Sunday, January 25, 2009

ഞാന്‍ കണ്ടെത്തിയ വധു!

സൗദിഅറേബ്യയിലെ ദമാമില്‍ നിന്നും റൂബ് അല്‍ ഖാലി മരുഭൂമിലേക്കുള്ള യാത്രയിലെ ചില ദ്യശ്യങ്ങള്‍...















ആദ്യമൊരു കണ്ണാടിക്കാഴ്ച..!














തലവന്‍ കൂടെയുള്ളതു കൊണ്ട് കാറില്‍ നിന്നും ഇറങ്ങിയുള്ള പടമെടുപ്പ് പറ്റില്ല..:( ഉള്ളതു കൊണ്ട് അങ്ങട്ട് ത്യപ്പതിയാകുക.














അബ്കേക്കിലെ ഒരു മണ്ണുമല! മണല്‍ക്കൂനകള്‍ കേക്ക് പോലിരിക്കുന്നത് കൊണ്ടാകാം ഈ സ്ഥലത്തിനു അബ്കേക്കെന്നു പേരു വീണത്.














അല്‍ഹസ്സയില്‍ നിന്നുള്ള ദ്യശ്യം, അകലെ ഏതൊ കമ്പനിയുടെ ക്യാമ്പ് കാണാം














മണല്‍ക്കൂനയാണൊ പാറയാണോന്ന് മാഫീമാലൂം..എന്തിരായാലും ഒരു വഴിക്കു പോണതല്ലെ ഇരിക്കട്ട്..!














നാന്നൂറോളം കിലൊമീറ്റര്‍ സഞ്ചരിച്ചിട്ടും ഒരു ഗട്ടര്‍ പോലും കാണാത്തതില്‍ അല്‍ഭുതം തോന്നുന്നു, മഴയില്ലാത്തതു കൊണ്ടാണൊ!? അതൊ..നാട്ടിലെപ്പോലെ നല്ല "പിടിപ്പുള്ള" കോണ്ട്രാക്ടര്‍ സാറമ്മാരില്ലാത്തതൊ!?














ഹരാദെന്ന സ്ഥലമെത്തിയപ്പോഴേക്കും റോഡ് ബ്ലോക്കിക്കൊണ്ട് ഒരു കലിപ്പ് ടീം വരുന്നു..!














എവനെയെങ്കിലും ഒന്നു മുട്ടിയാല്‍ ഫുലൂസ് എണ്ണിക്കൊടുക്കണം അതോണ്ട് വണ്ടി നിര്‍ത്തിക്കൊടുത്തു.














ലെഫ്റ്റ് റൈറ്റ്.. ലെഫ്റ്റ് റൈറ്റ്.. കുറ്റികളും പറിച്ചോണ്ട് ഇതെവിടെപ്പോണ്..














ഇടക്കൊരു കുഞ്ഞന്‍,















വന്നല്ലൊ വനമാല, ഇതാണ് നുമ്മടെ വധു! ശ്ശൊ! സോറി "ബദു" അച്ചരപ്പിശാശ്..:) ഓടുന്ന ഒട്ടകപ്പുറത്ത് ഒരു പിടുത്തോമില്ലാതെ ഈ പഹയന്‍ എങ്ങനാ ഇരിക്കുന്നത്!? മുന്‍പൊരിക്കല്‍ ഫ്ലാറ്റായ കുതിരപ്പുറത്തിരുന്നിട്ടും എന്തെക്കൊയെ ഉടഞ്ഞ പോലെ ഫീല്‍ ചെയ്തിരുന്നു..;)












എന്തരായാലും ബദുവിനെ കണ്ട സ്ഥിതിക്ക് ഗാവകളൊക്കെ (അറേബ്യന്‍ ചായ) കുടിച്ചിട്ട് പോകാം, ആ നടുക്കിരിക്കുന്നത് മബ്‌ഹറാന്നു പറയും സുഗന്ധദ്രവ്യങ്ങള്‍ പുകക്കാനുള്ള സാധനം, യബ്രിന്‍ എന്ന ബദു ഗ്രാമത്തിലെ ഒരു സിഗ്നല്‍..!














ഈ കൂജക്കു പറയുന്ന പേര്‍ ദല്ല, ഒഴിച്ചു കൊടുക്കുന്ന കപ്പിനു ഫിഞ്ചാല്‍, അപ്പൊ ദല്ലേന്ന് ഫിഞ്ചാലിലേക്ക് ഇച്ചിരി ഗാവ ഒഴിക്കട്ടെ..! കപ്പുയര്‍ത്താന്‍ പ്രയാസം തോന്നുന്നെങ്കില്‍ അതിലേക്ക് ഇറങ്ങിയും കുടിക്കാം..:)

39 comments:

പ്രയാസി said...

ബദുവിനെക്കാണാന്‍ വന്നവര്‍ക്ക് പ്രയാസിയുടെ ഒരുഫാടു നന്ദി.!
ഗാവകളൊക്കെ കുടിച്ചെങ്കില്‍ നല്ല ഓരൊ കമന്റുകളിട്ടിട്ട് പോയീം..:)

ബദു = കാട്ടറബി

യാരിദ്‌|~|Yarid said...

cool photos..!

നജൂസ്‌ said...

“റൂബ് അല്‍ ഖാലി“ ജിബ്രാന്റെ പ്രണയം പോലെ കണ്ടിട്ടില്ലെങ്കിലും ഞാനീ സ്ഥലത്തെ സ്നേഹിക്കുന്നു. നീയെന്താടാ ലൈലാകുളമൊന്നും കാണാന്‍ പോവാത്തെ...

നജൂസ്‌ said...
This comment has been removed by the author.
കുഞ്ഞന്‍ said...

വധുവത്രെ വധു..വീണ്ടും പറ്റിക്കപ്പെട്ടു..ഇനിയും പറ്റിച്ചാല്‍ ഞാന്‍ ശപിക്കും, ദേഷ്യം വന്നാല്‍ ഞാന്‍ ദുര്‍വ്വാസാവിനെപ്പോലെയാണ്...ജാഗ്രത..!

പടത്തിനൊപ്പം വിവരണവും, അറബി വാക്കിന്റെ മലയാള അര്‍ത്ഥവും കൊടുത്തത് വളരെ ഉപകാരമായി മാഷെ..

പിന്നെ റോഡ്..അത് മഴയുടെ അഭാവം കൊണ്ടായിരിക്കും കുഴപ്പമില്ലാതിരിക്കുന്നത്. ഭായി പറഞ്ഞതുപോലെ മികവുറ്റ കരാറുകാരും അത് ശരിയായ വിധത്തില്‍ മേല്‍ന്നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥന്മാരും ഉള്ളതുകൊണ്ടായിരിക്കും എന്ന കാര്യവും കൂട്ടിവായിക്കപ്പെടണം.

ചാണക്യന്‍ said...

വധുവിനെ കാണാന്‍ ക്ഷണിച്ച് ബദുവിനെ കാണിച്ചതിന് നന്ദി....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

hehehe njanippo aa chaayaglassinte ullilaa...

സണ്ണിക്കുട്ടന്‍ /Sunnikuttan said...

Prayasi, You takes me back to that kingdom. Nice pictures

എതിരന്‍ കതിരവന്‍ said...

അനന്തമായി നീളുന്ന പാത. വന്യത നിറഞ്ഞ മണൽ. ഇവിടെയാണോ ഇവിടെവിടെങ്കിലുമാണോ എന്റെ വധു? ഈ വിജനതയിൽ എന്റെ വധു വന്നു നിൽ‌പ്പുണ്ടോ? പ്രയാസിയുടെ ഭാവന കൊള്ളാം. എന്ന്ട്ട് “പേരിനെങ്കിലും” ഒരു ബദുവിനേയും കണ്ടു.
കാട്ടറബിയും നാട്ടറബിയും തമ്മിലുള്ള അഞ്ചു വ്യത്യാസങ്ങൾ പറയുക (അറിയാൻ മേലാഞ്ഞിട്ടാണേ).

അനില്‍ശ്രീ... said...

പ്രയാസിയേ... വധുവിനെ കണ്ടു,, ഇഷ്ടമായി...

എന്തൊക്കെയായാലും "കുഞ്ഞനേയും" അതിനിടയില്‍ കണ്ടു, ...

Kaippally said...

ചിത്ര അവലോകനം.
ചിത്രം 1) പ്രത്യേകതകൾ ഒന്നുമില്ല. വാഹനത്തിന്റെ വേഗത ചിത്രീകരിക്കാൻ അല്ലെങ്കിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും ചിത്രം എടുത്താൽ വ്യക്തമാവില്ല. മാത്രമല്ല scene ഒന്നും compose ചെയ്യാനും കഴിയില്ല. ഇവിടെ ഉദ്ദേശിച്ച subject roadന്റെ മഞ്ഞ വരയാണെങ്കിൽ അതു് ചിത്രത്തിന്റെ ഒരു വളരെ ചെറിയ പങ്ക്‍ മാത്രമെ വഹിക്കുന്നുള്ളു.

ചിത്രം 2) ഈ seriesൽ അല്പം കൊള്ളാവുന്ന ഒന്നു് ഇതാണു്. ഇതു് ഒരു വൾഅരെ നല്ല ചിത്രമാകുമായിരുന്നു.

വിജനമായ റോഡാണെങ്കിൽ വാഹനത്തിൽ നിന്നും ഇറങ്ങി റോഡിന്റെ dividing stripes ന്റെ നടുക്ക് ഇരുന്നു Low Angleൽ എടുത്തിരുന്നു എങ്കിൽ ചക്രവാളവും Roadഉം ഇരുവശത്തെ മഞ്ഞവരകളും, മേഖാവൃദമായ നീലാകാശവും ചിത്രത്തിനു് ആഴവും വിശാലതയും നൾഗുമായിരുന്നു. പക്ഷെ അങ്ങനെ ഒന്നും സംഭവിച്ചില്ല.


ചിത്രം 3) നല്ല source photograph. പക്ഷെ നല്ല ചിത്രം ആയില്ല. അല്പം contrast കൂട്ടുക ഇടതു വശത്തെ വാഹനങ്ങളും, 20% ആകാശവും, 20% Roadഉം wide screen formatൽ crop ചെതാൽ ഇതൊരു നല്ല ചിത്രം ആകും.

ചിത്രം 4) പ്രത്യേകതകൾ ഒന്നും ഇല്ല.

ചിത്രം 5) നല്ല വിഷയം. വാഹനം പോകുന്ന ദിശയും, പ്രകാശത്തിന്റെ ദിശയും അനുകൂലമല്ലാത്തതിനാൽ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല എന്നു തോന്നുന്നു.


ചിത്രം 6) ഇതിൽ മധ്യ ഭാഗത്തു കാണുന്ന ആകാശമാണു് കാണാൻ ഭംഗി. അപ്പോൾ റോഡ് ഇത്രയും വേണമെന്നില്ല. മുകളിൽ 30%, താഴെ 10% Crop. Contrast കൂട്ടുക.

ഒട്ടകത്തിൽ ഇരിക്കുന്ന ബദുവിന്റെ ചിത്രം ഇരുണ്ടു പോയി

ബാകി എല്ലാം cliche.

Camera ഏതായാലും, ഉള്ളതു വെച്ചു് എടുത്തു പഠിക്കുക. നന്നായി വരട്ടെ.
(പ്രയാസി പറഞ്ഞിട്ടാണു് ഇവിടെ ഞാൻ ഇതെഴുതാൻ മുതിർന്നതു്)

മാണിക്യം said...

പ്രയാസീ
“ഞാന്‍ കണ്ടെത്തിയ വധു!"
ഞാന്‍ മൊഞ്ചത്തിയെ ഒന്ന് കാണാന്‍ വന്നതാ
ഉഗ്രന്‍ പടം ഇക്കണക്കിന് ഇറങ്ങി നിന്നെങ്കില്‍ എന്താകുമായിരുന്നു ചിത്രം!!

[എതിരന്‍ കതിരവന്‍
ഒരു വിത്യാസം ഞാന്‍ പറയാം
കാട്ടറബി ‘ക്യാമലില്‍’
നാട്ടറബി ‘കാഡിലാക്കില്‍’]

Malayali Peringode said...

പണ്ടുടഞ്ഞു പോയത്!!! .)(.


.)(.
.)(.
.)(.

അനില്‍@ബ്ലോഗ് // anil said...

ഹംഫടാ ഫയങ്കരാ....

:)

നല്ല പോട്ടംസ്.
(ഒരു അനാലിസിസിനുള്ള വിവരം ഞമ്മക്കില്ല)

ഗീത said...

പ്രയാസീന്റെ ബധുവിനേം കണ്ട് ഗാവകളും കുടിച്ച് ഞാമ്പോണ്....
ഇങ്ങനെ പറ്റിക്കല്ല്‌ കേട്ടാ...

ഏ.ആര്‍. നജീം said...

ശ്ശോ, മനുഷ്യനെ പറ്റിച്ചൂല്യേ..

അവസാനം നിനക്കും ഒരു പെണ്ണിനെ കിട്ടി എന്നു വിചാരിച്ചു സന്തോഷത്തോടെ ആണ് തുറന്നത്...

എന്തായാലും പറയാതെ വയ്യ. പടം കലക്കന്‍... കീപ്പിറ്റപ്പേ

വികടശിരോമണി said...

ആളെ പ്രയാസപ്പെടുത്തുന്നു എന്നതിനാ പ്രയാസീന്ന് പേരിട്ടിരിക്കണേ?
ആ കതിരവക്കുട്ടി ചോയ്ച്ച സംശം എനിക്കൂണ്ട്,എന്താ ഈ കാട്ടറബീം നാട്ടറബീം തമ്മിലുള്ള വ്യത്യാസം?അറിവുള്ള ആരെങ്കിലും പറഞ്ഞുതരണേ...

ചന്ദ്രകാന്തം said...

പ്രയാസ്യേ...ഇങ്ങനെ ഒരു പറ്റിപ്പാകുമെന്ന്‌ കരുതീല്ല.
വധു = ബദു സമവാക്യപ്രയോഗം രസമായിത്തോന്നി. (അതോ...ഇനീപ്പൊ ബദുക്കളുടെ കൂട്ടത്തീന്നെങ്ങാനും....അല്ല; കൊറേ കാലായില്ലേ ആ കാട്ടുമുക്കിൽ കഴിയുന്നു. അതോണ്ട്‌ സംശയിക്കാമെന്നു വച്ചതാ..)

പടങ്ങള്, കാണാൻ ഭംഗ്യായിട്ടുണ്ട്‌..ട്ടൊ.

വേണു venu said...

ചിത്രങ്ങളൊക്കെ വിചിത്രം.
വധുവിനെ നോക്കി വന്ന ഞാന്‍ ബദുവിനെ കണ്ടു. അതും വിചിത്രം.
ഓ ടോ...ഗള്‍ഫ് ജീവിതം... പ്രവാസം ..പ്രയാസം.
ചിത്രങ്ങളൊക്കെ ഇഷ്ടപ്പെട്ടു കേട്ടോ.

Typist | എഴുത്തുകാരി said...

വധുവിനെക്കാണാന്‍ ഓടി വന്നതാ.ഇപ്പക്കാണും ഇപ്പക്കാണും എന്നു വിചാരിച്ചു നോക്കി വന്നപ്പോള്‍ എവിടെ? ചമ്മിപ്പോയി.

നിരക്ഷരൻ said...

ചാണക്യന്‍ പറഞ്ഞതുതന്നെ എനിക്ക് പറയാനുള്ളത്. പടങ്ങള്‍ കലക്കി. നേരിട്ട് കാണുമ്പോള്‍ ഇത്രേം ഭംഗി തോന്നാറില്ല മാഷേ...

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഡാ.. ചെക്കാ; നീ ആളെ പറ്റിക്കുവാ?
‘വധു’വിനെ നീ അടിച്ചുമാറ്റിയെന്ന് കരുതിയാ വന്നെ.
എന്നാലെങ്കിലും നീയൊന്ന്‌ നന്നാവട്ടേന്ന് കരുതി. ഇതിപ്പോ, ചമ്മിയ പരുവമായി. വധുപോയിട്ട് ബദു പോലും നേരായിട്ട് വന്നില്ല. അടുത്ത ട്രിപ്പിന് ‘വധു’വിനെ ഒപ്പിച്ചോ! ഇല്ലെങ്കില് നിനെറ്റെ ജീവിതം ‘അറബി നക്കിയ പോലെ’ ആയിപ്പോകും.

(രസമായി ചിത്രങ്ങളും അടിക്കുറിപ്പും. തൊടുന്നതെല്ലാം പൊന്നാക്കന്‍ നീയാരെഡേയ്! പാദുഷാവോ?)

സുല്‍ |Sul said...

പറ്റിക്ക്യാണോ പ്രയാസ്യേ. നല്ല പടങ്ങള്‍ട്ടാ.

ഓടോ : പ്രയാസീന്റെ വധുവിനെ കാണണമെന്നുള്ളവര്‍ എനിക്കൊരു മെയില്‍ ചെയ്യുക. :)

-സുല്‍

Calvin H said...

ആകാശത്താമര പോലെ,
പാതി വിടര്‍ന്ന നീയാരോ?
ദി ദി ദി മാദി മാദി അനന്തി അനീലി....

പ്രയാസീ....
അദാനീ അദാനീ..
കിമോത്തി അല്‍ബാനി :)

മയൂര said...

ബദ്ദുവായാലെന്ത്, കണ്ടെത്തിയല്ലോ മിടുക്കന്‍ :)

ഗാവയും ഈന്തപ്പഴവും അല്ലെ കോമ്പിനേഷന്‍(അല്ലെങ്കില്‍ ഞാന്‍ ഓടി)

മാന്മിഴി.... said...

പറ്റിച്ചതാല്ലെ.....?കൊള്ളാം..

ബിന്ദു കെ പി said...

പടങ്ങൾ കലക്കീ..
എന്നാലും എല്ലാവരേയും ഇങ്ങനെ പറ്റിക്കേണ്ടായിരുന്നു...

ശ്രീ said...

കാട്ടറബി എങ്കില്‍ കാട്ടറബി!

ഞാനും കരുതി അവസാനം ഏതെങ്കിലും കാട്ടറബി പിടിച്ച് അവിടത്തെ ഒരു പെണ്ണിനെ കെട്ടിച്ചു കാണുമെന്ന്... വെറുതെ ആശിച്ചു...

അരുണ്‍ കരിമുട്ടം said...

ബദുവായിരുന്നോ,വധു എന്ന തലക്കെട്ട് കണ്ട് വന്ന ഞാന്‍ ഫോട്ടോകളില്‍ ഒട്ടകത്തെ കണ്ട് ഒന്നു ഞെട്ടി

Ziya said...
This comment has been removed by the author.
Ziya said...

പരിമിതകള്‍ക്കുള്ളിലെ ചിത്രങ്ങള്‍ അറേബ്യയെക്കുറിച്ച് വര്‍ത്തമാനം പറയുന്നു.

സഹൃദയരേ (തൊണ്ട ശരിയാക്കുന്നു)
ബദുവിക്കുറിച്ച് രണ്ട് വാക്ക് :

ബദു എന്നത് ഗ്രാമീണരായ അറബികളെ വിശേഷിക്കുന്ന ഒരു പദമാണെങ്കിലും ഒട്ടും തന്നെ മോശക്കാരല്ല ബദുക്കള്‍ എന്നറിയുക.

പാരമ്പര്യമായി ഒരു നാടോടി ജീവിതരീതി അവലംബിക്കുന്ന ഒരു ജനവിഭാഗമാണ് ബദുക്കള്‍ അഥവാ ബദവികള്‍. ബദു എന്ന അറബി വാക്കിനര്‍ത്ഥം ‘മരുഭൂമിയിലെ താമസക്കാരന്‍’എന്നാണ്. മിഡില്‍ ഈസ്റ്റിലെ ജനസംഖ്യയില്‍ 10% നാടോടികളായ ബദവികളാണത്രേ.
ഒട്ടകം, ആട്മാടുകള്‍ തുടങ്ങിയവയുടെ പരിപാലനമാണ് മുഖ്യജോലി. കാലാവസ്ഥാ വ്യതിയാനമനുസരിച്ച് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ഇവര്‍ താമസം മാറും. ഗോത്രങ്ങളും കുടുംബങ്ങളുമായാണ് ഇവരുടെ സാമൂഹികജീവിതം. പാരമ്പര്യവും സാമൂഹികസ്ഥിതിയുമനുസരിച്ച് വിവിധ സാമൂഹികസ്ഥാനമാനങ്ങള്‍ ഇക്കൂട്ടരിലുണ്ട്. ശക്തമായ സാമൂഹികസംവിധാനവും പെരുമാറ്റച്ചട്ടവും ബദവികള്‍ക്കിടയിലുണ്ട്.
ആദ്യമാദ്യം ഇസ്‌ലാമിലേക്ക് കടന്നു വന്നവര്‍ മക്കയിലെയും പരിസരത്തെയും ബദവികളായിരൂന്നു. പ്രാര്‍ത്ഥന ബദവി ജീവിതത്തിലെ അവിഭാജ്യഘടകമാണ്.

ആധുനിക അറബ് ലോകത്തില് ബദുക്കളില്‍ ധാരാളം പേര്‍ ഉന്നത വിദ്യാഭ്യാസം നേടുന്നു. ഗവണ്മെന്റ് ഇവര്‍ക്ക് കൃഷിക്കും വ്യവസായത്തിനും മറ്റും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നു.

ബഷീർ said...

പ്രയാസി..

വല്യ പ്രയാസം തോന്നി.. വധുവിനു പകരം ബദുവിനെ കണ്ടതിനെക്കാള്‍ വിഷമം, പണ്ട്‌ ഫ്ലാറ്റായ കുതിരിപ്പുറത്തിരുന്നപ്പോള്‍ സംഭവിച്ചിരിക്കാമെന്ന കാര്യമോര്‍ത്തപ്പോള്‍ :(

ഓ.ടോ
അപ്പോള്‍ ഇനി നന്നാവാന്‍ തീരുമാനിച്ച സ്ഥിതിയ്ക്ക്‌ .. നന്നാവാനുളള ചാന്‍സുണ്ടാവുമോ

സിയ യുടെ വിശദീകരണം നന്നായി.

ajeeshmathew karukayil said...

soora kullam quawais ya habibi

sHihab mOgraL said...

പ്രയാസീ, ചിത്രങ്ങള്‍ കാണുമ്പോള്‍ അതിലൂടെ സഞ്ചരിക്കാനൊരു ഗൊതിയൊക്കെ തോന്നുന്നുണ്ട്.
ബദവികളെക്കുറിച്ചുള്ള സിയയുടെ വിശദീകരണത്തിനു നന്ദി.
പിന്നേയ് ഈ ഗാവയ്ക്കുള്ള ശരിയായ വാക്ക് "കഹ്‌വ" എന്നാണെന്നാണ് എന്റെ അനുമാനം. അതായിരിക്കണം ഫിന്നീട് "ഗാവ" ആയിത്തീര്‍ന്നത്.

ഏറനാടന്‍ said...

മൊയലാളീനെ കണ്ണുവെട്ടിച്ച് ഇത്രേം മനോഹരമായി പടം പിടിക്കാമെങ്കില്‍ ശരിക്ക് എടുത്താലുള്ള ആ പെര്‍ഫക്ഷന്‍ എന്തായിരുന്നേനേം? :)

പ്രയാസീ ഇഷ്ടായിട്ടാ..

Jayasree Lakshmy Kumar said...

ഞാൻ പ്രയാസിയുടെ വധുവിനെ കാണാൻ വന്നതാ. ആ ഒമ്പതമത്തെയോ പത്താമത്തെയോ പടങ്ങളിലുണ്ട് വധു എന്നു മനസ്സിലായി. പക്ഷെ അതിലേതാണെന്ന് മനസ്സിലായില്ല. :(

[ഞാൻ ഇവിടെങ്ങും ഇല്ല]

രസികന്‍ said...

അന്റെ ബദൂന ഞമ്മക്കിഷ്ടായിട്ടോ പ്രയാസ്യേ...

ഫോട്ടോയുടെ കൂടെ വിവരണവും നന്നായിരുന്നു ആശംസകള്‍

പൊറാടത്ത് said...

അങ്ങനെ അവസാനം വധൂനെ കണ്ടെത്തി അല്ലെ..ഉഗ്രൻ സെലക്ഷൻ... :)

ഫോട്ടോകളും അടിക്കുറിപ്പുകളും നന്നായിരിയ്ക്കുന്നു. പിന്നെ കുറെ അറബി വാക്കുകൾ പഠിപ്പിച്ചതിനും നണ്ട്രി..

തോന്ന്യാസി said...

പ്രയാസ്.....

കുഞ്ഞേട്ടന്‍ ശപിക്കും എന്നേ പറഞ്ഞിട്ടുള്ളൂ..
പക്ഷേ ഞാനിതാ ശപിക്കുന്നു... ബദുക്കളുടെ ഇടയില്‍ നിന്നും ഒരു പെണ്ണും കെട്ടി ഒട്ടകത്തേം മേച്ച് നടക്കാന്‍ ഇടവരട്ടേ...

ശ്ശൊ എവിടെയെന്ന്റ്റെ കമണ്ഡലു? ശപിച്ചാല്‍ വെള്ളം തളിക്കണം എന്നാലേ ശാപമേല്‍ക്കൂ....
പണ്ടാരടങ്ങാന്‍ ഒരു ശാപം വേസ്റ്റായി... സാരല്ല അടുത്ത പടത്തിന് നോക്കാം..