Sunday, February 22, 2009

കടന്നല്‍!
കൂലങ്കഷമായ അന്വേഷണത്തിലാണ് അതോണ്ട് ഞാനധികം ഡിസ്റ്റര്‍ബ് ചെയ്തില്ല, പണി കിട്ടിയാലൊ!?ഇച്ചിരി പ്രയാസപ്പെട്ടെങ്കിലും വാടകക്ക് ഒരു ഹെലികോപ്ടര്‍ കിട്ടിയതോണ്ട് ഈ വ്യൂ എടുക്കാന്‍ പറ്റി!


പള്‍സര്‍ ബൈക്ക് സ്റ്റാന്റിട്ട് വെച്ച പോലെ.. എന്താ സ്റ്റൈലാ ഇവന്..!
വല്യ പുതുമ കാണില്ലെങ്കിലും ഇവിടെ എന്റെ പണി സ്ഥലത്ത് (റൂബ് അല്‍ ഖാലീല്‍ ) ആദ്യമായി കണ്‍ണ്ടപ്പോള്‍ ക്ലിക്കി പോസ്റ്റീന്നെ ഉള്ളു..:)

29 comments:

പ്രയാസി said...

മൊത്തത്തില്‍ അലൈമെന്റ് തെറ്റിക്കിടക്കുകയാ..:(

Riaz Hassan said...

gud shots...keep it up

ശിവ said...

ഹായ് കൊള്ളാലോ പള്‍സര്‍.....

ശ്രീഹരി::Sreehari said...

ഇത്തിരി പ്രയാസപ്പെട്ടു കാണുമല്ലോ?
പള്‍സാര്‍ ഫോട്ടോയും അടിക്കുറിപ്പും ഉഗ്രന്‍!

പൊറാടത്ത് said...

Nice one..

ശ്രീ said...

പള്‍സര്‍ കലക്കി. അവന്‍ തിരിഞ്ഞ് ആക്രമിച്ചിരുന്നേല്‍ കാണാമായിരുന്നു... ;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു കുത്തിന്റെ കുറവുണ്ടാരുന്നു

ബിന്ദു കെ പി said...

ഹ..ഹ.പൾസർ കലക്കീ..

ആഗ്നേയ said...

കൊമ്പൊടിയുംന്നു പേടിച്ചുകുത്താഞ്ഞതാവും.;)

പാറുക്കുട്ടി said...

കുത്തുകിട്ടിയോ?

പടം ഉഗ്രൻ!

...പകല്‍കിനാവന്‍...daYdreamEr... said...

എന്നാലും പ്രയാസിക്ക് പറ്റിയ കമ്പനി തന്നെ... ! രണ്ടാളും കുത്തുമോ?
:)
നല്ല പടങ്ങള്‍... !

നന്ദകുമാര്‍ said...

ഗൊള്ളാം!! പള്‍സറും ഹെലികോപ്റ്റര്‍ വ്യ്യും നന്നായി ;)

(പള്‍സര്‍ ബൈക്ക് കണ്ട് എന്റെ ഒരു സുഹൃത്ത് : ഈ ബൈക്ക് ഗര്‍ഭിണിയായോ?)

സുല്‍ |Sul said...

കൊള്ളാലോ പള്‍സര്‍.

ഇതേതാ ക്യാ-മറ? നീ പുതിയ കാമറാ വാങ്ങിയൊ? അല്ലെങ്കില്‍ കടന്നെല്ലിന്റെ കുത്തു വാങ്ങിയൊ

-സുല്‍

നീര്‍വിളാകന്‍ said...

അത്യുഗ്രന്‍ ചിത്രങ്ങള്‍!!! അതിലേറെ നല്ല അടിക്കുറുപ്പ്.... അഭിനന്ദനങ്ങള്‍!

വികടശിരോമണി said...

ശരിയ്ക്കും ലൂസായി,അല്ലേ?

അനൂപ്‌ കോതനല്ലൂര്‍ said...

ഒരു കുത്തു കിട്ടിയാലെങ്കിലും നന്നാകുമായിരുന്നു

ചങ്കരന്‍ said...

വെറുതെ ഞങ്ങടെ ഒരു സന്തോഷത്തിനേലും ഒരു കുത്തുകിട്ടി എന്നു പറയാമാരുന്നു.

തെന്നാലിരാമന്‍‍ said...

പള്‍സറിനോടുള്ള ഉപമ കലക്കി :-)

ഹരിശ്രീ said...

:)

smitha adharsh said...

പണി കിട്ടാതിരുന്നത് ഭാഗ്യം...!
നല്ല ചിത്രങ്ങള്‍..

അലി said...

നല്ല ചിത്രങ്ങള്‍..

അലി said...

നല്ല ചിത്രങ്ങള്‍..

Shaji Thajudeen said...

Daii..

Ennu thudangi padam pidutham

where r u, u okay

കുമാരന്‍ said...

ഹ ഹ ഹ.. പൾ‌സർ‌ കസറി..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഉപമ കൊള്ളാ‍ാം.. കൊള്ളാമായിരുന്നു കുത്തിയിരുന്നെങ്കിൽ.


ഓ.ടോ

എവിടെയാണു മാഷെ ,കാണാനില്ലല്ലോ

പി.സി. പ്രദീപ്‌ said...

ഇത്തിരി പാടുപെട്ടുകാണുമല്ലോ.
ഞാന്‍ കുറച്ചുനാളായി ശ്രമിക്കുന്നു.
ക്യാമറ കയ്യില്‍ ഉള്ളപ്പോള്‍ ഇവന്‍(ള്‍) അടങ്ങി ഇരിക്കില്ല. ഇവന്‍(ള്‍) അടങ്ങിഇരിക്കുംബോള്‍ ക്യാമറ കയ്യില്‍ കാണത്തില്ല.
നന്നായി.

യൂസുഫ്പ said...

അല്ല ഇങ്ങളെ കണ്ടിട്ട് കൊറച്ചീസായല്ലാ..

ഇപ്പൊ ഏതാണ്ട് പുതിയ പടപ്പുമായീട്ടാണല്ലൊ..?

Rani Ajay said...

:)

മേഘമല്‍ഹാര്‍(സുധീര്‍) said...

3വട്ടവും അവന്‍ ക്ഷമിച്ചല്ലോ. ഭാഗ്യം.