അതെ..! ഇവന്‍ ഇടക്കിടക്കിങ്ങനെ വന്നു വല്ലതും “ഒപ്പിച്ചോണ്ട്” പോകും..;)
സിനിമേല് നായകന്മാരുടെ കാലല്ലെ ആദ്യം കാണിക്കുന്നത്..! അതോണ്ട് ആദ്യം ഈ പോട്ടം ഇരിക്കട്ടെ..!
ഓസ്സിനു കിട്ടണതല്ലെ, അതോണ്ട് കിട്ടണതത്രയും കുത്തിക്കേറ്റാം..!
Subscribe to:
Post Comments (Atom)
34 comments:
ഒള്ള കുരു കൊണ്ട് ത്യപ്തിപ്പെടാന്‍ പറഞ്ഞു ഞാനവനെ പറണ്ടി..;)
കൊള്ളാം മാഷേ,, കിടു സ്നാപ്സ്......... നല്ല കിളി പോലുള്ള മൗസ്.. :)
നിനക്കു എലിപ്പനി പിടിക്കും പ്രയാസി..!
നല്ല സുന്ദരന്‍ എലിക്കുട്ടന്‍.... :)
ചാത്തനേറ്: അയ്യയ്യോ എലിപ്പന്നി.. അല്ല എലിപ്പനി....
എലിപ്പടം കൊള്ളാം. അല്ലേലും സ്നേഹമുള്ളതാ എലികള്‍. :-)
നല്ല എലിക്കുട്ടന്‍!!!!!!!!! സുന്ദരക്കുട്ടപ്പന്‍
മാഷേ,
ഇതു വളര്‍തുന്നതാണൊ?
നല്ല ചുള്ളൻ എലി. വളർത്തുന്നതായിരിക്കുമല്ലേ...
കമന്റ്സും ഫോട്ടോയും ഉഗ്രനായിട്ടുണ്ട്.
ഒരുപദേശം മാത്രം: എലിയേപ്പോലെയിരിക്കുന്നവനൊരു പുലിയേപ്പോലെ വരുന്നതു കാണാം..
ആദ്യായിട്ടാണ് ഈ കളറില്‍ ഒരെലിയെക്കാണുന്നത്..
രണ്ടാമത്തെ അടിക്കുറിപ്പ്, സിനിമ സ്റ്റൈലില്‍ കാണിച്ചത് അത് കിടു..!
ആളൊരു മൃഗസ്നേഹിയാണ് അല്ലെ..( അതുകൊണ്ടൊണ് എന്നെയൊക്കെ സ്നേഹിക്കണത് എന്നൊന്നും പറയല്ലെ)
അയ്യട...നല്ല ചിത്രങ്ങള്‍..ഇഷ്ടപ്പെട്ടു..എലിയെ പേടിയില്ല അല്ലെ?മിടുക്കന്‍...
ഒള്ള കുരുവെല്ലാം ആക്രാന്തം പിടിച്ച് സ്വന്തം വയറ്റിലാക്കിയിട്ട് ചെല്ലക്കിളിക്ക് കൊടുക്കാന്‍ വേറെ ചോദിക്കുന്നോ..
പ്രയാസിയുടെ എലി കൊള്ളാം...
ഞാന്‍ പൂച്ചയെ വളര്‍ത്തുന്നുണ്ട്. അവനെ അങ്ങോട്ടു വിടട്ടെ?
എലിപ്പണി പിടിച്ചോ?
ഈ അണ്ണന്റെ ഒരു കാര്യം
ഈ അണ്ണന്റെ ഒരു കാര്യം
ശവം!!! ഒപ്പിക്കല്‍ മൌസ് :)
അണ്ണാ, ഗണപതിയെപോലെ അണ്ണനും ഇതിനെ വാഹനമാക്കിയോ??
യ്യോ !! ദേ എന്റെ സ്വന്തം മൃഗം.. ഇവനെ പാലും പഴവും കൊടുത്ത് പരിപാലിക്കണം എന്നാ പറഞ്നിരിക്കുന്നേ..എന്തൊരു അനുസരണയാ ഇവനു.. അതിനെ എനിക്കു തരാവോ പ്രയാസീ..
ഒടുക്കത്തെ ഗ്ലാമറാണല്ലോ.
നല്ല ചിത്രങ്ങളും കുറിപ്പുകളും....നന്ദിയുണ്ട് ഇതൊക്കെ പോസ്റ്റ് ചെയ്യുന്നതിന്....
കുറിപ്വാള് കലക്കി മച്ചൂ
മകനേ പ്രയാസി,
നിന്റെ കയ്യല്ലേ ഇത്? രണ്ടാമത്തെ ചിത്രത്തിൽ കൈരേഖ വളരെ വ്യക്തം! സോ, ജ്യോതിശാസ്ത്രത്തിന്റെയും ഹസ്തരേഖാശാസ്ത്രത്തിന്റെയും അന്തരാത്മാവിലേക്ക് ആഴ്ന്നിറങ്ങിയ ഒരു വിദഗ്ദൻ എന്നനിലയിൽ ഞാൻ ഒരു ഫലം പ്രവചിക്കാം. നിന്റെയല്ല! ആ തല്ലിപ്പൊളി കൈരേഖയിൽ കയറി ആസനസ്ഥനായ ദൌർഭാഗ്യവാനായ ആ എലിയുടെ! അത് ഇന്നേക്ക് അഞ്ചാം ദിവസം പനിപിടിച്ച് ചാവും! മാത്രമല്ല, രേഖയിൽ ശുക്രനിൽ ശനിയുടെ അപഹാരം കാണുന്നു. അതു മാത്രമല്ല, വ്യാഴം വെള്ളിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനാലും, ഞായറിനു അവധിയല്ലത്ത ഒരവസ്ഥ സംജാതമായതിനാലും, കേതുവിൽ കൊതുവിന്റെ അപഹാരമുള്ളതിനാലും, ആ എലിക്ക് പത്ത് ദിനത്തിനകം ഷുവറായി നട്ടപ്പിരാന്താവും ! ക്യോംകി, മനുഷ്യരുടെ കൈരേഖയിലൂടെ എലികളിലേക്ക് ആ മനുഷ്യന്റെ ‘അവസ്ഥ’ പകരുമെന്ന് അമേരിക്കയിലെ ‘അൽക്കുൽത്തൂസ് യൂനിവേഴ്സിറ്റി‘യിലെ ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചതായി ‘ആനിമൽ ബ്ലാങ്കറ്റ്‘ എന്ന ചാനലിൽ ഈയിടെ കണ്ടു. ഇനി അല്പം ആശ്വാസകരമായ ഫലം കൂടി ഉണ്ട്. ഈയൊരു ശനിദശ ആ എലി ഏതേലും കാരണത്തിൽ തരണം ചെയ്താൽ, അതിനു മറ്റ് ചില യമണ്ടൻ ‘സംഗതികൾ’ കൈരേഖയിലൂടെ പകർന്നു കിട്ടും. അതായത്, ആ എലിക്ക് ഒരുപാട് ചെല്ലക്കിളീസിനെ ഉറ്റസുഹൃത്തുക്കളായി കിട്ടും. ബട്ട് പ്രായപൂർത്തിയായാലും പെണ്ണെലിയെ കിട്ടില്ല കെട്ടാൻ!
യിനി എന്റെ ദക്ഷിണ ഇങ്ങട് അയച്ച് തരിയ്യ...
എന്ന് സ്വന്തം,
ആട്ടിൻപാൽ രാമകൃഷ്ണൻ,
ജ്യോതിഷി, ആട്ടുംക്കാട്ടം പി.ഓ
ആനമുടി. 670 ???
ഹ ഹ ഹ. കലക്കി, പ്രയാസീ... കലക്കി.
എവിടുന്ന് ഒപ്പിച്ചു യെവനെ? ആ അവസാന പടവും അടിക്കുറിപ്പും വായിച്ചു ചിരിച്ചു പോയി.
:)
മുമ്പ് കൊച്ചിയില്‍ വിമാനത്തില്‍ കണ്ട എലി ഇതായിരുന്നൊ?
ഒരു ജോഡി എലി ഒരു കൊല്ലം കൊണ്ട് ആയ്രത്തിലേറെ എണ്ണമായിത്തീരും എന്ന് കേട്ടിട്ടുണ്ട്.
കൊന്നു കള. അല്ലെങ്കില്‍ സാധനങ്ങള്‍ക്കൊക്കെ ഇനിയും വെല കൂടും.
ഭക്ഷയ ക്ഷാമം..ഭക്ഷയ ക്ഷാമം...
കലക്കി.. :)
പ്രയാസീ
കലകലക്കി ഇന്ത മൌസ്.
ഒടുക്കം ഇല്ലം ചുടേണ്ടി വരരുത്. ;)
-സുല്‍
ഹോ, എന്തു ഭംഗിയുള്ള എലി..!!!ആ കണ്ണുകള്‍ക്കാണ് ഏറ്റവും ഭംഗി.
എവിടുന്നൊപ്പിച്ചു ഇവനെ!!!!
നല്ല ഇണക്കമുണ്ടല്ലോ അല്ലേ ? ( ഉണക്കമല്ലാ കെട്ടോ)
നല്ല ചിത്രങ്ങൾ
ഹായ്..എന്തൊരു ഓമനത്തമുള്ള കുഞ്ഞനെലി...:)..പ്രയാസീ ജീടെ വീട്ടിലെ എലിയല്ലേ...അപ്പോള്‍ ഒപ്പിക്കലിനു പഴിക്കാന്‍ പറ്റില്ല...സഹവാസ ഗുണം..;)
അവസാനത്തെ പടം... ഒന്ന് വെറുതെ വിടെഡേയ് എന്ന അഭ്യാര്‍ത്ഥന കണ്ടില്ലേ നീയ്യ് :)
കൊള്ളാം കേട്ടോ...
കിടിലന്‍ പടങ്ങള്‍.
എലിച്ചിത്രങ്ങള്‍ കൊള്ളാം.
ഫ്ലാഷിലല്ലാതെ എടുക്കാമായിരുന്നു
Post a Comment