Sunday, February 22, 2009

കടന്നല്‍!




കൂലങ്കഷമായ അന്വേഷണത്തിലാണ് അതോണ്ട് ഞാനധികം ഡിസ്റ്റര്‍ബ് ചെയ്തില്ല, പണി കിട്ടിയാലൊ!?



ഇച്ചിരി പ്രയാസപ്പെട്ടെങ്കിലും വാടകക്ക് ഒരു ഹെലികോപ്ടര്‍ കിട്ടിയതോണ്ട് ഈ വ്യൂ എടുക്കാന്‍ പറ്റി!


പള്‍സര്‍ ബൈക്ക് സ്റ്റാന്റിട്ട് വെച്ച പോലെ.. എന്താ സ്റ്റൈലാ ഇവന്..!
വല്യ പുതുമ കാണില്ലെങ്കിലും ഇവിടെ എന്റെ പണി സ്ഥലത്ത് (റൂബ് അല്‍ ഖാലീല്‍ ) ആദ്യമായി കണ്‍ണ്ടപ്പോള്‍ ക്ലിക്കി പോസ്റ്റീന്നെ ഉള്ളു..:)

Sunday, January 25, 2009

ഞാന്‍ കണ്ടെത്തിയ വധു!

സൗദിഅറേബ്യയിലെ ദമാമില്‍ നിന്നും റൂബ് അല്‍ ഖാലി മരുഭൂമിലേക്കുള്ള യാത്രയിലെ ചില ദ്യശ്യങ്ങള്‍...















ആദ്യമൊരു കണ്ണാടിക്കാഴ്ച..!














തലവന്‍ കൂടെയുള്ളതു കൊണ്ട് കാറില്‍ നിന്നും ഇറങ്ങിയുള്ള പടമെടുപ്പ് പറ്റില്ല..:( ഉള്ളതു കൊണ്ട് അങ്ങട്ട് ത്യപ്പതിയാകുക.














അബ്കേക്കിലെ ഒരു മണ്ണുമല! മണല്‍ക്കൂനകള്‍ കേക്ക് പോലിരിക്കുന്നത് കൊണ്ടാകാം ഈ സ്ഥലത്തിനു അബ്കേക്കെന്നു പേരു വീണത്.














അല്‍ഹസ്സയില്‍ നിന്നുള്ള ദ്യശ്യം, അകലെ ഏതൊ കമ്പനിയുടെ ക്യാമ്പ് കാണാം














മണല്‍ക്കൂനയാണൊ പാറയാണോന്ന് മാഫീമാലൂം..എന്തിരായാലും ഒരു വഴിക്കു പോണതല്ലെ ഇരിക്കട്ട്..!














നാന്നൂറോളം കിലൊമീറ്റര്‍ സഞ്ചരിച്ചിട്ടും ഒരു ഗട്ടര്‍ പോലും കാണാത്തതില്‍ അല്‍ഭുതം തോന്നുന്നു, മഴയില്ലാത്തതു കൊണ്ടാണൊ!? അതൊ..നാട്ടിലെപ്പോലെ നല്ല "പിടിപ്പുള്ള" കോണ്ട്രാക്ടര്‍ സാറമ്മാരില്ലാത്തതൊ!?














ഹരാദെന്ന സ്ഥലമെത്തിയപ്പോഴേക്കും റോഡ് ബ്ലോക്കിക്കൊണ്ട് ഒരു കലിപ്പ് ടീം വരുന്നു..!














എവനെയെങ്കിലും ഒന്നു മുട്ടിയാല്‍ ഫുലൂസ് എണ്ണിക്കൊടുക്കണം അതോണ്ട് വണ്ടി നിര്‍ത്തിക്കൊടുത്തു.














ലെഫ്റ്റ് റൈറ്റ്.. ലെഫ്റ്റ് റൈറ്റ്.. കുറ്റികളും പറിച്ചോണ്ട് ഇതെവിടെപ്പോണ്..














ഇടക്കൊരു കുഞ്ഞന്‍,















വന്നല്ലൊ വനമാല, ഇതാണ് നുമ്മടെ വധു! ശ്ശൊ! സോറി "ബദു" അച്ചരപ്പിശാശ്..:) ഓടുന്ന ഒട്ടകപ്പുറത്ത് ഒരു പിടുത്തോമില്ലാതെ ഈ പഹയന്‍ എങ്ങനാ ഇരിക്കുന്നത്!? മുന്‍പൊരിക്കല്‍ ഫ്ലാറ്റായ കുതിരപ്പുറത്തിരുന്നിട്ടും എന്തെക്കൊയെ ഉടഞ്ഞ പോലെ ഫീല്‍ ചെയ്തിരുന്നു..;)












എന്തരായാലും ബദുവിനെ കണ്ട സ്ഥിതിക്ക് ഗാവകളൊക്കെ (അറേബ്യന്‍ ചായ) കുടിച്ചിട്ട് പോകാം, ആ നടുക്കിരിക്കുന്നത് മബ്‌ഹറാന്നു പറയും സുഗന്ധദ്രവ്യങ്ങള്‍ പുകക്കാനുള്ള സാധനം, യബ്രിന്‍ എന്ന ബദു ഗ്രാമത്തിലെ ഒരു സിഗ്നല്‍..!














ഈ കൂജക്കു പറയുന്ന പേര്‍ ദല്ല, ഒഴിച്ചു കൊടുക്കുന്ന കപ്പിനു ഫിഞ്ചാല്‍, അപ്പൊ ദല്ലേന്ന് ഫിഞ്ചാലിലേക്ക് ഇച്ചിരി ഗാവ ഒഴിക്കട്ടെ..! കപ്പുയര്‍ത്താന്‍ പ്രയാസം തോന്നുന്നെങ്കില്‍ അതിലേക്ക് ഇറങ്ങിയും കുടിക്കാം..:)

Friday, January 2, 2009

മരുഭൂമിയും ഞാനും !!!















സൗദി അറേബ്യയിലെ റൂബ് അല്‍ ഖാലി മരുഭൂമി..!















വല്ല പൂച്ചിയൊ പഴുതാരയൊ കിട്ടിയാലൊ!? അതിനായി ഒരു ശ്രമം..:)

2009-ലെ ആദ്യ പോസ്റ്റ്.