Saturday, August 30, 2008
പൂഴിക്കടകന്‍..!
ചൂട് അന്‍പതു ഡിഗ്രിക്കു മുകളിലാ..! അപ്പോള്‍ ചുഴലിയുണ്ടാകുന്നത് സ്വാഭാവികം..! നമുക്കിവനെ കുഞ്ഞന്‍ ട്വിസ്റ്റര്‍ എന്നു വിളിക്കാം..
ഒരാഴ്ച മുന്‍പ് മെസ്സില്‍ പോകുന്ന വഴി പ്രതീക്ഷിക്കാതെ ഇവനെന്നെ ആക്രമിച്ചു..! അന്നു ഞാനനുഭവിച്ച ആനന്ദലബ്ദി..ഹൊ..ഹൊ..!
അന്നു തീരുമാനിച്ചതാ ഇവനെ പൊക്കണമെന്ന്, പല പ്രാവശ്യം പിറകെ ഓടിയിട്ടും കിട്ടിയില്ല, ഭാഗ്യത്തിനു ഇന്നലെ ഇവന് എന്റെ മുന്നില്‍ വീണ്ടും വന്നു, എന്റെ ധൈര്യം..! എന്നെ സമ്മതിക്കണം അല്ലെ..!? ..;)
തുടങ്ങിയിട്ടെയുള്ളു..
കറങ്ങണ കറക്കം കണ്ടാ..
അങ്ങനെ ...
ആ വണ്ടി പോട്ടെ..
ഇവനിച്ചിരി പവര്‍ കൂടുതലാ...
Subscribe to:
Post Comments (Atom)
48 comments:
അന്തം വിട്ടെടുത്തോണ്ട് പടത്തിനിത്തിരി ഗുമ്മു കുറവുണ്ടാകും..എല്ലാരും അങ്ങട് ക്ഷമിക്യാ..ന്താ..:)
നിന്നെ സമ്മയിച്ചെഡാ...!
വണ്ടി പോവാന്‍ വെയ്റ്റ് ചെയ്ത,ഔചിത്യബോധമുള്ള ചുഴലിയെ പരിചയാപ്പെടുത്തിയത് കാലക്കി.
എനിക്കെന്തോ, ഉഗ്രമായി രസിച്ചു :)
ഗുമ്മിനൊരു കുറവുമില്ല. ഇമ്മാതിരി സീനൊക്കെ അന്തം വിട്ടല്ലാതെ എടുക്കാന്‍ പറ്റുമോ?
അസലായി!
അന്തം വിട്ടെടുത്താലും ധൈര്യം സമ്മതിച്ചിരിക്കുന്നു ഇവിടെ പൊടിക്കാറ്റടിക്കുന്നു എന്നു കേട്ടാൽ വാതിലടച്ചു കുറ്റിയിടാറാണ് ഞങ്ങളുടെ പതിവ്
ആശംസകൾ
ഈ സിനിമയില്‍ കാണുന്നതു പോലൊക്കെത്തന്നെയാണു സംഗതികള്‍, അല്ലെ?
കാഴ്ചകള്‍ക്കു നന്ദി.
ആദ്യ ചിത്രത്തിലെ സ്ലിം ബ്യൂട്ടി വളരെ നന്നായി
ആശംസകള്‍
നിനക്കൊന്നും ജീവനിൽ കൊതിയില്ലെ?;)
:)
kollam... podipattiyadi thanne... :)
അയ്യോ...ടൊറ്ണാഡോ...ഓടിക്കോ...
അന്തം വിട്ട് അതിനുള്ളീപ്പോയി ചാടാതിരുന്നത് നന്നായി.
അന്തം വിട്ടെടുത്ത ഈ ച്ചിത്രങ്ങള്‍ എത്ര മനോഹരം ! ഞാന്‍ ആദ്യമായാണു ഇങ്ങനെ ഒരു സംഭവം കാണുന്നത്.അപ്പോള്‍ ഇങ്ങനെ ആണു ചുഴലി ഉണ്ടാവുന്നത് അല്ലേ..
അന്തം വിട്ടെടുത്ത പടങ്ങളായതു കൊണ്ട് അന്തം വിട്ടിരിന്നു കണ്ടു. കലക്കീട്ടുണ്ട്ട്ടാ.
ഇതിനെയും നീ ടോര്ണാഡൊ എന്നാണോടെ പ്രയാസി പറയുന്നതു. നീ തിരോന്തരത്തുകാരുടെ വെല കളയുവോടെ അപ്പി.. ഇനി മേലാല്‍ ഇമ്മാതിരി എന്തേലും പറഞ്ഞാല്‍ ഞാന്‍ ഇതു വഴി വരുന്നതു നിര്‍ത്തും...;)
പടംസ് കൊള്ളാം...!
അങ്ങനെ ദേ, പ്രയാസിക്ക് ചുഴലി പിടിച്ചേ....
സ്വാറി, പ്രയാസി പ്രയാസപ്പെട്ട് ചുഴലിയെ പിടിച്ചേ..
ചുഴലിയെ പേടിക്കാത്ത പ്രയാസിയെ സമ്മതിച്ചിരിക്കണൂ..
പോട്ടങ്ങള് കൊള്ളാം.
പടം പിടിച്ച് പിടിച്ച് ചുഴലി പിടിച്ചാാാാാാ:)
ഞാനും കണ്ടു അന്തം വിട്ടു !!!
50 ഡിഗ്രിക്കു മുകളിലായാല്‍ ചുഴലി എന്നു പറഞ്ഞപ്പോള്‍ നിന്റെ കാര്യമാണെന്നാ ഓര്‍ത്തത്. പിന്നെയല്ലെ പടങ്ങള്‍ കാണുന്നേ അസ്സല് പടങ്ങള്‍ കേട്ടാ. ഒരുമാതിരി ചുഴലിയില്ലാത്തവനൊന്നും ഇമ്മാതിരി പടം പിടിക്കാന്‍ നിക്കില്ലല്ലൊ ;)
-സുല്‍
ഹാ!
അസ്സലായി പടങ്ങള്‍...
അന്റെ എഫര്‍ട്ടും ആക്രാന്തോ സമ്മയിച്ച് കേട്ട സമ്മയിച്ച്
മുടുക്കന്...ഇനീം വരട്ടെ അപൂര്വ്വസുന്ദരപടങ്ങള്!
തുമ്മല്ഘോഷങ്ങളോടെ ...(ഇതെനിക്കലര്ജ്യാണ്ടാ, ഇപ്പോടി!)
പൂഴിക്കടകന്‍ കലക്കി കെട്ടോ... പ്രിയ പറഞ്ഞ പോലെ അന്തംവിട്ട് അതില്‍ പോയി ചാടിയിരുന്നെങ്കില്‍ പോസ്റ്റായി വേറെ വല്ലതും വായിക്കേണ്ടി വന്നേനെ :)
:)
പൂഴിയും കണ്ടു, കടയും കണ്ടു..
മണല്‍ക്കര കണ്ടു, പൊടിയും കൊണ്ടു...
അസലായി!
സത്യായിട്ടും ഇഷ്ടപ്പെട്ടു. പൂഴിക്കടകനൊരു കിടിലൻ തന്നെ. പൊടിക്കാറ്റിന്റെ ഇത്ഭവം ഇതിൽനിന്നാണല്ലേ.. പൊടിക്കാറ്റ് കൊണ്ടാ 2 ആഴചക്ക് പിന്നെ എനിക്ക് മൂക്കൊലിപ്പാ. അതിനാൽ ഇത്തരം സംഗതികൾ ഉണ്ടാകുമ്പോൾ റൂമിലിരിക്കാറാ പതിവ്. പ്രയാസി ഒരു സംഭവം തന്നെ ഒരു സംശയവുമില്യാാ....
ഹോ
ഈ ഡെഡിക്കേഷന് അപാരം.
അതും ആ ചൂടത്ത്. സൂപ്പര്‍ ഷോട്സ് പ്രയാസീ.
എണ്ണപ്പാടത്തുകാരനായ എന്നെ കൊതിപ്പിച്ച് കളഞ്ഞല്ലോ മാഷേ ? ഞാന്‍ പല പ്രാവശ്യം ഇവന്റെ മുന്നില്‍, സോറി ഇവന് പല പ്രാവശ്യം എന്റെ മുന്നില്‍ വന്ന് ചാടിയിട്ടുണ്ട്. പക്ഷെ പടം പിടിക്കാന്‍ പറ്റിയിട്ടില്ല. ഖത്തറില്‍ ഓഫ്ഷോറില്‍ വെച്ച് ഒരിക്കല്‍ ട്യുസ്റ്റര് ഇതുപോലെ വന്ന് മുന്നില്‍ ചാടി. ആന്ന് ജീവന് കൈയ്യില്‍പ്പിടിച്ചാണ് നിന്നത്. ഞാന്‍ നിന്നിരുന്ന ബാര്‍ജില്‍ അവനൊന്ന് തട്ടിയാല്‍ ഈ കമന്റിടാന്‍ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ല.
ഈ പടങ്ങള്‍ക്ക് നന്ദീട്ടോ മാഷേ...
വല്ലാതെ ഇഷ്ടപ്പെട്ടു...പ്രയസ്സിച്ചേട്ടാ ശരിക്കും ആ അടിക്കുറിപ്പുകള്‍ വളരെ ലൈവായി തോന്നുന്നു....
അടുത്ത ആഴ്ച ഇവിടെ വന്നാല്‍ നല്ല കുറെ പടങ്ങള്‍ എടുക്കാം. Hurricane Gustav is coming!
അതെ അതെ.. നിന്നെ സമ്മതിക്കണം…
അണ്ടർഗ്രൌണ്ടിലൂടെ ഫാക്റ്ററിയിലേക്ക് പോകുന്ന ‘എയർ പൈപ്പ് ലൈൻ‘ ലീക്കായത് ഫോട്ടോയെടുത്തിട്ട് ‘ട്വിസ്റ്റർ‘.. ‘ചുഴലി‘.. എന്നൊക്കെ പറഞ്ഞ് ആളെ പറ്റിക്കാൻ നിനക്കേ കഴിയൂ….
പണ്ട്.. ബീഡീം വലിച്ച്.. കമ്പനി പരിസരത്ത് തൃസന്ധ്യക്ക് തീയിട്ട് അത് അസ്തമനസൂര്യന്റ പശ്ചാത്തലത്തിൽ ഫോട്ടോയുമെടുത്തിട്ട് .. "തീയും പുകയും.. ഓടിവായോ.." ന്നും പറഞ്ഞ് ഇവിടെ വിളിച്ച് കൂവി ആളുകളെ പറ്റിച്ച കക്ഷിയല്ലേ നീ…?
നീ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും..
ഇനിയെങ്കിലും നന്നായിക്കൂഡ്രോ..?
:)
കൊള്ളാലോ കടകന്‍!
എന്താന്നറിയത്തില്ല. ഉയിര്‍പ്പു ഞായറാഴ്ച പാതിരാക്കുര്ബാനയ്ക്കിടയ്ക്ക് മനുഷ്യനെ വിരട്ടിയുണ്ടാകുന്ന വെടിയും പുകയും പിന്നെ കര്‍ത്താവിന്റെ പ്രതിമയും ഓര്‍മ്മവന്നു!
പടങ്ങളെല്ലാം കൊള്ളാം... എന്താ ധൈര്യം!
വാല്മീകി പറഞ്ഞതു പൊലെ ചെയ്തു കൂടെ! സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ട് പിടിച്ചോണ്ടു വരണേ!
sammathicchirikkunnu
അന്തം വിട്ടെടുത്തോണ്ട് പടത്തിനിത്തിരി ഗുമ്മു കുറവുണ്ടാകും..എല്ലാരും അങ്ങട് ക്ഷമിക്യാ..ന്താ..:)
kshamikan onnumillatto, kidu fotos mashe.. sammathichu. :)
പ്രവാസിയായ പ്രയാസിയുടെ പ്രയാസം പ്രപഞ്ചത്തിലെ ഇതുവരെ കാണാത്ത ഒരു പ്രതിഭാസം എനിക്കു കാണിച്ചുതന്നു. ഇതിനെക്കുറിച്ച് അല്‍പ്പം എഴുതിയാല്‍ കൂടുതല്‍ നന്നായിരുന്നു.
(ഇതുതന്നെയാണോ മണല്‍ക്കാറ്റ്? ഉണ്ടാകുന്നത്? നീക്കം? ശക്തി... ഒരുപാട് ജിജ്ഞാസ ഉണര്‍ത്തിയ ഉഗ്രന്‍ പോസ്റ്റ്. )
ഇതിനെക്കുറിച്ചു വായിച്ചിട്ടുള്ളതല്ലാതെ ഇതുവരെ കണ്ടിട്ടില്ല. ഇതിനകത്തുപെട്ടുപോയാല് ചുഴറ്റിയെടുത്തു മുകളിലേക്ക് എറിയുമോ?
ഈ ഫോട്ടോകള്‍ പിടിച്ച് ഇതു കാണിച്ചുതന്നതിന് നന്ദി പ്രയാസീ.
അന്തം വിട്ടില്ലെങ്കിലെ അത്ഭുതമൊള്ളൂ..
എന്റെ പ്രയാസി മാഷെ.. ഇവന് ഇവിടംകൊണ്ട് അവസാനിക്കോ അതൊ ഇതില്‍ നിന്നാണൊ തുടക്കം..? എന്തായാലും ഒരു പാപ്പരാസിയാണ് പ്രയാസി മാഷ് അല്ലെങ്കില്‍ ഇവനെ ഞങ്ങള്‍ക്ക് പച്ചയായി കാണാന്‍ പറ്റുമായിരുന്നൊ
അപൂർവ്വ ചിത്രങ്ങൾ എടുത്തതിന്, അഭിനന്ദനങ്ങൾ...
പൂഴിക്കടകന്‍ കൊള്ളാമല്ലോ. ഇവനെ പോസ്റ്റിലാക്കി കാണിച്ചു തന്നതിനു നന്ദി.
:)
ചാത്തനേറ്: പൂഴിക്കടകന്‍ കൊണ്ട് പരിക്കേറ്റ ക്യാമറയെ എങ്ങിനെ ചികിത്സിക്കാം എന്ന പോസ്റ്റ് എപ്പോള്‍ ഇടും??
എന്തൂട്ടാ ഗഡ്യ്യേ ഇത്, പേടിച്ച് പോയീട്ടൊ! കിടു പടംസ്.. ന്തൂട്ടാ ഗുമ്മ്..
സമ്മതിച്ചിരിക്കണു മാഷേ, ആ ടൈമിങ്ങില്‍ ബട്ടണമര്ത്താനുള്ള കഴിവുണ്ടല്ലോ! നമോവാകം!
വാഹ്!!!!!!!
അടിപൊളി.....
അപ്പോ ലവനയാണല്ലേ പൂഴിക്കടകന്‍ പൂഴിക്കടകന്‍ എന്നു പറയുന്നത്.
ആരാ പറഞ്ഞെ ഗുമ്മില്ലാന്നു്. ഞാനാദ്യായിട്ടാ കാണുന്നതു്. ഇങ്ങിനെയാണല്ലേ ചുഴലി.എന്നാലും സമ്മതിച്ചു തന്നിരിക്കുന്നു!
സമ്മതിക്കണം പ്രയാസീ....സമ്മതിക്കണം..........
കാറ്റിന്റെ പുറകിലൂടെ ........സമ്മതിക്കണം....ആ ധൈര്യത്തെ.........
ഓണക്കാഴ്ച്ചയായ് കൂടി ഞാN ഈ പോസ്റ്റ്! നന്നായിരിക്കുന്നു.ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..
good...
ആളൊരു കുഞ്ഞു ട്വിസ്റ്ററാണെന്നത് ഇപ്പോഴല്ലെ മനസിലായെ
Post a Comment