Monday, February 4, 2008

മരുഭൂമിയിലെ താറാവ്..!

ബദുക്കളുടെ ഗ്രാമമായ യബ്രിനില്‍ പോകണമെങ്കിലും 400 കിലോമീറ്റര്‍..! ഇതിനിടക്കൊന്നും വെള്ളം കണ്ടതായി ഓര്‍ക്കുന്നില്ല..! ഈ താറാവുകള്‍ എവിടെ നിന്നാവും വന്നത്..! ദൂരെ ആളെക്കാണുമ്പോഴേക്കും പറന്നു കളയുന്നു..:(
ചിറകില്‍ ലേശം നീലക്കളറുമായി ഒരാള്‍..!
വേറൊരു തിളങ്ങുന്ന സുന്ദരി..!

ഇങ്ങനൊരെണ്ണം ഞാനെടുക്കാന്‍ പെട്ട പാട്..!
ഇവയെക്കുറിച്ചു വിശദീകരിക്കാനൊന്നുമറിയില്ല..! വല്ലാത്തൊരു ഗന്‍ഫ്യൂഷന്‍ മാത്രം..
“എവിടെന്നു വന്നു നീ..
എങ്ങോട്ട് പോയി നീ..“

40 comments:

പ്രയാസി said...

“എവിടുന്നു വന്നു നീ..
എങ്ങോട്ട് പോണ് നീ..”

ഫോട്ടൊകള്‍ അത്ര ഗുമ്മാക്കാന്‍ പറ്റിയില്ല..
അതിനുള്ള സമയം അതുങ്ങളു തന്നില്ല..:(

ഒരു ഡക്ക് പോസ്റ്റ്..:)

ഗിരീഷ്‌ എ എസ്‌ said...

ഫോട്ടോ മനോഹരമായി...
ആശംസകള്‍...

(ഒരു താറാവിനെ പോലും വെറുതെ വിടില്ലാ ല്ലേ...)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്നാലും ഇത്രയൊക്കെ ഒപ്പിച്ചില്ലെ ഹിഹി..
ഈ ഗുമ്മൊക്കെ മതി കെട്ടൊ ഹിഹി..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പാവം ഈ ഫോട്ടൊ എടുത്തുകഴിഞ്ഞ് ഇതിനെ പിടിച്ച് ഫ്രൈ ആകിയൊ..?

Ziya said...

കൊള്ളാം...താറാവിനെ മരുഭൂമീല്‍ കണ്ടപ്പോള്‍ ഒരു രസം :)

Rammohan Paliyath said...

അവിശ്വസനീയം. സുന്ദരം. സന്തോഷം.

പപ്പൂസ് said...

അങ്ങനെയോ? ഇത് ഡക്കോ... ഒന്നു പുറകേ പോവണ്ടേന്റെ പ്രയാസിയേ. ചെല്ലക്കിളികളുടെ പുറകേ മാത്രേ പോവൂ?

ആ രണ്ടാമത്തെ ഫോട്ടത്തില്‍ കണ്ടത് വെള്ളമല്ലേ?

പ്രയാസി said...

ദ്രൌപദി..:)

സജി.. പക്ഷിപ്പനി പേടിച്ച് പിടിച്ചില്ല..! (പിടിക്കാനങ്ങു ചെന്നാ മതി..:)

സിയാ..ഞാനും ആ രസത്തിലാ ഇതു പൊസ്റ്റിയത്..:)

ഒന്‍ സാലോവ്..ഹി,ഹി ആക്കിയതാണാ..;)

പപ്പൂസെ നീ ജീവനോടെ ഒണ്ടാ..
നിനക്കു എപ്പോഴും വെള്ളത്തിലാണല്ലൊ നോട്ടം..!
അതു “സ്വീറ്റ് വാട്ടര്‍” പണിയൊക്കെ കഴിഞ്ഞു റിഗ്ഗിലുള്ളോര്‍ അതീന്നു സ്ട്രായിട്ടു വലിച്ചു കുടിക്കും..ഓ.സി.ആര്‍ കുളമെന്നും പറയാം..;)

ദിലീപ് വിശ്വനാഥ് said...

താറാവിനെപ്പോലും വെറുതെ വിടരുത് കേട്ടാ..

ബൈജു സുല്‍ത്താന്‍ said...

താറാവ് മുട്ട കിട്ടുമോ? കോഴിമുട്ടക്കു ഭയങ്കര വില..!

siva // ശിവ said...

“എവിടെന്നു വന്നു നീ..
എങ്ങോട്ട് പോയി നീ..“നല്ല വരികള്‍....ഫോട്ടോ നന്നായി....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചെല്ലക്കിളികളെ വിട്ട് ഇപ്പ താറാവിന്റെ പിറകേ ആണോ???

പാവങ്ങള്‍ ജീവനും കൊണ്ട് ഓടീതാവും.

ധ്വനി | Dhwani said...

എല്ലാം സുന്ദരികള്‍! രണ്ടാമത്തെ സുന്ദരി 'ഇത്തിരി വെള്ളം കണ്ടീട്ടു ചത്താ മതീ'ന്നല്ലേ മനസ്സില്‍ പറയുന്നേ? അല്ലേ? അല്ലേ?

ബൈ ദ വേ, സ്ഥലജല ഭ്രമം എന്നൊരസുഖമുണ്ട്. അതു വരുന്നാല്‍ 99 ശതമാനം പടം പിടുത്തക്കാരും താറാപടമെടുക്കാന്‍ പാഞ്ഞു നടക്കുമ്പോള്‍ മുങ്ങിച്ചാകാറാണു പതിവ്!

വേണു venu said...

പാവം പാവം താറാവ്. ചിത്രങ്ങള്‍‍ നന്നായി.:)

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രയാസീ,
പൂവന്‍ താറാവിനെ കാണിച്ചിട്ട്‌, തിളങ്ങുന്ന സുന്ദരി എന്ന് വിശേഷിപ്പിച്ചതില്‍ സുന്ദരന്മരായ ആണ്‍വര്‍ഗ്ഗത്തിന്റെ ശ്ക്തിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു! ഫെമിനിസ്റ്റുകള്‍ വല്ലവരും ഉണ്ടെങ്കില്‍ ഞാന്‍ ഓടി! താറാവുകള്‍ ഉഗ്രന്‍, കണ്ടിട്ട്‌ നാവില്‍ വെള്ളമൂറുന്നു! ( വെറുതേപറഞ്ഞതാ, പാവങ്ങള്‍). പടങ്ങള്‍ നന്നായിട്ടുണ്ട്‌. ആശംസകള്‍

ദേവന്‍ said...

അപ്പ ലവന്മാര്‍ (ലവളലല്ല, ഷാനവാസിന്റെ കമന്റ് നോക്കൂ) മരുഭൂമീലും വരാറുണ്ടോ? പടം കൊള്ളാംസ്

Gopan | ഗോപന്‍ said...

പ്രയാസി മാഷേ..

മരുഭൂമിയില്‍ താറാവിന്‍റെ പുറകിലോടുന്ന ആദ്യത്തെ ബ്ലോഗ്ഗര്‍ എന്ന ബഹുമതി അങ്ങേക്ക് തന്നെ.. ആട്ടെ.. എന്നിട്ട് താറാവ് റോസ്റ്റ് എങ്ങിനെയിരുന്നു.. ഞാന്‍ പുറത്തു പറയില്ല..

Pongummoodan said...

:)

Sharu (Ansha Muneer) said...

ആരേയും വെറുതെ വിടരുത്.... ചെല്ലക്കിളി ആയാലും ചെല്ലതാറാവായാലും...:)

ശ്രീ said...

എവിടുന്നു വന്നതായാലും എങ്ങോട്ട് പോകുന്നതായാലും ശരി, എല്ലാരും ഗ്ലാമറു തന്നെ.
:)

അച്ചു said...

ഫയങ്കരം...::))എന്നാലും

“എവിടുന്നു വന്നു നീ..
എങ്ങോട്ട് പോണ് നീ..”

ദെന്താദ്?? താറാവായാലും അടവ് പഴയത് തന്നെ..::))

ചന്ദ്രകാന്തം said...

ഒസീയാര്‍ കുളത്തില്‍ മുഖം മിനുക്കുന്ന താറാവോ...!!!!
....ന്നാലും പ്രയാസീ.....

മന്‍സുര്‍ said...

പ്രയാസി...

നന്നായിട്ടുണ്ട്‌ താറാവ്‌

നന്‍മകള്‍ നേരുന്നു

യാരിദ്‌|~|Yarid said...

എടാ പ്രയാസി ചിത്രം നന്നായിരിക്കുന്നു എന്നു പറഞ്ഞാല്‍ നീ അഹങ്കരിക്കും,

കൂട്ടരെ വേറെ ആരൊ എടുത്ത ഫോട്ടൊയെടുത്തിട്ടിരിക്കുവ ഇവന്‍, ഇവനെ വിശ്വസിക്കരുത്...;)

അഭിലാഷങ്ങള്‍ said...

പ്രയാസീ,

ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു.

ചിത്രങ്ങളേക്കാള്‍ അത് അവതരിപ്പിച്ചിരിക്കുന്ന രീതിയാണ് എനിക്കിഷ്ടപ്പെട്ടത് എന്ന സത്യം ഞാനിവിടെ തുറന്നുപറയുന്നു. :-)

“എവിടെന്നു വന്നു നീ..
എങ്ങോട്ട് പോയി നീ..“


വരികള്‍ ഇഷ്ടപ്പെട്ടു.

ബട്ട്, ഞാന്‍ പോസ്റ്റിട്ടിരുന്നെങ്കില്‍..

“എവിടെന്നു വന്നു നീ..
എവിടേക്ക് പോണു നീ..“

എന്നായിരുന്നു എഴുതുക എന്ന സത്യം ഞാന്‍ തുറന്ന് പറയുകയാ‍ണ്. അതാ എനിക്ക് നന്നായിതോന്നുന്നത്.

ഓഫ്:

ഈ ആഴ്ച ഞാന്‍ സത്യമേ പറയൂ.. ഗാന്ധിജിക്ക് പഠിച്ചോണ്ടിരിക്കുവാ..
:-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പാവം താറാവ് ഫ്രൈ(ഇപ്പോഴേക്കും വയറ്റിലെത്തീട്ടുണ്ടാവുമല്ലോ അല്ലേ)

ഓണ്‍ ടോ:: തെന്താദീ സ്വീറ്റ് വാട്ടര്‍?
“ബദുക്കളുടെ ഗ്രാമമായ യബ്രിനില്‍ പോകണമെങ്കിലും 400 കിലോമീറ്റര്‍..! ഇതിനിടക്കൊന്നും വെള്ളം കണ്ടതായി ഓര്‍ക്കുന്നില്ല.” ആ കാണുന്നതു വെള്ളമല്ലെങ്കില്‍ പിന്നെ?

സുല്‍ |Sul said...

പ്രയാസീ
ആ താറാക്കള്‍ ജീവിച്ചു പൊയ്ക്കോട്ടെ. ബദുവെങ്കില്‍ ബദു, സ്വീറ്റെങ്കില്‍ സ്വീറ്റ് എങ്ങനെയെങ്കിലും.

ചെത്ത് പടംസ് :)
-സുല്‍

G.MANU said...

മരുഭൂമിയിലും താറാവോ കര്‍ത്തവേ

പ്രയാസി said...

വാല്‍മീകി..:)

ബൈജു..വലിയ ബുദ്ധിമുട്ടാ..മ്വാനെ..:)

ശിവകുമാര്‍..:)

പ്രിയക്കുട്ടി..ആരുപറഞ്ഞു ചെല്ലക്കിളികളെ വിട്ടൂന്ന്..:)

ധ്വനി.. ഗുളു ഗുളു ബ്ലും..മത്യാ..;)

വേണു മാഷെ..:)

ഷാനവാസ് ഭായ്..വളരെ നന്ദി..! അറിവില്ലായ്മയാണു കേട്ടാ ക്ഷമിക്കണേ..:)

ദേവേട്ടാ.. ഒരാഴ്ച ഇവിടുണ്ടായിരുന്നു..!
ഒരു വലുതും മൂന്ന് ചെറുതും, ഇവരെ കുറിച്ചു ഒന്നു വിശദീകരിക്കാമൊ..!?

ഗോപാ.. പിടിക്കാന്‍ പറ്റീല്ലാ..:(

പോങ്ങുമ്മൂടന്‍..:)

ഷാരുക്കൊച്ചെ..:)

ശ്രീക്കുട്ടാ..:)

കൂട്ടാരാ..താറാവെന്നു കരുതി അടവു മാറ്റാന്‍ പറ്റൂ..:)

ചന്ദ്രേച്ചിയേ..മാണ്ടാ മാണ്ടാ..:)

മന്‍സൂ..നന്മകള്‍ നേരുന്നു..നേര്‍ന്നു കൊണ്ടേയിരിക്കുന്നു..നേര്‍ന്നു കൊണ്ടേയിരിക്കും..;)

വഴിപോക്കാ..ഗള്ളാ..നീ കണ്ട് പിടിച്ചു കളഞ്ഞല്ല്..:)

ടാ അഭീ.. എനിക്കിനി മരിച്ചാലും വേണ്ടില്ല..! പാരയല്ലാത്ത ഒരു കമന്റ് നിന്റെ കൈയ്യില്‍ നിന്നും കിട്ടിയല്ലൊ..:)

ചാത്താ.. സത്യമായിട്ടും പിടിക്കാന്‍ പറ്റീല്ലെടാ..:(

ഇവിടെ കുഴിച്ചെടുക്കുന്ന വെള്ളം തന്നെയാണ് റിഗ്ഗിലെ എല്ലാ ആവശ്യങ്ങള്‍ക്കും എടുക്കുന്നത്..! ആ വെള്ളം ക്ലീന്‍ ചെയ്യാന്‍ വലിയൊരു സംവിധാനം തന്നെ ഇവിടുണ്ട്. അതില്‍ നിന്നും ഒഴുക്കികളയുന്ന വാട്ടറാണ് ഈ വാട്ടര്‍.

“ഇതിനിടക്കൊന്നും വെള്ളം കണ്ടതായി ഓര്‍ക്കുന്നില്ല.”

“ഇതിനിടക്ക്“ എന്നാ....

യബ്രിനിലും റിഗ്ഗിലും വെള്ളമുണ്ട്..ഇനിയും മനസ്സിലായില്ലെങ്കില്‍ കുട്ടൂസ്സനെ വിളിക്കും ഞാന്‍..;)

പ്രയാസി said...

സുല്ലാക്കാ..അതന്നെ നമുക്കു കിട്ടാത്ത താറാവല്ലെ പാവങ്ങള്‍ എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ..;)

മനുജീ..ഞാനുമാദ്യം വട്ടായി..ഇതുങ്ങള്‍ എത്ര കിലോമീറ്ററുകളാവും പറന്നു വരുന്നത്..! അതൊ മരുഭൂമിയിലുള്ളവയാണൊ..! ഒരു ഐഡിയയുമില്ല..

ഇവിടെയുള്ള രണ്ടു പക്ഷിശാസ്ത്രഞ്ജന്മാരും എവിടെ പോയീ...!?

Rejesh Keloth said...

ചേട്ടായിയേ, ഇതാണോ ഈ മരുപ്പച്ച കണ്ട താറാവ് എന്നു പറയുന്ന ഐറ്റം..
രാത്രിയില്‍ കൈയ്യില്‍ ചൂട്ടും കെട്ടി ഒരു പ്രൊഫൈല്‍ പടം കണ്ടപ്പഴേ തോന്നി, രാത്രിഞ്ചരനാണെന്ന്.. അതപ്പോള്‍ താറാപിടുത്തം ആണല്ലേ...:-)
നന്നായിരിക്കുന്നു...

കുറുമാന്‍ said...

മരുഭൂമിയിലെ താറാവ് ചിത്രങ്ങള്‍ നന്നായി.......ഞാനായിരുന്നേല്‍ താറാവിറച്ചിയുടെ പടം കൂടി ഇടുമായിരുന്നു.

ഏറനാടന്‍ said...

അറബിതാറാവ് നല്ല ചന്തമുള്ള താറാവ്.. എണ്ണക്കളര്‍ വെട്ടിത്തിളങ്ങുന്നു കഴുത്തില്‍..

നവരുചിയന്‍ said...

വല്ല അറബികളും ബിരിയാണി ഉണ്ടാകാന്‍ കൊണ്ടു വന്നത് ആയിരിക്കും . നല്ല കിടിലന്‍ താറാവുകള്‍ അല്ല താറാവ് ചിത്രങ്ങള്‍ .

Rafeeq said...

:-) ;-)

നിലാവര്‍ നിസ said...

ഉഷാറാ‍യിട്ടുണ്ട് താറാ‍വും തലക്കെട്ടും..

സാക്ഷരന്‍ said...

വെള്ളമില്ലാത്തിടത്ത് എങിനെ നീന്തും താറാവ് ? നീന്തല് മറന്നു പോകുമോ ?
നല്ല ഫോട്ടോകള്

ഏ.ആര്‍. നജീം said...

പ്രയാസി ഈ ഫോട്ടോകള്‍ എടുക്കാന്‍ അത്ര പാടുപെട്ട് കാണും എന്ന് തോന്നുന്നില്ല. കാരണം ഈ താറാപ്പറവകള്‍ "മനുഷ്യരെ" കണ്ടാല്‍ മാത്രമേ ഓടി ഒളിക്കൂ... :)

അല്ല, വെള്ളം കണ്ട ഓര്‍മ്മയില്ല എന്നും പറയുന്നു രണ്ടാമത്തെ ചിത്രത്തില്‍ നല്ല വെള്ളവും. ഇതെന്താ ഇങ്ങനെ .. ഇനി പ്രയാസി വെള്ളം കണ്ട് കാണും പക്ഷെ ഓര്‍മ്മയില്ല്ലാഞ്ഞിട്ടാകും അല്ലെ.... ങൂ,,,

ഗുമ്മന്‍ ഒന്നും ആയില്ലെങ്കിലും ഒരു അര ഗുമ്മൊക്കെ ഈ പടത്തിനുണ്ട് കേട്ടോ പ്രയാസീ... :)

ദേവന്‍ said...

പ്രയാസിയേ,
മല്ലാര്‍ഡ് അഥവാ സാധാരണ കാട്ടുതാറാവുകള്‍ ആണ് ഇത്, വിക്കിയില്‍ സചിത്ര ലേഖനമുണ്ട്
http://en.wikipedia.org/wiki/Mallard

നിറമുള്ളവന്‍ പൂവന്‍. ചാരക്കളറില്‍ വലിപ്പമെത്തിയത് പിട ചെറിയ ചാരക്കളറുള്ളത് കുഞ്ഞ്

കാടും കുളവും ഉള്ള നാട്ടിലേക്ക് അവന്മാര്‍ പറന്നു വരാറുണ്ട്, സൌദിയിലും കാണുമായിരിക്കും, (അറിയില്ല). യൂ ഏ ഈയില്‍ സാഫയിലും മറ്റും ലവന്മാരെ കാണാറുണ്ട്.

ജാഗ്രത: കാട്ടു താറാവുകള്‍ പക്ഷിപ്പനിയുടെ ഏറ്റവും നല്ല വാഹകരാണത്രേ, ലവനു പനി കാര്യമായി വരികയുമില്ല, ബാക്കിയുള്ളവര്‍ക്ക് പകര്‍ത്തുകയും ചെയ്യും. അതുകൊണ്ട്, ലവനെ കണ്ടാല്‍ കെട്ടിപ്പിടിക്കരുത്, ഉമ്മവയ്ക്കരുത് :)

പ്രയാസി said...

സതീര്‍ത്ഥ്യാ.. ഞാന്‍ രാത്രിഞ്ചരന്‍ മാത്രമല്ല..! പകലഞ്ചരനും കൂടിയാ.. പകലു ചൂട്ടു വേണ്ടാ..:)

കുറുജീ.. താറാവൊക്കെ അതല്ലെ അവിടുന്നു കൂടും കുടുക്കയുമെടുത്ത് ഇങ്ങോട്ടു പോന്നത്.. കുറ് കുറു കുറാ.. എന്നവരു പറഞ്ഞപ്പോഴെ ഞാന്‍ നിരീച്ച്..:)

ഏറനാടാ.. താറാവിന്റെ കഴുത്തിലും എണ്ണ കാണുന്ന ഭാവനാ സമ്പന്നാ.. നമിച്ചു..:)

നവ രുചിയാ..പ്രയാസി ഡീസന്റാ.. ദേവേട്ടന്‍ പറഞ്ഞ കണ്ടാ.. ഇതു മല്ലാഡാ..!..:)

റഫീഖെ.. നീ ക്ലോസപ്പ് പരസ്യത്തില്‍ അഭിനയുക്കണാ.. എല്ലാടത്തും സ്മൈലിയാണല്ലൊ..! ചെല്ലാ എന്തിരെങ്കിലും കൂടിച്ചേര്‍ത്ത് എഴുത്..:)

നിലാവര്‍നിസാ..ഠാങ്ക്യു..:)

സാക്ഷരന്‍.. നമ്മള്‍ നീന്തുന്നില്ലെ..:)

നജീക്കാ......... grrrrrrrrrrrr ഞാന്‍ കുട്ടൂസനെ വിളിക്കും..:)

ദേവേട്ടാ.. ബ്ലുമ്മ..:)

ഇവര്‍ വന്നപ്പോള്‍ ചിലര്‍ പിടിക്കാന്‍ ശ്രമം നടത്തി. പക്ഷിപ്പനിയുടെ വാഹകരാണെന്ന് നോട്ടീസ് ബോര്‍ഡില്‍ എഴുതി..! അതോടെ ആ ശ്രമം ഉപേക്ഷിച്ചതാ..
വിവരണത്തിനും ഉപദേശത്തിനും നന്ദി..:)