുടെ ഫോട്ടോ എടുത്ത് കഴിഞ്ഞില്ലേ? ഇനി വേഗം കാലില്‍ ആ ചങ്ങല എടുത്തിട്ടോ, അല്ലേല്‍ നിന്റെ കാര്യം ‘കട്ടപ്പൊക‘യാ പ്രയാസീ....

ഓ.ടോ: ബക്കറ്റും വെള്ളവും ഒന്നും വേണ്ടടേയ്.. ! നീ പോയ് ഒന്ന് മൂത്രമൊഴിച്ചാല്‍ തീരുന്ന പ്രശ്നമേ ഉള്ളൂ...!! (ഇവന്‍ ഇതിനേക്കാള്‍ വലിയ പുകയൊന്നും കണ്ടിട്ടില്ലേ ഈശ്വരാ... )

യാരിദ്‌|~|Yarid said...

മചു പ്രയാസി നീ ആളു ശെരിയല്ല കെട്ടാ. നീ ഇമ്മാതിരി വേണ്ടാത്ത പണിക്കു പോകല്ലെ. ആള്‍‌ക്കാരിടിച്ചു ലോറികയറിയ തവളപോലെയാക്കും

എതിരന്‍ കതിരവന്‍ said...

“കനലില്‍ കത്തിച്ചോരു കനകച്ചേങ്ങില പോലെ ദിനകരനുടെ ബിംബം തുടെതുടെ നിറം തേടി” എന്നു കവി.‍

ഈ ചുട്ട ചേങ്ങില മണല്‍ക്കടലില്‍ മുങ്ങുമ്പോള്‍ ‘ശ്ശ്ശ്ശ്...” എന്ന ശബ്ദവും ഞാന്‍ കേള്‍ക്കുന്നു.

ശ്രീ said...

ഹ ഹ... സുര്യന്‍ കത്തി വീണപ്പോ ഉണ്ടായ പുകയാണോ?

ഗിരീഷ്‌ എ എസ്‌ said...

പ്രയാസീ
അടി
പുര കത്തുമ്പോ വാഴ വെട്ടുന്നോ.....????

Sherlock said...

ഗൊള്ളം :)

ഇതാണോ .."ദ ലാസ്റ്റ് ഫോട്ടോഗ്രാഫി" :)

ഒരു “ദേശാഭിമാനി” said...

-----!------, :)

krish | കൃഷ് said...

ഇത്രേം പ്രയാസപ്പെട്ട് പോട്ടോ എടുത്തിട്ട് ഇവിടേട്ടപ്പം എല്ലാരുംകൂടി പ്രയാസിക്കിട്ട് ഊതുന്നോ.. പോയി തീയുതഡേയ്..!!

കൊള്ളാം പ്രയാസി.
:)

പപ്പൂസ് said...

ശ്ശോ, ഈ ബ്ലപ്പരാസികള്‍....!! മനുഷ്യനെ സ്വസ്ഥമായിട്ടൊന്നു പൊക വലിക്കാനും സമ്മതിക്കില്ലേ? അപ്പഴേക്കും കേറി ഫോട്ടോ എടുത്തു കളഞ്ഞു! ഐ ഡോണ്ട് ലൈക്ക് ദിസ് ആറ്റിറ്റ്യൂഡ്!!!! ;))

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒന്നു മാറ്യേ ഞാനീ വെള്ളമൊന്നൊഴിക്കട്ടേ.

പ്രയാസിച്ചേട്ടാ, ഒത്തിരി കഷ്ടപ്പെട്ട്റ്റൂല്ലൊ (ഫോടോ എടുക്കാനല്ല, തീയിടാന്‍)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ശ്ശെടാ... സൂര്യനണഞ്ഞുപോയ കടലില്‍ ഏകായിയുടെ യാത്രയൊ..
പ്രയാസീ എന്തായാലും തീയിടാന്‍ കുറച്ച് കഷ്ടപ്പെട്ടുകാണും..
പിന്നെ മഴപെയ്തു കിടക്കുന്ന മണല്‍ക്കാട്ടില്‍ വെള്ളമൊഴിക്കുകയൊ നല്ല കാര്യായി..

Sathees Makkoth | Asha Revamma said...

നന്നായിട്ടുണ്ട്. എന്റെ വക ഒരു ബക്കറ്റ് വെള്ളം ഒഴിച്ചിരിക്കുന്നു.

ബാജി ഓടംവേലി said...

തീയും
പൊകയും
വെള്ളവും
ഓട്ടവും
ഞാനും
:)

Mr. K# said...

പേടിക്കണ്ടാ പ്രയാസീ സൂര്യന്റെ ഫിലമെന്റ് അടിച്ചു പോയതാ.

ശെഫി said...

നല്ല സീനല്ലെ പിന്നെന്തിനു വെള്ളൊഴിചു തീയും കെടുത്തി മെനക്കെട്ട് ആ സീന്‍ കളയണേ...

ദിലീപ് വിശ്വനാഥ് said...

അയ്യോ സൂര്യനു തീപിടിച്ചേ

Gopan | ഗോപന്‍ said...

പടം വളരെ വിദഗ്ദമായി എടുത്തതിന് പ്രയാസി മാഷിനു അഭിനന്ദനങ്ങള്‍..
തീയിട്ടതും പൊകവന്നതും എല്ലാം ചെറിയ വിഷയങ്ങള്‍..
പിന്നെ ഈ കണ്ട ബൂലോകവാസികളെ മുഴുവനും ഇവിടെ വരുത്തിയ തലേക്കെട്ടും ഉഗ്രന്‍..

ശ്രീലാല്‍ said...

“സുഹൃത്തുക്കളെ..കേരളാ ഫയര്‍ ഫോര്‍സിനും ഇവിടുത്തെ നല്ലവരായ നാട്ടുകാര്‍ക്കും മണവാളന്‍ സണ്‍സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും....”


:)

അഗ്രജന്‍ said...

സൂപേര്‍ബ് മച്ചു സൂപേര്‍ബ് !!!

അത് ഫ്രെയിമിലേക്കാവാഹിക്കാനുള്ള ആ തീരുമാനത്തെ അഭിനന്ദിക്കാതെ വയ്യ!

G.MANU said...

സര്‍വ്വം കട്ടപ്പൊക

അടിപൊളി പിക്

പൈങ്ങോടന്‍ said...

അയ്യോ...സൂര്യന് തീപിടിച്ചേ...ഓടിവായോ....

കൊച്ചുത്രേസ്യ said...

ഈ പ്രയാസീടെ ഒരു കാര്യം!! ബീഡിവലിച്ചിട്ട്‌ കടലിലേയ്ക്കെറിയരുതെന്ന്‌ ആയിരം വട്ടം പറഞ്ഞിട്ടുള്ളതാ. ഇനീപ്പോ ആ സൂര്യന്റെ വീട്ടുകാര്‌ ചോദിക്കാന്‍ വരുന്നതിനു മുന്‍പ്‌ എങ്ങാട്ടേക്കെങ്കിലും ഒന്നു മാറി നില്‍ക്കാന്‍ നോക്ക്‌.

നല്ല പടം..ശരിക്കും എന്താ അവിടെ കത്തുന്നത്‌?

നവരുചിയന്‍ said...

യുറേക്കാ യുറേക്കാ ...ആ അവസാനത്തെ പടം നോക്ക് .... അതിലെ പോകക്ക് ഒരു മനുഷ്യരൂപം ഇല്ലെ ???

കാര്‍വര്‍ണം said...

പാവം പ്രയാസി, ആകെ ഫീലായെന്നു തോന്നുന്നു കണ്ടിലല്ലേ മിണ്ടാതിരിക്കുന്നത്. കഷ്ടപ്പേട്ടെടുത്തിട്ട് എന്തൊക്കെ അപരാധങ്ങളാ കേള്‍ക്കേണ്ടി വന്നത്. സാരമില്ല പ്രയാസീ ഇങ്ങനെ തന്നെ ആത്മാര്‍ത്ഥയ്ക്ക് ഒരു വിലയുമില്ലെന്നേ.
ഇത് പ്രയാസിയ്ക്ക്. ഇനി ബാക്കി പ്രയാസി വായിക്കല്ലേ.

അഭിലാഷമേ.... ആ കമന്റിനു തഴെ എന്റെ ഒപ്പ്

പ്രയാസി said...

ഉപാസനാ..:)

അഭീ..കൊറച്ചു കാലം ചങ്ങലയില്‍ നമ്മളൊരുമിച്ചാരുന്നല്ലൊ..!
അതോണ്ടു നിന്നെ കുറ്റം പറയാന്‍ പറ്റില്ല..!
മുള്ളി തീയണക്കാനാ..! ഹ,ഹ മ്വാനെ.. ഡിഫാല്‍ഡിഫിക്കേഷന്‍ ഇല്ലാത്ത ലൈഫ്.. ഹൊ! ഹൊ! ഓട്രാ‍ാ‍ാ...;)

വഴിപോക്കാ..ബൂലോകത്തില്‍ വന്നതിനു ശേഷം ഏകദേശം ലോറികയറിയതു പോലെത്തന്നെയാ..:)

എതിരാ..ആ കഴിവിനു മുന്നില്‍ നമിക്കുന്നു..സമണ്ടു കൂടെ കേട്ടതേ..;)

ശ്രീ..സത്യാടാ..;)

ദ്രൌപദി..ദിനകരന്റെ ഫാമിലിയാണാ..:)

ജിഹേഷെ.. ഇതല്ല..! കുറച്ചു കൂടി അടുത്തു ചെന്നെടുത്തെങ്കില്‍ ആയേനെ..:)

ദേശാഭിമാനി..:)

കൃഷേട്ടാ..കണ്ണു നിറഞ്ഞ്..! തീ ഊതീട്ടേ..:)

ടാ പപ്പൂ..ഇനി പോസ്റ്റെങ്ങാനും ഡിലീറ്റിയാ..ഇതു പോലെ കത്തിക്കും ഞാന്‍..:)

പ്രിയക്കുട്ടിയേ..ചേട്ടായിക്കു തന്നെ പാര..നിന്നെ ഞാന്‍ പാരബെല്‍ട്ടായി പ്രഖ്യാപിച്ചു..:)

സജീ..നിനക്കെങ്കിലും കാര്യം മനസ്സിലായല്ലൊ..വെള്ളം കെട്ടി നില്‍ക്കുന്നിടത്ത് എവിടെ തീയിടാന്‍..!
നിന്നെ എന്റെ കൈയ്യില്‍ കിട്ടിയാല്‍ ഇലഞ്ഞിപ്പൂവും നൊസ്റ്റാള്‍ജിയയും കൂട്ടിയിട്ട് കത്തിക്കും..!.;)

സതീഷെ.. നന്ദിയുണ്ട്..ഒരുപാട്..:)

ബാജീ..വട്ടായാ..:)

കുതിരവട്ടാ..എവിടേണ്..!? മച്ചാ കാണാനെ ഇല്ലാ..:)

ഷെഫി..അതന്നെ..:)

വാല്‍മീകീ..ഇങ്ങനെ പ്യേടിക്കല്ലെ..:)

ഗോപാ..ഠാങ്ക്യൂ..തീയുണ്ടെങ്കിലല്ലെ പൊകയുണ്ടാവൂ..;)

ശ്രീലാലേ..കത്തിത്തീര്‍ന്ന ദിനകരന്റെ പേരിലും ആദരാഞജലികള്‍..:)

അഗ്രൂ..നന്ദിട്ടാ..! കണ്ണു നെറഞ്ഞ് പൊക കൊണ്ടെ..:)

മനുജീ..താങ്ക് യൂ..:)

പൈങ്ങോടാ..ആ തീയിലാണാ മച്ചൂ.. നീയും ഇങ്ങനായത്..;)

കൊച്ചേ..പ്രയാസി ഒരു പേപ്പര്‍ ചുരുള്‍ പോലും കത്തിക്കാനറിയാത്ത പിഞ്ചു പാലവനാണ്..:(
സത്യമായിട്ടും ഞാനല്ല..!
ഇതു വെല്ലില്‍ ഗ്യാസുണ്ടോന്നു ടെസ്റ്റു ചെയ്യുകയാ..
അങ്ങനെ ചെയ്യുമ്പോള്‍ വെല്ലില്‍ നിന്നും അകലേക്കു ഒരു പൈപ്പ് കണക്ഷന്‍ കൊടുക്കും അതില്‍ നിന്നും ഉയരുന്ന തീയുടെ പൊകയാണ്..
തന്റെ തന്നെ സ്റ്റൈലില്‍ എന്റെ ഒരറിവേ..:)

നവരുചിയാ..പാതിയുറക്കത്തില്‍ പിച്ചും പേയും പറയരുത്..മനുഷ്യനെ പ്യേടിപ്പിക്കാനായിട്ട്..;)

കാര്‍വര്‍ണ്ണമേ..പ്രയാസിക്ക് ഫീലിംഗാ..പഷ്ട്..!
ഇത്രെമായിട്ടും അതു മനസ്സിലായില്ല അല്ലെ..!
അല്ലാ..എന്താ ഒളിച്ചു കളിക്കുന്നത്..
കണ്ണാടിയൊക്കെ വെച്ച് അന്തനെപ്പോലെ നില്‍ക്കണോണ്ടല്ലെ ആ അഭിലാഷ് ഗോപിക്ക് ഒപ്പു കൊടുത്തത്..! നടക്കട്ടെ നമ്മളൊക്കെ പാവങ്ങള്‍..;)

അച്ചു said...

ഓട്രാ....എന്തുട്ട അവിടെ കത്തിച്ചത്?? പോയി കെടത്തിക്കൊ...ഇല്ലേല്‍ പണി കിട്ടും...നിന്നെ അവര് പൊക്കും...!!!!

ഏ.ആര്‍. നജീം said...

പണ്ടാറം ...മനുഷേനേ പേടിപ്പിച്ചു കളഞ്ഞു. ഒരു ഗ്ലാസ്സ് വെള്ളവും എടുത്തോണ്ട് വന്നാ ഈ പോസ്റ്റ് തുറന്നത് (അമ്മയാണേ സത്യം പച്ചവെള്ളമാണേ.. )

ദിദാ.....ദിതാ...മലയാളിയുടെ കുഴപ്പം.. സ്വസ്തമായി ആരേയും ജ്യോലി ചെയ്യാന്‍ സമ്മതിക്കൂലാ അത് അങ്ങ് സൂര്യനായാല്‍ പോലും..

പ്രയാസീ , തെറ്റി ധരിക്കല്ലെ സങ്കടം കൊണ്ട് പറഞ്ഞു പോകുന്നതാട്ടോ...ഈ ജന്മത്ത് നീ നന്നാവുന്ന യാതൊരു ലക്ഷണത്തിന്റെ കണിക പോലും ഞാന്‍ നോക്കിയിട്ട് കാണുന്നില്ല.. :)

മയൂര said...

ഹഹഹ..പടംസ് കിടു...കമന്റുകളും..:)

ചന്ദ്രകാന്തം said...

പ്രയാസീ...,
അതു കത്തിത്തീരുന്ന സൂര്യനാ.. പേടിയ്ക്കണ്ടാ..
നാളെയ്ക്കുള്ള പുതിയ സൂര്യനെ, കിഴക്കേപ്പുറത്ത്‌ അതിന്റെ സ്പോന്‍സര്‍മാര്‌ കൊണ്ടുവച്ചോളും.
സമാധാനപ്പെട്‌.
(പടം ഭംഗ്യായീ..ട്ടൊ.)

Ziya said...

ഹഹഹ!
കലക്കി മച്ചൂ :)
(സൂഷിച്ചോളണ്ടി!!!)

സുല്‍ |Sul said...

:) ഇതെവിടെയാ സ്ഥലം?

-സുല്‍

മന്‍സുര്‍ said...

പ്രയാ....

അയ്യോ...ഇതെങ്ങിനെ സംഭവിച്ചു.....
ഇവിടെയും ഇതു പോലൊരു സാധനം കത്തി വീണു..

അപ്പോ ഇതു കുറെ ഉണ്ടല്ലേ..ജിദ്ദയില്‍

സൂപ്പര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്

നന്‍മകള്‍ നേരുന്നു

Typist | എഴുത്തുകാരി said...

ഓ, അപ്പോ അവിടെയൊക്കെ അസ്തമനത്തിനു് പുകയും ഉണ്ടാവുമല്ലേ? അതു ശരി.

kuttoosan said...

എടോ... പ്രയാസീ...
തന്നെപ്പറ്റി എനിക്ക്‌ അത്യാവശ്യം നല്ല മതിപ്പൊക്കെയുണ്ടായിരുന്നു.. എല്ലാ പോസ്റ്റിലും കയറി മത്സരിച്ച്‌ കമന്റിടുന്നതൊഴിച്ചാല്‍ തന്നില്‍ വലിയ ദോഷമൊന്നും ഞാന്‍ കണ്ടില്ല...

എന്നാല്‍ ഇപ്പോള്‍ തന്റെ തനിനിറം മനസ്സിലായി.. നീയെന്താ പറഞ്ഞത്‌ ചെന്നായയുടെ റോളാണ്‌ എനിക്കെന്ന്‌.. അതേടോ... പക്ഷെ.. നിന്റെയൊക്കെ റോള്‍ കുറുക്കന്റെയാ.. കാര്യം കാണാന്‍ .. മണപ്പിച്ച്‌ നടക്കുന്ന സി ക്ലാസ്‌ കുറുക്കന്റെത്‌...

എത്ര സൗന്ദര്യമുണ്ടായാലും വേശ്യയാണെന്ന്‌ തെരുവില്‍ നിന്ന്‌ വിളിച്ചുപറഞ്ഞാല്‍ ഭോഗിക്കാന്‍ തോന്നില്ലത്രെ.. ഹ ഹ ഹ.. നിന്റെയൊക്കെ യഥാര്‍ത്ഥ മുഖം ആര്‍ക്കാ അറിയാന്‍ കഴിയുക... വിളക്കണച്ചാല്‍ അമ്മച്ചിയും ചരക്കാണെന്ന്‌ പറയുന്ന കൂട്ടത്തിലാവാതിരുന്നാല്‍ ഭാഗ്യം... അങ്ങിനെയാവരുതെന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

പിന്നെ നീയെന്താ ഡയലോഗടിച്ചത്‌..'അവിടെ കമന്റിടാ നീ നാറുമെന്നോ..' എടാ.. മോനേ.... സെപ്റ്റിംഗ്‌ ടാങ്ക്‌ അത്തറിനെപ്പറ്റി സംസാരിക്കുന്നതു പോലുണ്ടല്ലോ.. നിന്റെ വാക്കുകള്‍.. ഞാന്‍ മാറി നിന്നൊന്ന്‌ ചിരിക്കട്ടെ....

പ്രയാസി said...

കൂട്ടുകാരാ..എന്നെ ഇവന്മാര്‍ എന്നെ പോക്കി..!..:)

നജീമിക്കാ..കൊണ്ടുവന്ന വെള്ളം കുടിച്ചേച്ചും പൊക്കൊ..! അതു പച്ചവെള്ളമാണൊ പഴുത്ത വെള്ളമാണൊ എന്നൊക്കെ ഞങ്ങ തീരുമാനിക്കും..:)

മയൂരാമ്മെ..ഠാങ്ക്യു..:)

ചന്ദേച്ചീ..ആരാ അപ്പം ആ പരിപാഡി സ്പോന്‍സര്‍ ചെയ്യുന്നത്..!? ചന്ദ്രകാന്തം പ്രൊഡക്ഷനാണാ..!?..:)

സിയാ..അങ്ങനെ ആവണ്ടി..:)

സുല്ലേ..റുബ് അല്‍ ഖാലി..:)

മന്‍സൂ.. ഇതു തോനം ഉണ്ട്രാ..:)

എഴുത്തുകാരീ..ഉം സത്യമാ..എന്നും ഇതു പോലെ കത്തിപ്പൊകഞ്ഞു വീഴും..:)

പ്രയാസി said...

കുട്ടൂസ്സനണ്ണാ...യെന്തരണ്ണാ..ഇത്..!?

യെവന്റെ ഒരു കാര്യം..ചെറിയ വിശയങ്ങള്‍ക്കു ഇങ്ങനെ വയലന്റാവല്ലും..

അണ്ണനെന്നെ സെപ്റ്റി ടാങ്കാക്കിയ സ്ഥിതിക്ക് ഇനി ഞാന്‍ അണ്ണനെ യെന്നും കാണാന്‍ വരും..!

പിന്നെ എനിക്കിട്ട കമന്റ് ഞാന്‍ ഡിലൂറ്റൂല കേട്ടാ..
അതെനിക്കു കിട്ടിയ അംഗീകാരമാ..!

അണ്ണാ.. അണ്ണനൊരു പെഞ്ചുവ..ഞാന്‍ അണ്ണീന്നു വിളിച്ചോട്ടെ.!

അണ്ണാ.. മുറ്റിയ അണ്ണനോടൊന്നും മുട്ടാനുള്ള മൂ...പ്പ് ഈ പാവം ഞാഞ്ഞൂലുകള്‍ക്കില്ലണ്ണാ..
വിട്ടേരെ..പാവങ്ങള്‍ ജീവിച്ചു പോട്ടെ..

സത്യമായും ഞാനിപ്പ അണ്ണന്റെ ആരാധകനാ..
എന്തൊരു പോളപ്പന്‍ കമന്റുകളാ..

ഐ ലവ് യൂ.. അണ്ണാ.. ഐ ലവ് യൂ..:)

ഗീത said...

ഒരു ബക്കറ്റ് വെള്ളത്തിലൊതുക്കുന്നതെന്തിന്‍? കേരളത്തില്‍ നിന്ന് ഒരു ഫയര്‍ എഞ്ചിന്‍ തന്നെ അയച്ചിട്ടുണ്ട്. പിന്നെ ഇവിടത്തെ റോഡുകളില്‍ കൂടി ഓടി അവിടെ എത്തുമ്പഴത്തേക്കും, ആ മണല്‍പ്പുറമാകെ കത്തിപ്പോകുമൊ എന്ന ആ‍ധിയേ ഉള്ളൂ.....

നിരക്ഷരൻ said...

ഒരുപാട് പ്രാവശ്യം കണ്ടിരിക്കുന്ന രംഗം. പക്ഷെ അന്നൊന്നും ഇങ്ങനെ ഒരു പടത്തിന്റെ സാദ്ധ്യതയെപ്പറ്റി അലോചിച്ചില്ല.

പ്രയാസിയോട് അസൂയ തോന്നുന്നു. നന്നായിരിക്കുന്നു.