Wednesday, February 13, 2008

ഹാപ്പി വയലന്റ് ഡേ..!

പ്രണയത്തിനൊരു ദിനം..! എന്തും ചെയ്യാനക്കൊണ്ട് ലൈസന്‍സ് കിട്ടുന്ന ദിനം..! പാവം കാമുകന്റെ വാലറ്റ് കീറുന്ന ദിനം..! ഈ താഴെക്കാണുന്നവര്‍ക്കൊന്നും ചോദിക്കാനും പറയാനും ആളില്ലെ..!???
ഇതൊരു തരം കൂവുന്ന കാതല്‍ കുറുക്കന്‍ കാതല്‍..!

നിറങ്ങള്‍ നിറഞ്ഞ പക്ഷിക്കാതല്‍..!

ഒരു ശത്രുവിനേം പേടിക്കാത്ത കീരിക്കാതല്‍..!

രോമം കൊണ്ട് രോമാഞ്ചം കാട്ടുന്ന മങ്കിക്കാതല്‍..!

പ്രണയം കൊണ്ട് ഇണയെ നിശബ്ദമാക്കുന്ന ചെന്നായ്ക്കാതല്‍..!

വര്‍ഗ്ഗവും ജാതിയും നോക്കാതെയുള്ള പൂനക്കാതല്‍..!

മനുഷ്യകുലത്തിന് അപമാനമായ നായ്ക്കാതല്‍..!

പ്രണയം അത് പരിശുദ്ധമായ വികാരം..
അതിന് തിരഞ്ഞെടുക്കുന്ന രീതികളും വ്യക്തികളും അതിനെ വികൃതമാക്കുന്നു..
പ്രയാസിയും പ്രണയിച്ചിരുന്നു..!
ഗള്‍ഫുകാരാ പോടാന്നും പറഞ്ഞു അവളു പോയപ്പൊ പ്രണയത്തെ ഓര്‍ത്ത് പ്രയാസപ്പെട്ടില്ല.. തിരഞ്ഞെടുത്ത വ്യക്തിയെക്കുറിച്ചോര്‍ത്ത് സങ്കടപ്പട്ടു.. അന്ന് കരഞ്ഞ കണ്ണീരുണ്ടെങ്കില്‍ തമിഴ്നാട് കേരളാ കുടിവെള്ള പ്രശ്നം തീര്‍ന്നേനെ..! അന്നു ശപഥം ചെയ്തതാ.. ഇനിയും പ്രേമിക്കും മരണം വരെ..!
പക്ഷെ ഒരാളെ സ്വന്തമാക്കിയിട്ട്.. അതായത് കല്യാണം കഴിച്ചിട്ട്..!
അതു കൊണ്ട് ഈ വയലന്റ് ദിനത്തില്‍ എനിക്ക് നിങ്ങളോടുള്ള സന്ദേശം,
കെട്ടിയിട്ട് പ്രേമിക്കൂ.. (കൈയ്യും കാലും കെട്ടിയിട്ടല്ല..! പണികിട്ടും..:)
അപ്പോള്‍ എല്ലാര്‍ക്കും ഹാപ്പി വയലന്റ് ഡേ..!